Shani Gochar 2024 Zodiac Signs to Benefit: സനാതന ധർമ്മത്തിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. ശനി ആരുടെയും ശത്രുവോ മിത്രമോ അല്ല. ഓരോ വ്യക്തിക്കും അവന്റെ കർമ്മത്തിനനുസരിച്ച് ശനി ഉചിതമായ ഫലങ്ങൾ നൽകും. ശനി സമയസമയത്ത് രാശി മാറ്റും. ഇതിന്റെ ഫലം 12 രാശികളിലും വ്യത്യസ്തമായിരിക്കും. പുതുവർഷത്തിൽ ശനി ആദ്യമായി രാശി മാറാൻ പോകുകയാണ്. അതായത് നിലവിലെ മകരം രാശിയിൽ നിന്ന് ജനുവരി 17 ന് സ്വന്തം രാശിയായ കുംഭത്തിലേക്ക് കടക്കും. ശേഷം വർഷം മുഴുവനും ഈ രാശിയിൽ തുടരും. ഈ സംക്രമം 3 രാശികളിലുള്ളവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് ശനിയുടെ അനുഗ്രഹത്തിനൊപ്പം നല്ല സമ്പത്തും ആരോഗ്യവും നേടും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മീദേവിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം കാര്യവിജയവും!


കർക്കടകം (Cancer):  ശനിദേവന്റെ രാശിയിലെ ഈ മാറ്റം മൂലം ജോലി മാറാൻ ആലോചിക്കുന്നവർക്ക് മികച്ച ജോലിക്കായുള്ള ഓഫർ ലെറ്റർ ലഭിച്ചേക്കാം. ഈ സംക്രമം കണ്ടക ശനിയുടെ പ്രഭാവം ഇവരിൽ അവസാനിക്കും. ചില മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകും എന്നാൽ വിവേകം കൊണ്ട് ഇതെല്ലാം മറികടക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾക്ക് ഭർതൃവീട്ടിൽ നിന്നും ധനനേട്ടം ഉണ്ടാകും. 


തുലാം (Libra):  ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ഫെബ്രുവരിയിൽ കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാൻ സാധ്യത. ബോർഡ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾ ഒരു പ്ലാൻ തയ്യാറാക്കേണ്ടതുണ്ട് അല്ലാത്തപക്ഷം അവർക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം. പ്രണയബന്ധമുള്ളവർക്ക് ആ ബന്ധം വിവാഹത്തിൽ കലാശിക്കാം.  


Also Read: ഫെബ്രുവരിയിൽ ശുക്ര കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!


ധനു (Sagittarius): ശനിയുടെ സംക്രമം മൂലം നിങ്ങൾക്ക് ഏഴര ശനിയുടെ ബുദ്ധിമുട്ട് അവസാനിക്കും. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഏത് ജോലിയാണെങ്കിലും അതിൽ വിജയിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ജോലി ചെയ്യുന്ന ആളുകൾക്ക് ഓഫീസിലെ സഹപ്രവർത്തകരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങൾക്ക് ബിസിനസ്സിൽ പുതിയ അപകട സാധ്യതകൾ എടുക്കാം, അത് നിങ്ങൾക്ക് ഗുണം ചെയ്യുകയും വലിയ ലാഭം നേടുകയും ചെയ്യും. സന്താനങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.