Lakshmi Narayan Yoga Effect: ജ്യോതിഷത്തിൽ രാശികൾ മാറുന്നതും, രണ്ടു രാശികൾ അല്ലെങ്കിൽ ഗ്രഹങ്ങൾ കൂടിചേരുന്നതും അല്ലെങ്കിൽ അവയുടെ സഞ്ചാരം മാറുന്നതും എല്ലാത്തിനും വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ ഈ സ്ഥാനങ്ങളുടെ അടിസ്ഥാനത്തിലാണ് ശരിക്കും മുന്നോട്ടുള്ള പ്രവചനങ്ങൾ നടത്തുന്നത്. ഒക്ടോബർ 26 ന് അതായത് ഇന്നലെ ബുധൻ തുലാം രാശിയിലേക്ക് പ്രവേശിച്ചു ഇവിടെ നേരത്തെ തന്നെ ശുക്രനും സൂര്യനും കേതുവും നേരത്തെയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ തുലാം രാശിയിൽ ബുധനും ശുക്രനും ചേർന്ന് ലക്ഷ്മീ നാരായണയോഗം ഉണ്ടാക്കും.  ഇത് ഈ 3 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. മഹാവിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹത്താൽ ധാരാളം ധനം  ലഭിക്കാൻ പോകുന്ന ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശനി നേർരേഖയിൽ: ഈ രാശിക്കാർക്ക് ലഭിക്കും ധനവർഷം ഒപ്പം ആഗ്രഹ സാഫല്യവും! 


കന്നി (Virgo): ബുധൻ-ശുക്രൻ സംയോഗം കാരണം ലക്ഷ്മീ-നാരായണയോഗം സൃഷ്ടിക്കും അത് കന്നി രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ധനലാഭമുണ്ടാകും. കടബാധ്യതയിൽ നിന്നും മുക്തി നേടും. കിട്ടാതിരുന്ന പണം തിരികെ ലഭിക്കും. വ്യാപാരികൾക്ക് വൻ ലാഭം ലഭിക്കും. ജോലിയുള്ളവരുടെ ശമ്പളം വർധിച്ചേക്കും. സമ്പാദ്യത്തിന് പുതിയ വഴികൾ കണ്ടെത്താനാകും.


ധനു (Sagittarius): ധനു രാശിക്കാർക്ക് ഈ ലക്ഷ്മി നാരായൺ യോഗം വലിയ ഒരു അനുഗ്രഹമാണ്. ബുധൻ-ശുക്രൻ കൂടിച്ചേരൽ ജോലിയിൽ ആഗ്രഹിച്ച പുരോഗതി നൽകും. സ്ഥാനമാനങ്ങൾ ലഭിക്കുന്നതിലൂടെ ഇവർക്ക് ആശ്വാസം ലഭിക്കും. വരുമാനം വർദ്ധിക്കും. വീട്ടിൽ സന്തോഷം ഉണ്ടാകും. ബിസിനസിൽ നല്ല വളർച്ചയുണ്ടാകും. ഇവർക്ക് ഈ സമയം ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ജോലിയിൽ വൻ വിജയം ഉണ്ടാകും.


Also Read: താലി ചാർത്തുന്നതിനിടയിൽ വധുവിന്റെ കുസൃതി... നാണിച്ചു ചമ്മി വരൻ..! വീഡിയോ വൈറൽ


മകരം (Capricorn):  മകരം രാശിക്കാർക്കും ലക്ഷ്മീ നാരായൺ യോഗം ശുഭ ഫലങ്ങൾ നൽകും. ജോലിയിലും ബിസിനസിലും മികച്ച വിജയം നേടാൻ ഇവർക്ക് കഴിയും. പുരോഗതിയും ധനലാഭവും ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. കിട്ടില്ലെന്ന്‌ വിചാരിച്ച  പണം കിട്ടും. മുതിർന്നവർ നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