Mangal Gochar In Aries: ജ്യോതിഷത്തിൽ ചൊവ്വയെ ധൈര്യം, നിർഭയം, കോപം, സ്വത്ത് എന്നിവയുടെ കരകനായിട്ടാണ് കണക്കാക്കുന്നത്. ചൊവ്വയുടെ ചലനത്തിൽ മാറ്റം വരുമ്പോഴെല്ലാം ഈ മേഖലകളിൽ ഒരു പ്രത്യേക സ്വാധീനം വരാറുണ്ട്. 45 ദിവസത്തിന് ശേഷം ചൊവ്വ അതിൻ്റെ രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും. കൂടാതെ ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...


Also Read: 2025 വരെ ശനി കൃപയാൽ ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?


 


മീനം (Pisces): മേട രാശിയിലെ ചൊവ്വയുടെ പ്രവേശനം ഇവർക്ക് ഗുണം ചെയ്യും. കാരണം ചൊവ്വ ഈ രാശിയുടെ ധനഗൃഹത്തിലേക്കാണ് രാശി മാറിയിരിക്കുന്നത്.  അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് കാലാകാലങ്ങളിൽ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം. കൂടാതെ കുറച്ചുകാലമായി മുടങ്ങിക്കിടന്ന ജോലികളും പൂർത്തീകരിക്കും. പല പുതിയ ഡീലുകൾ ലഭിക്കും അതിലൂടെ ബിസിനസിൽ പുരോഗതിയുണ്ടാകും, പുതിയ ആളുകളെ കണ്ടുമുട്ടാൻ യോഗമുണ്ടാകും അത് ഭാവിയിൽ നേട്ടങ്ങൾ നൽകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, സംസാരത്തിൻ്റെ സ്വാധീനം വർദ്ധിക്കും. 


കർക്കിടകം (Cancer): ഈ രാശിക്കാർക്ക് ചൊവ്വയുടെ രാശി മാറ്റം ശുഭകരമായിരിക്കും. കാരണം ചൊവ്വയുടെ സംക്രമണം ഈ രാശിയുടെ കർമ്മ ഭവനത്തിലാണ്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസിലും പ്രത്യേക പുരോഗതി ലഭിക്കും. കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അത് ലഭിക്കും. കൂടാതെ ഈ കാലയളവിൽ ബിസിനസുകാർക്ക് നല്ല ലാഭം നേടാനാകും,  അവിടെ ബിസിനസ് വിപുലീകരിക്കാം. ഈ സമയത്ത് പൂർവ്വിക സ്വത്തിൻ്റെ ഗുണം ലഭിക്കും, പിതാവുമായുള്ള ബന്ധം കൂടുതൽ ശക്തമാകും.


Also Read: വിവാഹം കഴിഞ്ഞും അവിഹിത ബന്ധം പുലർത്തിയ ഈ താരങ്ങളെ അറിയാമോ?


ധനു (Sagittarius): ചൊവ്വയുടെ സംക്രമണം ഇവർക്കും നേട്ടം നൽകും. കാരണം ചൊവ്വ ഈ രാശിയുടെ അഞ്ചാം ഭാവത്തിലൂടെയാണ് നീങ്ങുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. കൂടാതെ കരിയറിലെ മികച്ച പ്രകടനം നിങ്ങൾക്ക് ജോലിസ്ഥലത്ത് അഭിനന്ദനം ലഭിച്ചേക്കും. പ്രണയബന്ധത്തിൽ വിജയം നേടാനാകും, ആഗ്രഹങ്ങൾ സഫലമാകും, ഒരു വസ്തു വാങ്ങാൻ യോഗം. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.