Mangal Uday 2024:  ജ്യോതിഷപ്രകാരം 2024 ന്‍റെ തുടക്കത്തില്‍ പല ഗ്രഹങ്ങളുടെയും ചലനത്തില്‍ മാറ്റമുണ്ടാകാന്‍ പോകുന്നു. ഗ്രഹങ്ങളുടെ കമാന്‍ഡറായ ചൊവ്വയും ഈ മാറ്റത്തിന്‍റെ ഭാഗമാകും. ഭൂമിയുടെ പുത്രനായ ചൊവ്വ ജനുവരി 16 ന് ധനു രാശിയില്‍ ഉദിക്കാന്‍ പോകുന്നു. ചൊവ്വ ഉദിച്ചുയരുമ്പോഴെല്ലാം എല്ലാ രാശിക്കാര്‍ക്കും അതിന്‍റെ പൂര്‍ണ്ണ ഫലങ്ങള്‍ നല്‍കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രശ്‌നങ്ങളെ ചെറുക്കാനുള്ള ശക്തിയും നേതൃപാടവവും തന്ത്രങ്ങൾ മെനയുന്നതിനുള്ള ധാരണയും ചൊവ്വ നിങ്ങൾക്ക് നൽകുന്നു. ചൊവ്വയുടെ ഉദയം നിങ്ങളുടെ വിജയകരമായ ജീവിതത്തെ സൂചിപ്പിക്കുന്നു. കാരണം ചൊവ്വയ്ക്ക് അതിന്‍റെ പൂർണ്ണ ഫലങ്ങൾ നൽകാൻ കഴിയുന്ന സമയമാണ് ഇത്.  ചൊവ്വയുടെ ഉദയം ഇത് 12 രാശികളെയും ബാധിക്കുന്നത് എങ്ങിനെ എന്നറിയാം ... 


Also Read:  Death to Life!! ആംബുലൻസ് റോഡിലെ കുഴിയിൽ വീണു, മൃതശരീരത്തിന് ജീവന്‍ തിരികെ കിട്ടി!!  
 
മേടം രാശി (Aries Zodiac Sign) 


ചൊവ്വയുടെ ഉദയം മേടം രാശിക്കാര്‍ക്ക് എല്ലാ മേഖലയിലും അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കും. കൂടുതല്‍ ഊര്‍ജ്ജം ലഭിക്കും, ആത്മീയ പുരോഗതിക്ക് കൂടുതൽ ഉത്തേജനം ലഭിക്കും. ദൈവത്തിലുള്ള വിശ്വാസം നിങ്ങളുടെ മനസ്സിൽ ഉടലെടുക്കും, നിങ്ങളുടെ ഉള്ളില്‍ പോസിറ്റീവ് വര്‍ദ്ധിക്കും, നിങ്ങളുടെ കരിയറിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാം.  


ഇടവം രാശി (Taurus Zodiac Sign) 


ജോലി സംബന്ധമായ കാര്യങ്ങളിൽ വെല്ലുവിളികൾ വർദ്ധിക്കും. ഒന്നിലധികം പ്രോജക്ടുകളിൽ ഒരേസമയം പ്രവർത്തിക്കേണ്ടി വന്നേക്കാം. മാനസിക സമ്മർദ്ദം ഉണ്ടാകും, നിങ്ങളുടെ ജോലി ശരിയായി  കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുക, ആരോഗ്യ സംബന്ധമായ ചിലവുകൾ നിങ്ങളെ പ്രധാനമായും അലട്ടും, ഇത് കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വലിയ ചിലവുകൾ ഉണ്ടാകും. വീട്ടിലെ മുതിർന്നവരുമായി അടുത്തിടപഴകുന്നതും അവരുടെ ഉപദേശപ്രകാരം പ്രവർത്തിക്കുന്നതും ഗുണം ചെയ്യും. 


മിഥുനം രാശി (Gemini Zodiac Sign) 


ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും പുരോഗതി ലഭിക്കും. നിങ്ങൾക്ക് സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും, ടീം വർക്കിൽ പ്രവർത്തിക്കുന്നവർക്ക് ടീമിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. കുടുംബ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുക, സമാധാനപരമായ ഒരു ഗാർഹിക അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് പുരോഗമിക്കുക. വയറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത പാലിക്കണം. 


