വേദ ജ്യോതിഷത്തിൽ ​ഗ്രഹങ്ങളുടെ അദിപനായി കാണുന്ന ​ഗ്രഹമാണ് ചൊവ്വ. ധൈര്യം, ബലം, വിവാഹം, ഭൂമി എന്നിവയുടെ കാരക ഗ്രഹമാണ് ചൊവ്വ. ഒരാളുടെ ജാതകത്തിൽ ചൊവ്വ ബലവാൻ ആണെങ്കിൽ ആ വ്യക്തിയുടെ ദാമ്പത്യ ജീവിതം നല്ലതായിരിക്കും. ജീവിതത്തിൽ ഇക്കൂടട്ർ തികഞ്ഞ ഉത്സാഹത്തോടെ പ്രവർത്തിക്കുകയും നല്ല പുരോഗതി കൈവരിക്കുകയും ചെയ്യും. ജീവിതത്തിലുടനീളം ചൊവ്വ ഇവർക്ക് സമ്പത്ത് നൽകും.


COMMERCIAL BREAK
SCROLL TO CONTINUE READING

2022 ഒക്‌ടോബർ 30 മുതൽ ചൊവ്വ വക്ര​ഗതിയിലാണ് സഞ്ചരിക്കുക. ഇത് എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാൽ ചൊവ്വയുടെ വക്ര​ഗതിയിലുള്ള ചലനം നാല് രാശികൾക്ക് വളരെ നല്ല ഫലങ്ങൾ നൽകുന്നു. ചൊവ്വയുടെ വക്ര സ്ഥാനം മഹാപുരുഷ രാജയോഗം സൃഷ്ടിക്കുന്നു. ഈ നാല് രാശിക്കാർക്ക് ഈ യോഗം ഗുണകരമാണ്. ഇതോടൊപ്പം, ജോലിയിലും ബിസിനസിലും കൂടുതൽ വിജയം ഉണ്ടാകും. നവംബർ 13 വരെ ചൊവ്വ വക്രസ്ഥാനത്ത് തന്നെ തുടരും. 


ചൊവ്വയുടെ വക്ര​ഗതി ​ഗുണം ചെയ്യുന്ന രാശികൾ ഏതൊക്കെയെന്ന് നോക്കാം...


ഇടവം (Taurus): ചൊവ്വയുടെ വക്ര​ഗതിയാൽ രൂപപ്പെടുന്ന മഹാപുരുഷ രാജയോഗം ഇടവം രാശിക്കാർക്ക് ഗുണം ചെയ്യും. ഇക്കൂട്ടരുടെ വരുമാനം വർധിക്കും. ബിസിനസിൽ വലിയ ലാഭം നേടാൻ കഴിയും. ഈ രാശിക്കാർക്ക് ഒരു ദൂരയാത്രയ്ക്ക് പോകാനുള്ള അവസരം വന്ന് ചേരും. ഈ യാത്ര അനുകൂലമായ ഫലങ്ങൾ ഉണ്ടാക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കും. പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ ഇടപെടുന്നവർക്ക് വലിയ സ്ഥാനമോ ബഹുമാനമോ ലഭിക്കും. പൂർവ്വിക സ്വത്ത്, നാട്ടിലെ ബിസിനസ് എന്നിവയിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യതയുണ്ട്.


Also Read: Shani Margi 2022: ശനി മകരം രാശിയിൽ; വലിയ മാറ്റങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്


 


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ എല്ലാ സംരംഭങ്ങളിലും ഭാഗ്യം ഉണ്ടാകും. മുടങ്ങിക്കിടന്ന പ്രവൃത്തികൾ വേഗത്തിലാക്കും. ജോലിയിൽ നന്നായി പ്രവർത്തിക്കാൻ സാധിക്കും. നിങ്ങൾക്ക് അഭിനന്ദനവും ബഹുമാനവും ലഭിക്കും. ആത്മവിശ്വാസവും ധൈര്യവും ഉണ്ടെങ്കിൽ വലിയ കാര്യങ്ങൾ പോലും എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. കരിയറിൽ നിങ്ങൾക്ക് വലിയ പുരോഗതി കൈവരിക്കാൻ കഴിയും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കും. കുടുംബത്തിൽ ആത്മീയ കാര്യങ്ങൾ നടക്കും. 


കന്നി (Virgo): ചൊവ്വയുടെ വക്ര​ഗതിയാൽ രൂപപ്പെടുന്ന മഹാപുരുഷ രാജയോഗം കന്നി രാശിക്കാർക്ക് ജോലിയിലും ബിസിനസിലും പ്രതീക്ഷിച്ച വിജയം നൽകും. വസ്തുവും വാഹനവും വാങ്ങാൻ അവസരമുണ്ടാകും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടവർക്ക് നേട്ടമുണ്ടാകും. ജോലിയിൽ നിങ്ങളുടെ സ്വാധീനം വർധിക്കും. നിക്ഷേപത്തിലൂടെ ലാഭം ലഭിക്കും.


കുംഭം (Aquarius): കുംഭ രാശിക്കാർക്ക് ചൊവ്വയുടെ വക്ര​ഗതി അനുകൂല ഫലങ്ങൾ നൽകും. നിങ്ങളുടെ ഊർജ്ജവും ഉത്സാഹവും മൂലം എല്ലാ ജോലികളിലും നിങ്ങൾക്ക് വിജയം സുനിശ്ചിതമാണ്. പണമൊഴുക്ക് അനുകൂലമായിരിക്കും. ബിസിനസ് മെച്ചപ്പെടും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒഴിവാക്കുക. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് മികച്ച പിന്തുണ ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.