Mangal Rashi Parivartan 2023: ജ്യോതിഷ പ്രകാരം, നാളെ മെയ് 10 ന് വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങൾ സഞ്ചാര മാറ്റം നടത്തുന്നുണ്ട്.  ഒരേ ദിവസത്തിൽ 2 ഗ്രഹങ്ങൾ സ്ഥാനം മാറും. ധൈര്യം, വിവാഹം, ഭൂമി എന്നിവയുടെ കാരകനായ ചൊവ്വ മിഥുനം വിട്ട് കർക്കടകത്തിൽ പ്രവേശിക്കുകയും 2023 ജൂലൈ 1 വരെ കർക്കടകത്തിൽ തുടരുകയും ചെയ്യും. അതുപോലെ ഗ്രഹങ്ങളുടെ അധിപനായ ബുധൻ മെയ് 10 ന് മേടരാശിയിൽ ഉദിക്കും. ഒരു ദിവസത്തിൽ പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നത് 12 രാശികളിലും വലിയ സ്വാധീനം ചെലുത്തും. ചൊവ്വയുടെ സംക്രമവും ബുധന്റെ ഉദയവും 4 രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശനി വക്രഗതിയിലേക്ക്; ഈ 4 രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ!


ഇടവം (Taurus): ചൊവ്വ സംക്രമവും ബുധന്റെ ഉദയവും ഇടവ രാശിക്കാരുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും, അതിനാൽ നിങ്ങളുടെ എതിരാളികൾ പരാജയപ്പെടും. നിങ്ങളുടെ ജീവിതത്തിൽ പുരോഗതിയുണ്ടാകും. വലിയ സ്ഥാനമാനങ്ങൾ ലഭിക്കുന്നതിനും വരുമാനം വർദ്ധിക്കുന്നതിനും സാധ്യത. ബഹുമാനം വർദ്ധിക്കും. ഈ സമയത്ത് വിവാദങ്ങൾ ഒഴിവാക്കുക.


ചിങ്ങം (Leo): ചൊവ്വ സംക്രമവും ബുധന്റെ ഉദയവും ചിങ്ങം രാശിക്കാരുടെ ഏത് വലിയ സ്വപ്നവും നിറവേറ്റും. വിദേശയാത്രയ്ക്ക് സാധ്യത. ദൂരയാത്രകളിൽ നേട്ടങ്ങൾ നൽകുമെങ്കിലും ക്ഷീണം ഉണ്ടാക്കും. കോടതി കേസുകളിൽ വിജയം എന്നിവയുണ്ടാകും. 


Also Read: Shani Shukra Yuti: മിത്ര ഗ്രഹങ്ങളുടെ സംയോഗം സൃഷ്ടിക്കും നവപഞ്ചമ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും


 


കന്നി (Virgo): ചൊവ്വയും ബുധനും കന്നി രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. സാമ്പത്തിക പദ്ധതികൾ ഫലപ്രദമാകും. ധനനേട്ടം ഉണ്ടാക്കും. ജോലിയിൽ പുരോഗതി, ബിസിനസ്സിൽ ലാഭം എന്നിവ ഉണ്ടാകും. എവിടെയെങ്കിലും യാത്രയ്ക്ക് സാധ്യത, എതിരാളികൾ പരാജയപ്പെടും. നിങ്ങളുടെ ഏത് ആഗ്രഹവും നിറവേറ്റപ്പെടും.


കുംഭം (Aquarius): മെയ് 10 ന് നടക്കുന്ന ഗ്രഹ സംക്രമണം കുംഭം രാശിക്കാർക്ക് അവരുടെ കരിയറിൽ നേട്ടങ്ങൾ നൽകും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. ബിസിനസ് നന്നായി നടക്കും. ധന നേട്ടം ഉണ്ടാകും അതുപോലെ ചെലവും വരുമെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ല. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.