Mars Transit : ചൊവ്വയുടെ സ്ഥാനമാറ്റം; ഈ 3 രാശിക്കാർക്ക് ഇനി മുതൽ കുബേര യോഗം
Mars Transit to Aries : ചൊവ്വ ജൂൺ 27 മുതൽ മേടം രാശിയിൽ പ്രവേശിക്കും.
ജ്യോതിഷത്തിൽ ഊർജ്ജം, ധൈര്യം, ഭൂമി, വിവാഹം എന്നീ കാര്യങ്ങളിൽ പ്രധാന ഘടകമായി ആണ് ചൊവ്വ ഗ്രഹത്തെ കണക്കാക്കുന്നത്. ജ്യോതിഷത്തിൽ ചൊവ്വയ്ക്ക് വളരെയധികം പ്രധാന്യമുണ്ട്. ജൂൺ 27 ന് ചൊവ്വ സ്ഥാനമാറ്റം നടത്തുകയാണ്. ചൊവ്വ ജൂൺ 27 മുതൽ മേടം രാശിയിൽ പ്രവേശിക്കും. ഇത് മേടം രാശിക്കാരുടെ ജീവിതത്തിൽ കൂടാതെ മറ്റ് രാശിക്കാരുടെ ജീവിതത്തിലും കാര്യമായ മാറ്റങ്ങൾ കൊണ്ട് വരും. ഇതിൽ ഏറ്റവും കൂടുതൽ അനുഗ്രഹം ലഭിക്കുന്നത് മൂന്ന് രാശികാർക്കാണ് . ഇവർക്ക് ഇനിമുതൽ കുബേര യോഗം ആയിരിക്കും.
ചൊവ്വയുടെ സ്ഥാനമാറ്റം അനുഗ്രഹമാകുന്ന രാശികൾ
മിഥുനം : ചൊവ്വ ഗ്രഹം മേടം രാശിയിൽ പ്രവേശിക്കുന്നതോടെ മിഥുനം രാശിക്കാരുടെ ഭാഗ്യകാലം ആരംഭിക്കും. ബിസ്‌നസ്സിലും, ജോലിയിലുമൊക്കെ ഉന്നമനം ഉണ്ടക്കയം. ഈ സമയത്ത് ഈ രാശിക്കാരുടെ വരുമാനം ക്രമാതീതമായി വർധിക്കും. കൂടാതെ ബിസിനസിൽ നിന്ന് വളരെയധികം ലാഭം ലഭിക്കാനും തുടങ്ങും. ജോലി സ്ഥലത്ത് നിന്ന് ലഭിക്കുന്ന ബഹുമാനം വർധിക്കും. ഈ സമയത്ത് ദാമ്പത്യ ജീവിതവും വളരെ സുഖകരം ആയിരിക്കും.
ALSO READ: Sun Transit: സൂര്യൻ രാശിമാറുന്നു; ഈ രാശിക്കാർക്ക് വരുമാനം കൂടും, ബിസിനസിൽ വിജയവും
കർക്കിടകം : ചൊവ്വയുടെ രാശിമാറ്റം ഏറ്റവും കൂടുതൽ ഗുണകരം ആകുന്നത് കർക്കിടകം രാശിക്കാർക്കാണ്. പുതിയ ജോലി ലഭിക്കുകയും, വരുമാനം വർധിക്കുകയും ചെയ്യും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ബിസ്നെസിൽ നിന്ന് കൂടുതൽ ലാഭം ലഭിക്കാൻ ആരംഭിക്കും. പുതിയ ഭൂമിയിടപാടുകൾക്കും സാധ്യതയുണ്ട്. കൂടാതെ വളരെ വലിയ തുകയുടെ നിക്ഷേപങ്ങൾ നടത്താനും സാധ്യതയുണ്ട്.
ചിങ്ങം : ചിങ്ങം രാശിക്കാർക്കും ഇനി വളരെ നല്ല കാലമാണ് കാത്തിരിക്കുന്നത്. ജീവിതത്തിൽ പ്രതീക്ഷിക്കാതെ വൻ തുകകൾ വന്ന് ചേരും. വരുമാനവും വർധിക്കും. ജോലിയിൽ കൂടുതൽ അവസരങ്ങൾ വന്ന് ചേരുകയും ഏറ്റവും ഉത്തമമായത് തെരഞ്ഞെടുക്കുകയും ചെയ്യും. മുടങ്ങി കിടക്കുന്ന സർക്കാർ കാര്യങ്ങൾ പെട്ടെന്ന് നടക്കും. പരീക്ഷകളിൽ പങ്കെടുക്കുന്നവർ വിജയിക്കുകയും ചെയ്യും.
( Disclaimer : ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...