Mangal Gochar 2022: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾക്ക് സമയാസമയത്ത് രാശിമാറ്റങ്ങൾ ഉണ്ടാകാറുണ്ട്. അതിന്റെ ശുഭവും അശുഭവുമായ ഫലങ്ങൾ എല്ലാ 12 രാശികളേയും  ബാധിക്കുകയും ചെയ്യും.  ജൂൺ 27 ചൊവ്വ മേടം രാശിയിൽ പ്രവേശിച്ചു. ഓഗസ്റ്റ് 10 വരെ ഈ രാശിയിൽതന്നെ തുടരും.  നവഗ്രഹങ്ങളുടെ അധിപൻ എന്നാണ് ചൊവ്വ അറിയപ്പെടുന്നത്.  ജ്യോതിഷ പ്രകാരം, ധൈര്യം, ശൗര്യം, കോപം, യുദ്ധം, ശത്രുക്കൾ, ആയുധങ്ങൾ, അപകടങ്ങൾ, ഭൂമി മുതലായവയുടെ ഘടകമാണ് ചൊവ്വ. ഏതൊക്കെ രാശിക്കാർക്കാണ് ചൊവ്വയുടെ ഈ രാശി മാറ്റം ഗുണകരമെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഈ രാശിയിലെ പെൺകുട്ടികൾ വളരെ മിടുക്കരും സുന്ദരികളുമായിരിക്കും!


മിഥുനം (Gemini)


മിഥുന രാശിയുടെ 11-ാം ഭാവത്തിലാണ് ചൊവ്വ സംക്രമിച്ചിരിക്കുന്നത്.  ഇതിനെ വരുമാനത്തിന്റെയും  ലാഭത്തിന്റെയും ഭാവനമായിട്ടാണ് കണക്കാക്കുന്നത്. ഈ കാലയളവിൽ വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ അഭിവൃദ്ധി ഉണ്ടാകും. സാമ്പത്തിക വശം ശക്തിപ്പെടുത്തും. മേലധികാരിയുടെ സഹകരണം ഈ കാലയളവിൽ ലഭിക്കും. പ്രവർത്തന ശൈലി മെച്ചപ്പെടും. മിഥുന രാശിയുടെ ഏഴാം ഭാവാധിപൻ ചൊവ്വയാണ്. അതിനാൽ പങ്കാളിയുടെ സഹകരണം കണ്ടെത്താൻ കഴിയും.


Also Read: ബുധൻ ശുക്രൻ കൂടിച്ചേരൽ: ഈ 3 രാശികൾക്ക് ലഭിക്കും വൻ പുരോഗതി


കർക്കിടകം (Cancer)


കർക്കടക രാശിയുടെ പത്താം ഭാവത്തിലാണ് ചൊവ്വ സംക്രമിച്ചത്.  ഇത് കാര്യശേഷി, ജോലിയുടെയും ഭവനമായിട്ടാണ്   കണക്കാക്കുന്നത്. ഈ കാലയളവിൽ നിങ്ങൾക്ക് ഒരു ജോലിയുടെ ഓഫർ ലഭിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യത. ബിസിനസ് വിപുലീകരണത്തിന് സമയം അനുകൂലം. വസ്തുവകകളും വാഹനങ്ങളും വാങ്ങാൻ അവസരമുണ്ടാകും. ബിസിനസ്സിൽ വലിയ ഡീലുകൾക്ക് അന്തിമരൂപം ലഭിക്കും. പരിചയസമ്പന്നനും സ്വാധീനമുള്ളതുമായ ഒരു വ്യക്തിത്വത്തെ നിങ്ങൾ കണ്ടുമുട്ടും.


Also Read: ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും!


ചിങ്ങം (Leo)


ചിങ്ങം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ചൊവ്വ സംക്രമിച്ചിരിക്കുന്നത്. ഇത് ഭാഗ്യത്തിന്റെയും വിദേശ യാത്രയുടെയും ഭാവനമായിട്ടാണ് കണക്കാക്കുന്നത്. ഈ കാലയളവിൽ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. ചില യാത്രകൾ പോകേണ്ടി വന്നേക്കാം, അത് ഭാവിയിൽ ഗുണം ചെയ്യും. കുടുംബകാര്യങ്ങൾ സന്തോഷകരമായിരിക്കും. വലിയ നിക്ഷേപം നടത്താനുള്ള നല്ല സമയമാണിത്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.