Shukra Margi: ജ്യോതിഷമനുസരിച്ച് ഏതൊരു ഗ്രഹത്തിന്റെയും ഉദയവും അസ്തമയവും 12 രാശികളുടേയും ജീവിതത്തെ ബാധിക്കാറുണ്ട്. സെപ്തംബർ 4 ന് ശുക്രൻ കർക്കടകത്തിൽ നേരിട്ട് ചലിക്കാൻ തുടങ്ങി. ശുക്രന്റെ ഈ നേരിട്ടുള്ള ചലനത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരിലുള്ളവരുടേയും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും.  ഇത് ശുഭ-അശുഭ ഫലങ്ങൾ നൽകും. സമ്പത്ത്, സമൃദ്ധി, ഭൗതിക സന്തോഷം, ആഡംബരം എന്നിവയുടെ കാരകനായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്.  ഇത്തരമൊരു സാഹചര്യത്തിൽ ശുക്രന്റെ നേരേഖയിലൂടെയുള്ള സഞ്ചാരം ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും.  ആ രാശികൾ ഏതെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വ്യാഴകൃപ എപ്പോഴും ഉണ്ടാകും ഈ രാശിക്കാർക്ക്, ലഭിക്കും വൻ അഭിവൃദ്ധി!


തുലാം (Libra):  ജ്യോതിഷ പ്രകാരം ശുക്രന്റെ നേർരേഖയിലൂടെയുള്ള ചലനം തുലാം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ കാലയളവിൽ ഇവരുടെ വരുമാനം വർദ്ധിക്കും. കൂടാതെ ആ വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ഈ സമയത്ത് നിങ്ങൾ പുതിയ ജോലികൾ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അതിൽ നിങ്ങൾക്ക് വിജയം ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് പുതിയ ജോലി വാഗ്ദാനങ്ങലും ലഭിക്കും.  


മിഥുനം (Gemini):  ശുക്രന്റെ നേർരേഖയിലൂടെയുള്ള ചലനം  മിഥുന രാശിക്കാർക്ക് ശുഭഫലങ്ങൾ നൽകും. ഈ കാലയളവിൽ പണം സമ്പാദിക്കാനുള്ള സാധ്യതയുണ്ട്. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഈ സമയം മെച്ചപ്പെടും. അതോടൊപ്പം സാമ്പത്തിക പ്രശ്‌നങ്ങൾ മറികടക്കാനും ഇത് സഹായിക്കും. പൂർവ്വിക സ്വത്തുക്കളിൽ ലാഭത്തിന് സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഒരു വ്യക്തിക്ക് അവന്റെ കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും.


Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..


കന്നി (Virgo):  ജ്യോതിഷ പ്രകാരം കന്നി രാശിക്കാർക്ക് ശുക്രന്റെ നേർരേഖയിലൂടെയുള്ള ചലനം പ്രത്യേക ഫലങ്ങൾ നൽകും. അത്തരമൊരു സാഹചര്യത്തിൽ ഒരു വ്യക്തിയുടെ വരുമാനം വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ വരുമാന മാർഗങ്ങൾ തുറക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ബിസിനസുകാർക്കും  ഈ സമയം അനുകൂലമാണ്. മുൻകാലങ്ങളിൽ നടത്തിയ നിക്ഷേപങ്ങളിൽ ഈ സമയത്ത് നല്ല ലാഭത്തിന് സാധ്യതയുണ്ട്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.