Malayalam Astrology: ഇന്ന് ഏതൊക്കെ രാശിക്കാർക്ക് നല്ല ദിവസം, ആരൊക്കെ ശ്രദ്ധിക്കണം
മുഴുവൻ രാശിക്കാരുടെയും ഇന്നത്തെ രാശിഫലം ഇതാ..
മേടം: രാശിക്കാർക്ക് മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ നിലനിൽക്കും. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് മനസ്സ് ആശങ്കാകുലരാകും. ദേഷ്യം ഒഴിവാക്കുക. പണം സമ്പാദിച്ചുകൊണ്ടേയിരിക്കും. ശനിദേവനെ പ്രാർഥിക്കുന്നത് നല്ലതാണ്.
ഇടവം: പുതിയ ബിസിനസുകൾ ആരംഭിക്കരുത്. അച്ഛന്റെ ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യവും അൽപ്പം പ്രശ്നത്തിലാണ്. വൈകാരികമായി തീരുമാനങ്ങൾ എടുക്കരുത്. ഇന്നത്തെ ദിവസം ഭദ്രകാളിയെ പ്രാർഥിക്കുന്നത് നല്ലതാണ്
മിഥുനം: യാത്രകളൾ ഒഴിവാക്കുക. ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകും. ആരോഗ്യം ശുഷ്കമായേക്കാം. കുട്ടികളിൽ നിന്നും മിതത്വം പാലിക്കും. ബിസിനസും മിതമായിരിക്കും. ഒരു വെളുത്ത വസ്തു അടുത്ത് സൂക്ഷിക്കുക.
കർക്കിടകം: വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. വേഗത്തിൽ ഡ്രൈവ് ചെയ്യരുത്. വഴക്ക് പ്രശ്നങ്ങൾ, ആക്രമണോത്സുകത എന്നിവ നിയന്ത്രിക്കുക. ബിസിനസ് നന്നായി പോകും. ഒരു ചുവന്ന വസ്തു അടുത്ത് സൂക്ഷിക്കുക.
ചിങ്ങം രാശി: ആരോഗ്യം നന്നായിരിക്കും. സ്നേഹവും മിതത്തിലാണ്. ബിസിനസ് നന്നായിരിക്കും. നിങ്ങളുടെ ആരോഗ്യവും പങ്കാളിയുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴിൽ സാഹചര്യം അൽപ്പം പ്രശ്നത്തിലാണ്.
കന്നി രാശി: ശത്രുക്കളിൽ നിന്ന് ജയം നേടും. അറിവ് നേടും. മുതിർന്നവരുടെ അനുഗ്രഹം ലഭിക്കും. ആരോഗ്യം അത്ര നന്നല്ല. സ്നേഹം തുടരും ബിസിനസും നല്ലതാണ്. ശനിദേവനെ പ്രാർഥിക്കാം
തുലാം രാശി: തുലാം രാശിക്കാരുടെ മനസ്സ് അസ്വസ്ഥമായിരിക്കും. മാനസികാരോഗ്യം അസ്വസ്ഥമാകും. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് മനസ്സ് ആശങ്കാകുലരാകും. ബിസിനസ് നന്നായി നടക്കും. ശനിദേവനെ പ്രാർഥിക്കണം
വൃശ്ചികം രാശി: കോടതി വൃവഹാരങ്ങളിൽ സൂക്ഷിക്കുക. ആരോഗ്യം നന്നായിരിക്കും. സാമ്പത്തിക വശത്തിലും ബിസിനസിലും മറ്റ് പ്രശ്നങ്ങൾ കാണുന്നില്ല.
ധനുരാശി: സർക്കാർ സംവിധാനങ്ങളിൽ ചിലപ്പോൾ പ്രശ്നമുണ്ടായേക്കാം. കുട്ടികളിൽ നിന്ന് അകലം പാലിക്കും. ബിസിനസ്സ് സാഹചര്യം അത്ര നന്നല്ല. ആരോഗ്യ കാര്യത്തിലും ശ്രദ്ധിക്കണം. ഒരു ചുവന്ന വസ്തു അടുത്ത് സൂക്ഷിക്കാം.
മകരം: മകരം രാശിക്കാർക്ക് ധനനഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്. ഇപ്പോൾ നിക്ഷേപം നടത്തരുത്. വാക്കും പ്രവർത്തിയും സൂക്ഷിക്കുക. ആരോഗ്യം പ്രശ്നത്തിലാണ്, കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ വേണം. ബിസിനസിലും ഇത് നല്ല സമയമാണ്. ഭദ്രകാളിയെ പ്രാർഥിക്കാം,
കുംഭം രാശി: ആരോഗ്യം അത്ര അനുകൂലമല്ല. മനസ്സ് സന്തുഷ്ടമാകില്ല. ചിലപ്പോൾ വിഷമങ്ങൾ ഉണ്ടായേക്കാം. ആരോഗ്യം മിതമായിരിക്കും. ബിസിനസിൽ മറ്റ് പ്രശ്നങ്ങളുണ്ടാവില്ല.
മീനം രാശി: ചില ടെൻഷനുകൾ വന്നേക്കാം. പങ്കാളിയിൽ നിന്നും പ്രശ്നങ്ങൾ കടന്നു വരും. മറ്റ് ബന്ധങ്ങളിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടായേക്കാം, ആരോഗ്യം മിതമാണ്, ബിസിനസ്സും താരതമ്യേനെ കുഴപ്പമില്ലാതെ പോയേക്കാം. ശിവനെ തൊഴാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.