വേദ ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കുന്നു. ജൂലൈ 1ന് ചൊവ്വ ചിങ്ങം രാശിയിൽ സംക്രമിക്കും. ഓ​ഗസ്റ്റ് 17 വരെ ചൊവ്വ ഈ രാശിയിൽ തന്നെ തുടരും. ചിങ്ങം രാശിയെ സൂര്യന്റെ രാശിയായാണ് കണക്കാക്കുന്നത്. ചൊവ്വ സൂര്യന്റെ രാശിയിൽ പ്രവേശിക്കുമ്പോൾ, അതിന്റെ സ്വാധീനം ഓരോ രാശികളിലും വ്യത്യസ്തമായിരിക്കും. എന്നാൽ ചൊവ്വയുടെ ഈ സംക്രമണത്തിൽ നിന്ന് നല്ല ഫലങ്ങൾ നേടാൻ കഴിയുന്ന ചില രാശികളുണ്ട്. ആ മൂന്ന് ഭാ​ഗ്യരാശികൾ ഏതൊക്കെയാണെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം: ചൊവ്വയുടെ ഈ സംക്രമത്തിൽ നിന്ന് ഇടവം രാശിക്കാർക്ക് നേട്ടങ്ങൾ ലഭിക്കാൻ പോകുന്നു. ചിങ്ങത്തിലെ ചൊവ്വയുടെ ഈ സംക്രമണം ഇടവം രാശിക്കാർക്ക് ഭാഗ്യം നൽകും. ഈ രാശിയിൽ ചൊവ്വ ജാതകത്തിന്റെ നാലാം ഭാവത്തിൽ ആയിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് വാഹനവും വാങ്ങാം. നിങ്ങളുടെ സുഖസൗകര്യങ്ങൾ വർധിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ഈ സമയത്ത്, നിങ്ങൾക്ക് നിങ്ങളുടെ അമ്മയുടെ പൂർണ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും.


ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ ചൊവ്വ സംക്രമണം ശുഭകരമായിരിക്കും. ഈ രാശിയിലെ നാലാമത്തെയും ഒമ്പതാമത്തെയും ഭാവാധിപൻ ചൊവ്വയാണ്. ചൊവ്വയുടെ ഈ സംക്രമണ വേളയിൽ, നിങ്ങൾ ചെയ്യുന്ന ഏത് ജോലിയും വിജയകരമായി പൂർത്തിയാക്കാൻ നിങ്ങൾക്ക് ഊർജസ്വലതയും ആരോഗ്യവും അനുഭവപ്പെടും. നാലാം ഭാവത്തിലെ ചൊവ്വയുടെ ദൃഷ്ടി മൂലം ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും. ചിങ്ങം രാശിക്കാർക്ക് ഭൂമി, വാഹനം, പണം എന്നിവയുടെ കാര്യത്തിൽ നേട്ടങ്ങൾ ലഭിക്കും. പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യതയുണ്ട്.


Also Read: Mercury Transit: ബുധ സംക്രമണത്തിലൂടെ ഭദ്ര രാജയോ​ഗം; ഈ മൂന്ന് രാശിക്കാർക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകും


 


ധനു: ചൊവ്വയുടെ ഈ സംക്രമണം ധനു രാശിക്കാർക്ക് അനുകൂലമായിരിക്കും. ധനു രാശിയുടെ ഒമ്പതാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നു. ഇത് ഭാഗ്യത്തിനും ആത്മീയതയ്ക്കും അനുകൂലമാണ്. ഈ സമയത്ത് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും, നിങ്ങളുടെ ശ്രമങ്ങൾ വിജയിക്കും. ഇതോടൊപ്പം കുടുംബത്തിൽ സാംസ്കാരികമോ മംഗളകരമോ ആയ ഏതെങ്കിലും പരിപാടികൾ നടത്താം. പഠനത്തിനായി വിദേശത്തേക്ക് പോകാ ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് അനുകൂല സമയമാണ്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.