ഫെബ്രുവരിയിൽ നാല് ഗ്രഹങ്ങൾ തങ്ങളുടെ രാശി മാറും. ഇതുവഴി നിലവിലെ 12 രാശി ചിഹ്നങ്ങൾക്കും വ്യത്യസ്തങ്ങളായ ഫലങ്ങൾ അനുഭവപ്പെട്ടേക്കാം. ഗ്രഹങ്ങളുടെ രാജാവെന്ന് വിളിക്കുന്ന ബുധൻ ഫെബ്രുവരി 1 ന് ധനുരാശി വിട്ട് മകരം രാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. സനാതന ധർമ്മത്തിൽ, ബുധൻ ബുദ്ധി, യുക്തി, മധുരമായ സംസാരം, ഏകാഗ്രത, സൗഹൃദം, ബിസിനസ്സ് എന്നിവയുടെ ഘടകമായാണ് കണക്കാക്കപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാതകത്തിൽ ബുധൻ  ശക്തമാകുമ്പോൾ, ഒരാളുടെ ബുദ്ധിശക്തിയും വിവേചനാധികാരവും വർദ്ധിക്കുന്നു. അതേസമയം, ബുധൻ ദുർബലമായാൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ബുധന്റെ രാശി മാറ്റം കന്നി, തുലാം, മകരം എന്നിവയുൾപ്പെടെ 3 രാശി ചിഹ്നങ്ങൾക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഫലങ്ങൾ പരിശോധിക്കാം


കന്നി 


കന്നി രാശിക്കാരുടെ കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും, വീട്ടിൽ സന്തോഷം നിറയും. ജോലിയിലും ബിസിനസിലും പലതരത്തിൽ വളർച്ചയ്ക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും. പെട്ടെന്ന്, പണം സമ്പാദിക്കാനുള്ള സാധ്യതകൾ വന്ന് ചേരും. വീട്ടിൽ മംഗളകർമങ്ങൾ  ഉണ്ടാവും. സാമ്പത്തികമായ നേട്ടങ്ങൾ കൈവരും. വ്യക്തിജീവിതത്തിലും സന്തോഷം വന്ന് ചേരും


തുലാം 


തുലാം രാശിക്കാർക്ക് ഭൂമി, വാഹനം, എന്നിവയിൽ നിന്നും ഗുണം ലഭിക്കും. ഔദ്യോഗിക ജീവിതത്തിൽ പുതിയ നേട്ടങ്ങൾ ഉണ്ടാകും. പൂർവ്വിക സ്വത്തിൽ നിന്ന് പണം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാകും. സഹോദരങ്ങളുമായി നടക്കുന്ന സാമ്പത്തിക തർക്കങ്ങളിൽ നിന്ന് താത്കാലിക മുക്തിയുണ്ടാകും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയം ലഭിക്കും.


മകരം


മകരം രാശിക്കാർക്ക് സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ നിങ്ങളെ തേടിയെത്തും.  ജോലിയിലും ബിസിനസിലും അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ഭൗതിക സമ്പത്ത് വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ദീർഘകാലമായി നിലനിൽക്കുന്ന രോഗങ്ങളിൽ മുക്തി നേടും. സന്തുഷ്ടമായ ജീവിതം ഉണ്ടാവും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.