ജ്യോതിഷത്തിൽ ചൊവ്വക്ക് പ്രത്യേക സ്ഥാനമുണ്ട്. ചൊവ്വയെ എല്ലാ ഗ്രഹങ്ങളുടെയും അധിപൻ എന്നാണ് വിളിക്കുന്നത്. ഊര്‍ജ്ജം, സാഹോദര്യം, ശക്തി, ധൈര്യം എന്നിവയുടെ എല്ലാം ഘടകമാണ് ചൊവ്വ. മെയ് 10-നാണ് ചൊവ്വ കർക്കിടകത്തിൽ പ്രവേശിച്ചത്. ഇത് കൊണ്ട് തന്നെ ജൂൺ 30 വരെയുള്ള സമയം ചില രാശി ചിഹ്നങ്ങൾക്ക് ശുഭകരമായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം


ലാഭവും പണവും ഉണ്ടാവുകയും അത് സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ ബിസിനസിൽ ലാഭം ഉണ്ടാകും. സഹോദരങ്ങളിൽ നിന്ന് നിങ്ങൾക്ക് സഹായം ലഭിക്കും. ധൈര്യം, പ്രശസ്തി, ബഹുമാനം എന്നിവ വർധിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാൻ അവസരം.


മിഥുനം


നിങ്ങൾക്ക് ജോലിയിൽ വിജയ സാധ്യതയുണ്ട്. ഭാഗ്യം നിങ്ങളെ പിന്തുണക്കും. ജോലിക്കും ബിസിനസിനും സമയം അനുകൂലമായിരിക്കും. നിങ്ങൾ ചെയ്യുന്ന ജോലി വിലമതിക്കപ്പെടും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. കുടുംബത്തിൽ നല്ല വാർത്തകൾ ലഭിക്കും.


കർക്കിടകം


ജോലിക്കും ബിസിനസിനും നല്ല സമയം. നിങ്ങൾക്ക് ബഹുമാനം ലഭിക്കും. ജോലിയിൽ വിജയം കൈവരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കും. നിങ്ങൾക്ക് എല്ലാം കൊണ്ടും നല്ല ഫലങ്ങൾ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ശുഭ വാർത്തകൾ. ഇടപാടുകൾക്ക് അനുയോജ്യം. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നല്ല സമയം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.