കർക്കിടക രാശി (Cancer Zodiac Sign) 


കർക്കിടക രാശിക്കാരുടെ ജാതകത്തിന്‍റെ ആറാം ഭാവത്തിൽ ചൊവ്വ ഉദിക്കും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടി വരും. ഊർജവും ഉത്സാഹവും രോഗങ്ങളെ നിങ്ങളിൽ നിന്ന് അകറ്റി നിർത്തും. അനാവശ്യ കടങ്ങളും മറ്റും ഒഴിവാക്കുന്നത് ഗുണം ചെയ്യും. ജോലി സ്ഥലത്ത് ജാഗ്രത പാലിക്കണം, അല്ലാത്തപക്ഷം ജോലി ഉപേക്ഷിക്കേണ്ടി വന്നേക്കാം. വ്യാപാരികൾ അവരുടെ വിപണിയില്‍ ശ്രദ്ധിക്കണം, എങ്കില്‍ മാത്രമേ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താൻ കഴിയൂ. 


ചിങ്ങം രാശി (Leo Zodiac Sign) 


ഈ സമയത്ത് നിങ്ങൾക്ക് നല്ല സാമ്പത്തിക വളർച്ച ഉണ്ടാവും. നിങ്ങൾ സാമ്പത്തിക നിക്ഷേപം ഉദ്ദേശിക്കുന്നുവെങ്കിൽ, ഭൂമി, വീട് എന്നിവയില്‍ നിക്ഷേപിക്കാം. കുടുംബത്തിലെ മംഗളകരമായ പ്രവർത്തനങ്ങളാൽ മനസ്സ് സന്തോഷിക്കും. അത്തരമൊരു പരിതസ്ഥിതിയിൽ കുടുംബ തർക്കങ്ങൾ ഉണ്ടാകരുതെന്ന് ഓർമ്മിക്കുക. ആത്മീയ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. നിങ്ങളുടെ കഴിവും വൈദഗ്ധ്യവും വർദ്ധിക്കും, ഇത് നിങ്ങൾക്ക് ശമ്പളത്തിൽ വർദ്ധനവോ സ്ഥാനക്കയറ്റമോ ലഭിക്കുന്നതിന് ഇടയാക്കും.  


കന്നി രാശി (Virgo Zodiac Sign) 


കന്നി രാശിക്കാരുടെ ജാതകത്തിന്‍റെ നാലാം ഭാവത്തിൽ ചൊവ്വ ഉദിക്കാൻ പോകുന്നു. സ്വകാര്യ മേഖലയിലോ സർക്കാർ മേഖലയിലോ ജോലി ചെയ്യുന്നവർ മുതിർന്ന ഉദ്യോഗസ്ഥരോട് മാന്യമായി പെരുമാറണം, അല്ലാത്തപക്ഷം ബന്ധം വഷളായേക്കാം. തെറ്റായ സാമ്പത്തിക തീരുമാനങ്ങൾ എടുത്താൽ നഷ്ടത്തിന് സാധ്യതയുണ്ട്. ഉയർന്ന ബിപി ഉള്ള രോഗികൾ അവരുടെ ദിനചര്യകൾ തടസ്സപ്പെടുത്തരുത്, ലഘുഭക്ഷണം ആരോഗ്യത്തിന് ഗുണം ചെയ്യും.


തുലാം  രാശി (LIbra Zodiac Sign) 


തുലാം രാശിക്കാർക്ക് ചൊവ്വയുടെ ഉദയം പ്രത്യേക നേട്ടങ്ങൾ നല്‍കും. നിങ്ങളുടെ കരിയറിൽ ഉയര്‍ച്ച ഉണ്ടാകാം. ബിസിനസ് കാര്യങ്ങളിൽ പരിചയസമ്പന്നരായ ആളുകളുമായുള്ള ബന്ധം ഗുണം ചെയ്യും.  അവരുടെ മാർഗ്ഗനിർദ്ദേശം നിങ്ങൾക്ക് പ്രയോജനം ചെയ്യും. കാര്യക്ഷമതയുള്ള ടീമിന്‍റെ ഭാഗമാകാൻ കഴിയും. അനാവശ്യ ചെലവുകൾ നിർത്തി ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കേണ്ട സമയമായതിനാൽ ചെലവുകൾ കുറയ്ക്കുക. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും; ഇളയ സഹോദരങ്ങൾക്ക് മാർഗനിർദേശം നൽകേണ്ടതായി വന്നേക്കാം. 


