ചൊവ്വ ​ഗ്രഹം ഒരാളുടെ ജാതകത്തിൽ ശക്തമായ സ്ഥാനത്ത് നിൽക്കുകയാണെങ്കിൽ അയാൾക്ക് നല്ല യോ​ഗങ്ങൾ ഉണ്ടാകും. ആ വ്യക്തി ധൈര്യശാലികളും ഭയമില്ലാത്തവരുമായിരിക്കും. അതേസമയം ഈ ​ഗ്രഹം അശുഭ സ്ഥാനത്ത് നിൽക്കുന്നവർക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രശ്നങ്ങൾ നേരിടേണ്ടിവരും. മേയ് 17 മുതൽ ജൂൺ 27 വരെ ചൊവ്വ മീനരാശിയിലായിരിക്കും. ഇതിനുശേഷം മേടരാശിയിൽ പ്രവേശിക്കും. ഈ സംക്രമണം അല്ലെങ്കിൽ രാശിമാറ്റം രാശിചിഹ്നങ്ങളുടെ ഭാഗ്യം മാറ്റിമറിക്കും. ചില രാശിക്കാർ ഈ കാലയളവിൽ പ്രത്യേകം ശ്രദ്ധിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം ശുഭകരമാണ്:


മേടം - ഈ രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം ശുഭകരമാണ്. ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വളരെ വിലമതിക്കപ്പെടും. വിദ്യാർഥികൾക്ക് ഈ കാലഘട്ടം ഭാഗ്യമാണ്. ചൊവ്വയുടെ ഈ സംക്രമണം ഗവേഷകർക്കും പിഎച്ച്ഡി വിദ്യാർത്ഥികൾക്കും അനുകൂലമായിരിക്കും.


ഇടവം - ചൊവ്വയുടെ സംക്രമണം നിങ്ങളുടെ കരിയറിന്റെയും പ്രണയ ജീവിതത്തിന്റെയും കാര്യത്തിൽ അനുകൂലമായി കാണുന്നു. പ്രണയബന്ധങ്ങൾ ശക്തിപ്പെടും. പുതിയ ചില സുഹൃത്തുക്കളെ ഉണ്ടാക്കിയേക്കാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.


മിഥുനം - ജോലിയിൽ നിങ്ങൾക്ക് നല്ല പുരോ​ഗതി ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് സമയം അനുകൂലമാണ്. ബിസിനസ്സിൽ വലിയ വളർച്ചയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ അന്തസ്സ് വർദ്ധിക്കും. ആഗ്രഹിച്ച ജോലി നേടുന്നതിൽ നിങ്ങൾ വിജയിക്കും. ഒരു പുതിയ ജോലി ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ സമയം അനുകൂലമാണ്.


കർക്കടകം - സാമ്പത്തികമായി പ്രയോജനകരമായ കാലയളവായിരിക്കും ഇത്. ദീർഘകാലത്തേക്ക് നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല വരുമാനം ലഭിക്കും. ബിസിനസ്സിൽ നടത്തുന്ന പരിശ്രമങ്ങളിൽ വിജയം ഉണ്ടാകും.


വൃശ്ചികം - സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മികച്ചതായിരിക്കും. ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് പണം സമ്പാദിക്കുന്നതിൽ നിങ്ങൾ വിജയിക്കും. ചില സ്രോതസ്സുകളിൽ നിന്ന് പെട്ടെന്നുള്ള വരുമാനത്തിനും സാധ്യതയുണ്ട്. ഈ സമയത്ത്, നിങ്ങൾക്ക് താൽപ്പര്യമുള്ള പ്രവൃത്തികളിൽ നിന്ന് നല്ല പണം നേടാൻ കഴിയും.


ധനു - ഈ കാലയളവിൽ നിങ്ങൾക്ക് നല്ല ലാഭം നേടാൻ കഴിയും. പഠിക്കുന്ന കുട്ടികൾക്ക് ഈ കാലഘട്ടം അനുകൂലമായിരിക്കും. ലാഭകരമായ ഒരു ഇടപാട് ഉണ്ടാകാം.


മകരം - ജോലി അന്വേഷിക്കുന്നവർക്ക് സമയം അനുകൂലമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ഈ രാശിയിലെ ചില ആളുകൾക്ക് അവരുടെ താൽപ്പര്യമുള്ള ജോലി ഒരു തൊഴിലാക്കി മാറ്റാൻ കഴിയും.


മീനം - സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പൂർവ്വിക സ്വത്തുക്കളിൽ നിന്ന് നിങ്ങൾക്ക് നല്ല നേട്ടങ്ങൾ ലഭിക്കും. ബിസിനസിൽ നല്ല ലാഭം നേടാൻ കഴിയും. പുതിയ ജോലി തുടങ്ങാൻ പദ്ധതിയിടാം. പഴയ നിക്ഷേപങ്ങളിൽ ഏതിലെങ്കിലും നിന്ന് നല്ല വരുമാനം ലഭിക്കാം.


Also Read: Astrology: വ്യാഴവും ചൊവ്വയും മീനം രാശിയിൽ; ഈ നാല് രാശിക്കാർക്ക് ധനയോ​ഗം, സന്തോഷവും ഐശ്വര്യവുമുണ്ടാകും


 


ഈ രാശിയിലുള്ളവർ ജാഗ്രത പാലിക്കണം:


ചിങ്ങം - ഈ കാലയളവിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കാണാൻ കഴിയും. നിങ്ങൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ പിണക്കം ഉണ്ടാകാം. മേലധികാരിയുമായുള്ള നിങ്ങളുടെ ബന്ധം അൽപ്പം വഷളായേക്കാം. ഇക്കാരണത്താൽ, നിങ്ങൾക്ക് ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ നേരിടേണ്ടിവരും.


കന്നി - ദാമ്പത്യ ജീവിതത്തിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. കഠിനാധ്വാനത്തിന്റെ പൂർണ ഫലം കാണുന്നില്ല. ഇക്കാരണത്താൽ, നിങ്ങൾ അസ്വസ്ഥരായിരിക്കാം. ഈ സമയത്ത് ദേഷ്യം നിയന്ത്രിക്കണം. നിങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടത്തി നിങ്ങളുടെ പ്രതിച്ഛായയെ സ്വാധീനിക്കാൻ എതിരാളികൾ ശ്രമിച്ചേക്കുമെന്ന ഭയമുണ്ടാകും.


തുലാം - നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. പങ്കാളിയുമായുള്ള ബന്ധം വഷളായേക്കാം. ജോലി ചെയ്യുമ്പോൾ ശ്രദ്ധിക്കണം.


കുംഭം - ചെലവുകൾ പെട്ടെന്ന് വർദ്ധിക്കാൻ സാധ്യതയുണ്ട്. അനാവശ്യമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കുക. ആരോഗ്യപ്രശ്നങ്ങളും നേരിടാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.