ആലുവ: മഹാ ശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറം ഒരുങ്ങി .കോവിഡ് മാനദണ്ഡങ്ങളും ഹരിത പ്രോട്ടോകോളും  പാലിച്ചാണ് ബലിതർപ്പണം .പുഴയോരത്തെ ബലിത്തറകളുടെ നിർമാണം അവസാനഘട്ടത്തിലാണ് .148 ബലിത്തറകളാണ് സജ്ജീകരിച്ചിരിക്കുന്നത് .പുരോഹിതന്മാരുടെ ബഹിഷ്കരണം മൂലം ഇതിൽ 55 എണ്ണം മാത്രമേ ലേലത്തിൽ പോയിട്ടുള്ളൂ ബാക്കി ഇന്നും നാളെയുമായി പോകും എന്നാണ് അധികൃതരുടെ പ്രതീക്ഷ .


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച അർധരാത്രി വരെയാണ് ശിവരാത്രി. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇത്തവണ രാത്രിയിൽ ബലിയിടുന്നതിനും പുഴയിൽ ഇറങ്ങുന്നതിനും തടസ്സമില്ല .ഭക്തജനങ്ങളുടെ എണ്ണത്തിലും നിയന്ത്രണമില്ല .കഴിഞ്ഞവർഷം നിയന്ത്രിത തോതിൽ പിത്യകർമ്മങ്ങൾ മാത്രമേ അനുവദിച്ചിരുന്നുള്ളു


ഇത്തവണ ശിവ ക്ഷേത്രത്തിൽ ദർശനത്തിന് പ്രത്യേക ക്യൂ  ഏർപ്പെടുത്തും. ശുദ്ധ ജലവിതരണവും അന്നദാനവും ഉണ്ടാകും.പെരിയാറിൽ കുളിക്കാൻ ഇറങ്ങുന്നവരുടെ സുരക്ഷയ്ക്ക് അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധർ ഉണ്ടാകും .നഗരസഭയും ജല അതോറിറ്റിയും ചേർന്ന് വിവിധ കേന്ദ്രങ്ങളിൽ ശുദ്ധജല വിതരണം നടത്തും .കെഎസ്ആർടിസി വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആലുവയിലേക്ക് ശിവരാത്രി സ്പെഷ്യൽ ബസ്സുകൾ ഓടിക്കും. മണപ്പുറത്തെ താൽക്കാലിക സ്റ്റാൻഡും ഒരുക്കിയിട്ടുണ്ട്.


തിരുവിതാംകൂർ ദേവസ്വം ബോർഡും നഗരസഭയും റൂറൽ ജില്ലാ പോലീസുമാണ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. ശ്രീ നാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിൽ നാളെ അഞ്ചിന് സർവ്വമത സമ്മേളനം മന്ത്രി രാജിവ് ഉദ്ഘാടനം ചെയ്യും .ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ അധ്യക്ഷതവഹിക്കും. രാത്രി പത്തിന് ബലിതർപ്പണം ആരംഭിക്കും ഇവിടെ ഒരേസമയം 200 പേർക്ക് ബലിയിടാം.


ശിവരാത്രിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച മുതൽ ബുധനാഴ്ച ഉച്ചവരെ ആലുവയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക അറിയിച്ചു .പുഴയിൽ കടത്ത് വഞ്ചി ഇറക്കരുത്.1000  പോലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിക്കും .പെരിയാറിൽ പോലീസിൻറെയും അഗ്നിശമനസേനയുടെ ബോട്ടുകൾ പെട്രോളിങ്ങ് നടത്തും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