Mangala Gauri Vrat 2023: മംഗള ഗൗരി വ്രതം നല്‍കും സമ്പത്തും സമൃദ്ധിയും വിജയവും!!
Mangala Gauri Vrat 2023: ഹനുമാന്‍റെ അനുഗ്രഹം ലഭിക്കാൻ ചൊവ്വാഴ്ച നടത്തുന്ന പ്രത്യേക പൂജകളും പ്രാർത്ഥനകളും സഹായകമാണ്. അതേപോലെ ചൊവ്വാഴ്ച ആചരിയ്ക്കുന്ന മംഗള ഗൗരി വ്രതം ഭക്തർക്ക് ധാരാളം സമ്പത്തും സമൃദ്ധിയും വിജയവും നൽകുന്നു.
Mangala Gauri Vrat 2023: ഹൈന്ദവ വിശ്വാസത്തിൽ ഹനുമാനായി സമർപ്പിച്ചിരിയ്ക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. മറുവശത്ത് ശ്രാവൺ മാസത്തിലെ ചൊവ്വാഴ്ച ഏറെ പ്രത്യേകമാണ്. കാരണം ഈ ദിവസമാണ് മംഗള ഗൗരി വ്രതം അനുഷ്ഠിക്കുന്നത്.
Also Read: Pitru Photo Direction: പൂർവ്വികരുടെ ഫോട്ടോകള്‍ വീടിന്‍റെ ഈ ദിശയില്‍ സ്ഥാപിക്കാം, അത്ഭുതങ്ങൾ സൃഷ്ടിക്കും
വിശ്വാസമനുസരിച്ച് ശ്രാവൺ മാസത്തിലെ ഓരോ ചൊവ്വാഴ്ച വ്രതവും ആരാധനയും അനേകം ദേവീദേവന്മാരുടെ അനുഗ്രഹങ്ങൾ ഭക്തർക്ക് സമ്മാനിയ്ക്കുന്നു. ഇന്ന്, 2023 ഓഗസ്റ്റ് 15 ന്, ശ്രാവൺ മാസത്തിലെ ഏഴാമത്തെ മംഗള ഗൗരി വ്രതം ആചരിക്കുന്നു. ഇന്നത്തെ ഉപവാസവും ആരാധനയും ഭക്തർക്ക് ഏറെ അനുഗ്രഹം സമ്മാനിയ്ക്കുന്നു. കൂടാതെ ഹനുമാന്‍റെ അനുഗ്രഹം ലഭിക്കാൻ ചൊവ്വാഴ്ച നടത്തുന്ന പ്രത്യേക പൂജകളും പ്രാർത്ഥനകളും സഹായകമാണ്. അതേപോലെ ചൊവ്വാഴ്ച ആചരിയ്ക്കുന്ന മംഗള ഗൗരി വ്രതം ഭക്തർക്ക് ധാരാളം സമ്പത്തും സമൃദ്ധിയും വിജയവും നൽകുന്നു.
Also Read: Hair Cutting Rules: ഈ ദിവസം മുടി മുറിക്കുന്നത് ആപത്ത്, ദാരിദ്ര്യം ക്ഷണിച്ചു വരുത്തും
ശ്രാവൺ മാസത്തിലെ ചൊവ്വാഴ്ച, മംഗള ഗൗരി വ്രതവുമായി ബന്ധപ്പെട്ട് ആചരിയ്ക്കുന്ന ആരാധന, പരിഹാരങ്ങൾ, പൂജകൾ എന്നിവ ജീവിതത്തിലെ പല പ്രതിസന്ധികളും തടസ്സങ്ങളും ഇല്ലാതാക്കുന്നു. മംഗള ഗൗരി വ്രതാനുഷ്ഠാനത്തിന്‍റെയും ചൊവ്വാഴ്ചയുടെയും അത്ഭുത പരിഹാരങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വിവാഹത്തിനുള്ള സാധ്യതകൾ ഉണ്ടാകുന്നു
വിവാഹത്തിന് തടസ്സമോ കാലതാമസമോ ഉണ്ടായാൽ മംഗള ഗൗരി നാളിൽ ഗൗരി മാതാവിനെ ആചാരങ്ങളോടെ പൂജിക്കുക. ഇത് ചെയ്യുന്നതിലൂടെ, ഗൗരി മാതാവിന്‍റെ അനുഗ്രഹത്താൽ, സമയത്തിന് വിവാഹം നടക്കാനുള്ള സാധ്യതകൾ ഉണ്ടാകുന്നു. അതോടൊപ്പം ദാമ്പത്യ ജീവിതത്തിൽ സ്നേഹവും മാധുര്യവും വർദ്ധിക്കുന്നു.
ചൊവ്വാ ദോഷം അകറ്റാനുള്ള പ്രതിവിധി
ജാതകത്തിൽ ചൊവ്വാ ദോഷമുണ്ടെങ്കിൽ, ശ്രാവൺ മാസത്തിലെ ചൊവ്വാഴ്ചകൾ ഈ ദോഷം അകറ്റാൻ വളരെ സഹായകമാകും. അതിനായി ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുക, ഹനുമാന് കുങ്കുമം സമർപ്പിക്കുക, മുല്ലപ്പൂ എണ്ണ ഉപയോഗിച്ച് വിളക്ക് കത്തിയ്ക്കുക, ഇത് ഹനുമാനെ പ്രസാദിപ്പിക്കും, ഭക്തരുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും എന്നാണ് വിശ്വാസം
ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ അകറ്റാൻ പ്രതിവിധി മംഗള ഗൗരി വ്രതം
ചൊവ്വാ ദോഷം മൂലം ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിൽ മംഗള ഗൗരി വ്രതം അനുഷ്ഠിച്ച് 'ഓം ഗൗരീശങ്കരായ നമഃ' എന്ന മന്ത്രം 21 തവണ ജപിക്കുക. ഇത് നിങ്ങളുടെ ജീവിതത്തിൽ ഫലം ഉണ്ടാക്കും.
ജീവിതത്തിൽ ഐശ്വര്യം ലഭിക്കാൻ പ്രതിവിധി
മംഗള ഗൗരി വ്രതം അനുഷ്ഠിക്കുമ്പോൾ ദാന ധർമ്മത്തിന് ഏറെ പ്രധാന്യം ഉണ്ട്. അതായത്, ഈ വ്രതത്തിന്‍റെ ഫലം ലഭിക്കണം എങ്കിൽ ദരിദ്രർക്ക് ദാനം ചെയ്യേണ്ടത് അനിവാര്യമാണ്. അതിനാൽ, മംഗള ഗൗരിയെ പൂജിച്ച ശേഷം ചുവന്ന പയർ, ചുവന്ന വസ്ത്രങ്ങൾ, ശർക്കര, പയർ എന്നിവ പാവപ്പെട്ടവർക്ക് ദാനം ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിൽ ഐശ്വര്യം കൈവരുത്തുന്നു.
വിവാഹം സമയത്തിന് നടക്കാൻ മംഗള ഗൗരി വ്രതാനുഷ്ഠാന ദിനത്തിൽ ഗൗരി മാതാവിനെ വധുവിനേപ്പോലെ അണിയിച്ചൊരുക്കുക, ഇത് ഭക്തരുടെ ആഗ്രഹം സഫലീകരിയ്ക്കാൻ സഹായകമാണ്...
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...