ഭാദ്രപദ മാസത്തിലെ ശിവരാത്രി സെപ്റ്റംബർ 13 ന് ആഘോഷിക്കും. ഈ സമയത്ത് പാർവ്വതി ദേവിയെയും ശിവനെയും ഭക്തിപൂർവ്വം ആരാധിക്കുന്നത് ഐശ്വര്യ ഫലങ്ങൾ നൽകുന്നു. ശിവരാത്രിയുടെ ആരാധനാ രീതിയും പ്രാധാന്യവും അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാദ്രപദ മാസത്തിലെ ശിവരാത്രി എപ്പോൾ?


ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശി തിഥി സെപ്റ്റംബർ 13 ന് പുലർച്ചെ 2:21 ന് ആരംഭിച്ച് സെപ്റ്റംബർ 14 ന് വൈകുന്നേരം 4:48 ന് അവസാനിക്കും. അതിനാൽ, ഭാദ്രപദ മാസത്തിലെ ശിവരാത്രി വ്രതം സെപ്റ്റംബർ 13 ന് ആചരിക്കും.


പൂജയുടെ സമയം: ഭാദ്രപദ മാസത്തിലെ ശിവരാത്രി പൂജയുടെ സമയം 13ന് അർദ്ധരാത്രി 11:54 മുതൽ സെപ്റ്റംബർ 14 ന് 12:40 വരെ ആയിരിക്കും.


Also Read: ബുധൻ സംക്രമണം: ഈ രാശിക്കാർക്ക് ഇനി ​ഗജകേസരി യോ​ഗം


ശിവരാത്രി ആരാധനാ രീതി:


അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക.
പാർവതി ദേവിയുടെയും ശിവന്റെയും വിഗ്രഹത്തിന് മുന്നിൽ വിളക്ക് കത്തിക്കുക.
ശിവലിംഗത്തിൽ ഗംഗാജലവും പാലും അർപ്പിക്കുക.
മഹാദേവന് ബെൽപത്ര, കൂവള ഇലകൾ സമർപ്പിക്കുക.
ശേഷം ശിവമന്ത്രങ്ങൾ ജപിക്കുകയും ഭോഗ് അർപ്പിക്കുകയും ചെയ്യുക.
തുടർന്ന് ശിവന് ഉൾപ്പെടെ എല്ലാ ദേവീദേവന്മാരുടെയും ആരതി നടത്തുക.


ശനിയുടെ ദോഷഫലങ്ങൾ: ശനിദോഷം അകറ്റാൻ എല്ലാ മാസവും ശിവരാത്രി നാളിൽ ശിവലിംഗത്തിൽ കരിമ്പ് നീരും കൂവള ഇലയും സമർപ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ജാതകത്തിലെ ധൈയ, സദേ സതി, ശനി എന്നിവയുടെ അശുഭഫലങ്ങൾ ഒഴിവാക്കാം.


ചൊവ്വാ ദോഷം: ജാതകത്തിൽ നിന്ന് ചൊവ്വാ ദോഷം അകറ്റാൻ, എല്ലാ മാസവും ശിവരാത്രിയിൽ, ചുവന്ന ചന്ദനം, പുഷ്പങ്ങൾ, ഗംഗാജലം, ശർക്കര എന്നിവ ചേർത്ത് ശിവലിംഗത്തിൽ ജലാഭിഷേകം നടത്തുക. 'ഓം നമോ ഭഗവതേ രുദ്രായൈ നമഃ' എന്നും ജപിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ചൊവ്വാ ദോഷം ജാതകത്തിൽ നിന്ന് നീക്കം ചെയ്യപ്പെടും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.