Venus Rise In Cancer: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ ചലനത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും  ജീവിതത്തെ ബാധിക്കും. കർക്കടകത്തിൽ ശുക്രൻ ഉദിക്കാൻ പോകുകയാണ്. ആഗസ്റ്റ് 18 ന് രാത്രി 7:17 ന് കർക്കടകത്തിൽ ശുക്രൻ ഉദിക്കും.  ഇത്തരമൊരു സാഹചര്യത്തിൽ ശുക്രന്റെ ഉദയത്തിൽ ചില രാശിക്കാരുടെ ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ജാതകത്തിൽ ശുക്രൻ ശക്തമായ സ്ഥാനത്ത് നിന്നാൽ അയാളുടെ ജീവിതത്തിൽ ഒരു തരത്തിലും കുറവുണ്ടാകില്ല എന്നാണ് പറയുന്നത്. ഇത്തരക്കാരുടെ ജീവിതം സന്തോഷവും ഐശ്വര്യവും നിറഞ്ഞതാകും. അത് ഏതൊക്കെ രാശിക്കാർ എന്നറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Surya Budh Yuti: ബുധാദിത്യ യോഗത്താൽ ഈ 6 രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ


കർക്കടകം (Cancer): കർക്കടകത്തിലാണ്ശുക്രൻ ഉദിക്കാൻ പോകുന്നത്.  ഇത്തരമൊരു സാഹചര്യത്തിൽ ആഗസ്റ്റ് 18 മുതൽ ഈ രാശിക്കാരുടെ നല്ല നാളുകൾ ആരംഭിക്കും. ശുക്രന്റെ ഉദയം ഈ രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഇതോടൊപ്പം നിങ്ങളുടെ വ്യക്തിത്വത്തിലും പുരോഗതിയുമുണ്ടാകും. വലിയ ആളുകളുമായി നിങ്ങൾക്ക് ബന്ധം സ്ഥാപിക്കാൻ കഴിയും. നിങ്ങളുടെ ഏകാഗ്രതയും ബുദ്ധിശക്തിയും വർദ്ധിക്കും. വിവാഹിതരുടെ ജീവിതത്തിൽ സന്തോഷമുണ്ടാകും.


മകരം (Capricorn): ഈ രാശിക്കാർക്ക് ശുക്രന്റെ സംക്രമം വളരെയധികം ഗുണം ചെയ്യും. മകരം രാശിയുടെ ഏഴാം ഭാവത്തിൽ ശുക്രൻ ഉദിക്കും. ഈ സമയം പങ്കാളിത്ത ജോലിയിൽ നല്ല നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയും. അവിവാഹിതരുടെ ബന്ധം ഈ സമയത്ത് ഉറപ്പിക്കാം. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും, മുടങ്ങിക്കിടന്ന ജോലികൾ വേഗത്തിലാക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തിലും പുരോഗതിയുണ്ടാകും.


Also Read: Surya Gochar 2023: ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ 7 ദിവസത്തിനുള്ളിൽ സ്വന്തം രാശിയിലേക്ക്; ഈ രാശിക്കാർ തിളങ്ങും!


മീനം (Pisces):  ശുക്രന്റെ ഉദയം മീന രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ നാലാം ഭാവത്തിൽ ശുക്രൻ ഉദിക്കും. ഇതിലൂടെ എല്ലാ ഭൗതിക സുഖങ്ങളും ലഭിക്കും. ഇവർക്ക് ഈ സമയം വാഹനം, വസ്തു എന്നിവ വാങ്ങാൻ യോഗം.  ഭൂമിയുടെ കാര്യത്തിലും മറ്റും കുടുംബത്തിന്റെയും ചുറ്റുമുള്ളവരുടെയും സഹകരണം ഉണ്ടാകും. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയം അനുകൂലമാണ്. ഈ സമയത്ത് നല്ല ലാഭം ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.