Makaravilakku 2023: ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്.  മകരസംക്രമനാളിൽ നടക്കുന്ന പ്രത്യേക പൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്നതിനായുള്ള  തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ആരംഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ വര്‍ഷവും ജനുവരി 14 നാണ് മകരവിളക്ക് ദിനം  ആചരിയ്ക്കുന്നത്. 


Also Read:  Makar Sankranti 2023:  മകരസംക്രാന്തിയ്ക്ക് ഗംഗാസ്നാനം നടത്തുന്നതിന്‍റെ പ്രാധാന്യം എന്താണ്? 


ശബരിമലയുമായി ബന്ധപ്പെട്ട രണ്ടു പ്രധാന കാര്യങ്ങളാണ്  മകരജ്യോതിയും മകരവിളക്കും എന്ന് നമുക്കറിയാം.  മകരവിളക്കും മകരജ്യോതിയും ഒന്ന് തന്നെയാണ് എന്ന് കരുതുന്നവരാണ് അധികവും എന്ന കാര്യത്തില്‍ സംശയമില്ല.  എന്നാല്‍ യഥാര്‍ത്ഥത്തില്‍  മകരവിളക്കും മകരജ്യോതിയും രണ്ടും രണ്ടാണ്. മകരവിളക്കും മകരജ്യോതിയും തമ്മിലുള്ള വ്യത്യാസം അറിയാം.


Also Read:  Shukra Gochar 2023: ശനിയുടെ രാശിയിൽ ശുക്രന്‍റെ സംക്രമണം ഈ 3 രാശിക്കാര്‍ സമ്പന്നരാകും


 


ന്താണ് മകരവിളക്ക്?  (what is Makaravilakku?)


സൂര്യൻ ധനു രാശിയിൽനിന്ന് മകര രാശിയിലേക്ക് കടക്കുന്ന മകരസംക്രമ സമയത്ത്  പൊന്നമ്പലമേട്ടില്‍ നടത്തുന്ന കര്‍പ്പൂരാരാധനയെയാണ് മകര വിളക്ക് എന്ന് പറയുന്നത്.  


ഇതിന്  പിന്നിലും ചില ഐതിഹ്യങ്ങള്‍ ഉണ്ട്. പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരാരാധന നടത്തിയിരുന്നത് ദേവന്‍മാരും പിന്നീട് മഹര്‍ഷിമാരും ആയിരുന്നു. പിന്നീട് അത് അരയന്‍മാര്‍ ഏറ്റെടുത്തു എന്നാണ്  വിശ്വാസം. എന്നാല്‍ പിന്നീട് ഈ ആചാരത്തിന് മാറ്റം വന്നു.  ഇന്ന് ദേവസ്വം ബോര്‍ഡ് ജീവനക്കാരും അയ്യപ്പ പ്രവര്‍ത്തകും സുരക്ഷിതമായി പൊന്നമ്പലമേട്ടിലെത്തി കര്‍പ്പൂരം കത്തിച്ച് വരുന്നു. ഇത് മൂന്ന് വട്ടം ഏറെ ആലങ്കാരികമായാണ് കത്തിച്ച് വരുന്നത്. 


എന്താണ്  മകരജ്യോതി?  (What is Makarajyoti?)


മകരം 1-ന് സൂര്യൻ ധനു രാശിയിൽനിന്ന് മകര രാശിയിലേക്ക് കടക്കുന്ന ആ പ്രത്യേക ശുഭ മുഹൂര്‍ത്തത്തില്‍ ആകാശത്ത് തെളിയുന്നതും ക്ഷണനേരം മാത്രം തെളിയുന്നതുമായ നക്ഷത്രത്തെയാണ് മകരജ്യോതി എന്ന് പറയുന്നത്. അതായത്  മകരജ്യോതി എന്നാല്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ഒരു നക്ഷത്രമായാണ് പറയപ്പെടുന്നത്. അതായത്,  
മകരമാസം ഒന്നാം തിയതി ഉദിക്കുന്ന നക്ഷത്രത്തെയാണ മകരജ്യോതി എന്ന് പറയുന്നത്. സൂര്യാസ്തമയത്തിന് ശേഷം കൂടുതല്‍ ദൃശ്യമാവുന്ന ഈ നക്ഷത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. 
പന്തളത്ത് നിന്നും അയ്യപ്പന്‍റെ തിരുവാഭരണം ശബരിമലയിലേക്ക് കൊണ്ട് വരുന്ന ദിവസം ഈ നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെടുന്നു എന്നും പറയപ്പെടുന്നു.  


മകരവിളക്കും മകര ജ്യോതിയും തമ്മില്‍ ബന്ധമുണ്ടോ? 


മകരവിളക്ക് കാണുന്നതിനായി ദശലക്ഷക്കണക്കിന് ആളുകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നു. കേരളവനം വകുപ്പിന്‍റെ അധീനതയില്‍ ഉള്ള പൊന്നമ്പലമേട്ടിലാണ് മകര വിളക്ക് തെളിയിക്കുന്നത്. മകരജ്യോതി പ്രത്യക്ഷപ്പെടുന്ന ദിവസം അതേ മുഹൂര്‍ത്തത്തിലാണ് പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരാരതി (മകരവിളക്ക്‌) നടത്തുന്നത്. പ്രതീകാത്മകമായി മൂന്ന് തവണയാണ് മകരവിളക്ക് കത്തിക്കുന്നത്. ഈ സമയം ഉദിച്ചുയരുന്ന നക്ഷത്രത്തിനെ മകരജ്യോതി എന്നും പൊന്നബലമേട്ടിലെ ആരതിയെ മകരവിളക്ക് എന്നും പറയുന്നു. 


ഏതാനും നിമിഷത്തേക്ക് മാത്രമേ നമുക്ക് മകരജ്യോതി ദര്‍ശിക്കാന്‍ സാധിക്കൂ. ഇത് ഏതൊരു നക്ഷത്രത്തേയും പോലെ തെളിയുന്നു, എന്നാല്‍ പെട്ടെന്ന് തന്നെ കണ്ണില്‍ നിന്ന് മാഞ്ഞുപോവുന്നു.  


മകരസംക്രമത്തോടെയാണ് ഉത്തരായനം ആരംഭിക്കുന്നത്. പുരാണവുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കില്‍ മകര സംക്രമം പൊതുവേ ദേവന്‍മാരുടെ ബ്രഹ്മമുഹൂര്‍ത്തമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി പ്രത്യേകതകള്‍ ഉള്ള ഒരു സമയം കൂടിയാണ് ഇത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.