മഹാശിവരാത്രി 2023: ഹൈന്ദവ വിശ്വാസത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നാണ് രുദ്രാഭിഷേകം. പുഷ്പങ്ങളും മറ്റ് പൂജാവസ്തുക്കളും ഉപയോ​ഗിച്ച് ശിവന് സ്നാനം ചെയ്താണ് രുദ്രാഭിഷേക പൂജ നടത്തുന്നത്. രുദ്രാഭിഷേകം നടത്തുന്ന പൂജാ വസ്തുക്കള്‍ക്ക് അനുസരിച്ച് ഭക്തര്‍ക്ക് വ്യത്യസ്തങ്ങളായ ഫലങ്ങള്‍ ലഭിക്കുന്നു."രുദ്ര" എന്ന പദം ശിവന്റെ ഉഗ്രരൂപത്തെ സൂചിപ്പിക്കുന്നു, അതേസമയം "അഭിഷേക്" എന്നാൽ വേദമന്ത്രങ്ങൾക്കൊപ്പം പുണ്യജലം, പാൽ, തേൻ, മറ്റ് പൂജാ സാമ​ഗ്രികൾ എന്നിവ ഉപയോഗിച്ച് പൂജ ചെയ്യുക എന്നാണ് അർഥമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാശിവരാത്രിയിലെ രുദ്രാഭിഷേകത്തിന്റെ പ്രാധാന്യം


മഹാശിവരാത്രിയിൽ രുദ്രാഭിഷേകം ചെയ്യുന്നത് രുദ്രാഭിഷേകം ചെയ്യുന്ന വ്യക്തിയുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. കൂടാതെ, പാപദോഷങ്ങളും നിഷേധാത്മകമായ കർമ്മഫലങ്ങളും നീക്കാനും സമാധാനം, ഐശ്വര്യം തുടങ്ങിയ അനുഗ്രഹങ്ങൾ നൽകാനും രുദ്രാഭിഷേകത്തിന് ശക്തിയുണ്ട്.


രുദ്രാഭിഷേകത്തിന്റെ വിവിധ രൂപങ്ങളും അവയുടെ പ്രാധാന്യവും


വിശുദ്ധജലം/ജലാഭിഷേകം: ജലപ്രവാഹം ഭഗവാൻ ശിവന് വളരെ പ്രിയപ്പെട്ടതാണ്. വിശുദ്ധജലം കൊണ്ട് ശിവനെ അഭിഷേകം ചെയ്യുന്നത് ആയുരാ​രോ​ഗ്യ സൗഖ്യം നൽകും.


നെയ്യ് കൊണ്ട് രുദ്രാഭിഷേകം: നെയ്യ് കൊണ്ട് രുദ്രാഭിഷേകം നടത്തുന്നത് ഐശ്വര്യം വർധിപ്പിക്കും. നെയ്യ് ധാര കൊണ്ടുള്ള രുദ്രാഭിഷേകം സന്തതി പരമ്പരകൾക്ക് ​ഗുണം ചെയ്യും.


പഞ്ചാമൃതം കൊണ്ടുള്ള രുദ്രാഭിഷേകം: പഞ്ചാമൃതം കൊണ്ടുള്ള അഭിഷേകം വളരെ ഐശ്വര്യപ്രദമാണ്. മനസ്സിൽ എന്തെങ്കിലും കാര്യം ആ​ഗ്രഹിച്ച് പഞ്ചാമൃതം കൊണ്ട് ശിവന് രുദ്രാഭിഷേകം നടത്തിയാൽ ഫലമുണ്ടാകുമെന്നാണ് വിശ്വാസം.


കരിമ്പിൻ നീര് കൊണ്ട് രുദ്രാഭിഷേകം: നിങ്ങൾ വളരെക്കാലമായി സാമ്പത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണെങ്കിൽ ശിവ ഭ​ഗവാന് കരിമ്പ് നീര് കൊണ്ട് അഭിഷേകം ചെയ്യുക.


തൈര് കൊണ്ട് രുദ്രാഭിഷേകം: തൈര് കൊണ്ടുള്ള രുദ്രാഭിഷേകം ശിവന് വളരെ പ്രിയപ്പെട്ടതാണ്. തൈര് ഉപയോഗിച്ച് രുദ്രാഭിഷേകം ചെയ്യുന്നത് ജീവിത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കുടുംബത്തിൽ സമാധാനാന്തരീക്ഷം ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.


പഞ്ചസാര വെള്ളം കൊണ്ട് രുദ്രാഭിഷേകം: പഞ്ചസാര വെള്ളം കൊണ്ട് അഭിഷേകം നടത്തുന്നത് ശിവന് വളരെ പ്രിയപ്പെട്ടതാണ്. ശിവലിംഗത്തിൽ പഞ്ചസാര വെള്ളം കൊണ്ട് അഭിഷേകം ചെയ്യുന്നത് പുത്രഭാ​ഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നത്.


മാതളനാരങ്ങ നീരോടുകൂടിയ രുദ്രാഭിഷേകം: മാതളനാരങ്ങ നീരോടുകൂടി ശിവലിംഗത്തിൽ അഭിഷേകം ചെയ്യുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ഇങ്ങനെ ചെയ്താൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.