വൃശ്ചികം രാശി (Scorpio Zodiac Sign) 


കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധിക്കുക, കൂടുതല്‍ കഠിനാധ്വാനം ആവശ്യമായി വന്നേക്കാം. എല്ലാവരോടും സൗമ്യമായി സംസാരിക്കണം. പുതിയ ബിസിനസ് തന്ത്രങ്ങൾ പഠിക്കുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുക, പണം ലഭിക്കാന്‍ ശ്രദ്ധിക്കുക.  


ധനു രാശി (Sagittarius Zodiac Sign) 


ഈ കാലയളവ് ബിസിനസ് ടൂർ നടത്താന്‍ ഉചിതമാണ്. പുതിയ മേഖലകൾ കണ്ടെത്തുന്നതിന് ഊന്നൽ നൽകണം. പുതിയ ഉപഭോക്താക്കളെ കണ്ടെത്തണം. കോപം നിയന്ത്രിക്കണം, ചൊവ്വയുടെ മുഴുവൻ ഊർജ്ജവും ജോലിക്ക് ഉപയോഗിക്കണം. നിങ്ങള്‍ ആളുകളിൽ നിന്ന് പ്രശംസ നേടും. കുടുംബവുമായുള്ള ആശയവിനിമയ വിടവും തെറ്റിദ്ധാരണയും ബന്ധങ്ങളിൽ അകലം ഉണ്ടാക്കും. 


മകരം രാശി (Capricorn Zodiac Sign) 
 
ധനു രാശിയിൽ ചൊവ്വ ഉദിക്കാൻ പോകുന്നു. മകരം രാശിക്കാർക്ക് ഇത് യാത്രാ ചെലവുകൾക്കുള്ള സമയമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ചിലവുകൾ വർദ്ധിക്കും, കൂടുതൽ യാത്രകളും ഉണ്ടാകും. വിദേശ രാജ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും ബിസിനസ് നടത്തുന്നവരാന് എങ്കില്‍ നേട്ടം ലഭിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും, യാത്രാവേളയിൽ പരിക്കിന് സാധ്യതയുണ്ട്. രക്ത സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ നിർബന്ധമായും പതിവ് പരിശോധനകൾ നടത്തണം.  


കുംഭം രാശി (Aquarius Zodiac Sign) 


ലാഭസ്ഥാനത്ത് ഉയർന്ന് കുംഭം രാശിക്കാർക്ക് കുറഞ്ഞ പ്രയത്നം കൊണ്ട് കൂടുതൽ നേട്ടം കൊയ്യാന്‍ സാധിക്കും. നിങ്ങൾ ഒരു ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സഹായിക്കാൻ ആരെങ്കിലും മുന്നോട്ട് വന്നേക്കാം. നല്ല ശമ്പളത്തിൽ യുവാക്കൾക്ക് നിയമനം ലഭിക്കാം. നിങ്ങൾ ബന്ധങ്ങളെ സമർത്ഥമായി കൈകാര്യം ചെയ്യുക.   


മീനം രാശി (Pisces Zodiac Sign) 


ബാങ്ക് ബാലൻസിന്‍റെയും ഭാഗ്യത്തിന്‍റെയും അധിപനായ ചൊവ്വ, മീനം രാശിക്കാര്‍ക്ക് തൊഴിൽ രംഗത്ത് നേട്ടം നല്‍കാന്‍ പോകുന്നു. നിങ്ങള്‍ക്ക് കരിയറില്‍ നേട്ടം ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഭാഗ്യം പൂർണ്ണ പിന്തുണ നൽകും.  


 



 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.