Mars Transit 2022: ജ്യോതിഷത്തിൽ ചൊവ്വയെ (Mars) ഗ്രഹങ്ങളുടെ അധിപൻ എന്നാണ് പറയുന്നത്. ഏപ്രിൽ 7 ന് ചൊവ്വ കുംഭ രാശിയിൽ സംക്രമിക്കും. 2022 മെയ് 17 വരെ ഈ അവസ്ഥയിൽ തുടരും. ശനിയുടെ രാശിയായ കുംഭത്തിൽ ചൊവ്വയുടെ സംക്രമണം പല രാശികൾക്കും ദോഷം ചെയ്യും. അത് ഏതൊക്കെ രാശികൾക്കാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Horoscope March 31, 2022: ഇന്ന് മകരം രാശിക്കാർക്ക് ധനലാഭമുണ്ടാകും, തുലാം രാശിക്കാർക്ക് ജോലിയിൽ വിജയം!


കർക്കടകം (Cancer): 


ജ്യോതിഷ പ്രകാരം കർക്കടകത്തിൽ ചൊവ്വ ദുർബലമാണ്. ചൊവ്വയുടെ മാറ്റം ഈ രാശിക്കാർക്ക് ജീവിതത്തിൽ പലവിധ പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ചൊവ്വ സംക്രമ സമയത്ത് ഇവർക്ക് ജോലിസ്ഥലത്ത് അധിക ജോലി സമ്മർദ്ദം നേരിടേണ്ടി വന്നേക്കാം. ചെറിയ തർക്കങ്ങളും നേരിടേണ്ടി വന്നേക്കാം. പിതാവുമായി കുടുംബത്തിൽ അകൽച്ച ഉണ്ടാകും. കൂടാതെ സംക്രമ കാലയളവിൽ കോപം നിയന്ത്രിക്കേണ്ടതുമുണ്ട്.


ചിങ്ങം (Leo): 


ചൊവ്വയുടെ ഈ സംക്രമ സമയത്ത് ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുമായി പ്രശ്‌നമുണ്ടാകും. ജോലിയിൽ അധിക ഉത്തരവാദിത്തം ലഭിക്കുന്നതിനാൽ മനസ് അസ്വസ്ഥമാകും. ബിസിനസിൽ സാമ്പത്തിക നഷ്ടം ഉണ്ടാകും. തൊഴിലിൽ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും.


Also Read: Astrology: ഈ 3 രാശിക്കാർ ഹൃദയശുദ്ധിയുള്ളവർ, ഇവർക്ക് ആരുമായും ശത്രുതയുണ്ടാവില്ല!


കന്നി (Virgo): 


ചൊവ്വയുടെ സംക്രമം കന്നിരാശിക്കാർക്ക് ശുഭകരമല്ല. സംക്രമ സമയത്ത് ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക ക്ലേശങ്ങൾ നേരിടേണ്ടി വന്നേക്കാം. ജീവിതപങ്കാളിയുമായി അകൽച്ചയുണ്ടാകുന്ന സാഹചര്യം ഉണ്ടാകും. വരുമാന സ്രോതസുകൾ കുറയും. ബിസിനസിൽ സാമ്പത്തിക നഷ്ടം ഉണ്ടാകാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.


തുലാം (Libra): 


ചൊവ്വയുടെ സംക്രമം തുലാം രാശിക്കാർക്ക് മാനസിക പിരിമുറുക്കം വർദ്ധിക്കും. നിങ്ങളുടെ ഇണയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ ആശങ്കാകുലരായിരിക്കാം. പരസ്പര ഭിന്നതയ്ക്കും സാധ്യതയുണ്ട്. ജോലിയിൽ നഷ്ടം വരാം. സംക്രമ സമയത്ത് വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. കൂടാതെ തിരക്കിട്ട് ജോലി മാറ്റാനുള്ള തീരുമാനം എടുക്കരുത്.


Also Read: Chitra Navaratri 2022: 6 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും ഈ നവരാത്രി


വൃശ്ചികം (Scorpio): 


ദാമ്പത്യ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം. ജോലിസ്ഥലത്ത് പങ്കാളിയുമായി തർക്കത്തിന് സാധ്യതയുണ്ട്. ബിസിനസിൽ സാമ്പത്തിക നഷ്ടം ഉണ്ടാകാം. കുടുംബ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. പങ്കാളിത്ത വ്യാപാരം മൂലം സാമ്പത്തിക നഷ്ടം ഉണ്ടാകും.


മകരം (Capricorn):


ഈ കാലയളവിൽ നിങ്ങൾക്ക് അധിക ജോലിഭാരം വഹിക്കേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി തർക്കമുണ്ടാകാം. സംക്രമ സമയത്ത് ജോലി മാറുന്നത് പ്രശ്‌നങ്ങൾക്കിടയാക്കും. ചെലവുകൾ വർദ്ധിക്കും. ബിസിനസ്സിൽ സാമ്പത്തിക നഷ്ടം ഉണ്ടാകും. കോപം നിയന്ത്രിക്കണം.


Also Read: Wealthy Zodiac: ധനത്തിന്റെ കാര്യത്തിൽ വളരെ ഭാഗ്യവതികളാണ് ഈ 3 രാശിയിലെ പെൺകുട്ടികൾ!


മീനം (Pisces): 


ചൊവ്വയുടെ സംക്രമം മൂലം ഈ രാശിക്കാർക്ക് ചെലവുകൾ വർദ്ധിക്കും. കൂടാതെ ജോലി മാറ്റത്തിനും സാധ്യതയുണ്ട്. പിതാവുമായി തർക്കമുണ്ടാകാം. കുടുംബ ജീവിതത്തിൽ ഇണയുമായി കലഹമുണ്ടാകാം. സംക്രമ സമയത്തിലുടനീളം കോപം നിയന്ത്രിക്കേണ്ടതുണ്ട്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക