പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. പന്തളം കൊട്ടാരത്തില്‍ നിന്ന് കാൽനടയായി കൊണ്ടുവന്ന തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പല മേട്ടിൽ മകര ജ്യോതി (Makara Jyothi) തെളിഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നു തവണ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ജ്യോതി തെളിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മകരവിളക്ക് ദർശിക്കാൻ വൻ ഭക്തജനതിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.


Also Read: Sabarimala Makaravilakku: ശബരിമല മകരവിളക്ക് മഹോത്സവം ഇന്ന്; ഒരുക്കങ്ങളെല്ലാം പൂർത്തിയായി


ഇന്ന് ഉച്ചയ്ക്ക് 2.29ന് മകര സംക്രമ പൂജ നടത്തി. മകരസംക്രമ പൂജയ്ക്ക് ശേഷം 3 മണിയോടെ അടച്ച ക്ഷേത്ര നട വൈകിട്ട് അഞ്ചു മണിക്ക് തുറന്നു. തുടർന്ന് തിരുവാഭരണ ഘോഷയാത്രക്ക് ശരംകുത്തിയില്‍ ആചാരപരമായ സ്വീകരണം നൽകി. 


തിരുവാഭരണം 6.38ഓട് കൂടി അയ്യപ്പസന്നിധിയില്‍ എത്തി. തിരുവാഭരണ പേടകം പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ്, ദേവസ്വം ബോർഡ് അം​ഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോ​ഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ തിരുവാഭരണം ഏറ്റുവാങ്ങി.  


Also Read: Makar Sankranti 2022: മകരസംക്രാന്തി ദിനത്തിൽ ഇക്കാര്യം വീട്ടിൽ സൂക്ഷിക്കുന്നത് ഉത്തമം


കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 5,000 പേര്‍ക്കാണ് കഴിഞ്ഞ തവണ മകരവിളക്ക് മഹോത്സവത്തിൽ പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ ഇത്തവണ സന്നിധാനം ഭക്തിനിർഭരമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.