Venus Transit 2024 March: ജ്യോതിഷത്തിൽ ശുക്രനെ ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.  ജാതകത്തിൽ ശുക്രൻ ശുഭ ഭാവത്തിലാണെങ്കിൽ അവർക്ക് ഒന്നിനും ഒരു കുറവും ഉണ്ടാകില്ല ഒപ്പം ഇവർ  ആഡംബര ജീവിതം നയിക്കുകയും ചെയ്യും.  അതുകൊണ്ടുതന്നെ ശുക്രൻ്റെ സ്ഥാനമാറ്റം എല്ലാ രാശിക്കാകരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് മാർച്ച് മാസത്തിൽ ശുക്രൻ രണ്ട് തവണയാണ് രാശി മാറുന്നത്. മാർച്ച് ഏഴിന് ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കും. ശേഷം മാർച്ച് 31 ന് ശുക്രൻ മീന രാശിയിലേക്ക് മാറും. മാർച്ച് മാസത്തിൽ രണ്ടുതവണ ശുക്രൻ്റെ രാശിയിൽ വരുന്ന മാറ്റം എല്ലാ രാശികളിലും വലിയ സ്വാധീനമാണ് വരുത്തുന്നതെങ്കിലും ഈ 3 രാശിക്കാർക്ക് വളരെയധികം സ്പെഷ്യൽ ആയിരിക്കും.  ഇവരുടെ സമ്പത്ത് വർധിക്കും, സുഖസൗകര്യങ്ങളും ആഡംബരവും വർധിക്കും. മാർച്ചിൽ സുവർണ്ണ നേട്ടങ്ങൾ കൈക്കലാക്കുന്നു ആ രാശിക്കാർ ആരൊക്കെ അറിയാം...


Also Read: ശ്രീരാമന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ധനനേട്ടത്തോടൊപ്പം വൻ പുരോഗതിയും!


മേടം (Aries): ശുക്രൻ്റെ രാശിമാറ്റം മേടം രാശിക്കാർക്ക് വരെയധികം ഗുണമുണ്ടാക്കും.  ഇവരുടെ വരുമാനം വർധിക്കും, കരിയറിൽ വലിയ അവസരം ലഭിക്കും,  സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർധിക്കാൻ സാധ്യത, പഴയ നിക്ഷേപത്തിലൂടെ നല്ല വരുമാനം ലഭിക്കും.  ഈ സമയം പുതിയ നിക്ഷേപങ്ങൾ നടത്താനും നല്ല സമയമാണ്. മൊത്തത്തിൽ മാർച്ച് മാസം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. 


തുലാം (Libra): തുലാം രാശിക്കാരുടെ അധിപൻ ശുക്രനാണ്.  മാർച്ചിൽ നടക്കുന്ന ശുക്രൻ്റെ രണ്ട് സംക്രമങ്ങളും ഈ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  വരുമാനത്തിൽ വലിയ വർധനവ്, ഭൗതിക സന്തോഷവും ഐശ്വര്യവും,. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങാനും അവസരം.  ഒപ്പം ജോലിയിൽ സ്ഥാനക്കയറ്റം, ബിസിനസിൽ ലാഭം, ദാമ്പത്യ ജീവിതത്തിൽ സന്തോഷം എന്നിവയുമുണ്ടാകും.  


Also Read: മാർച്ച് മാസം ഈ രാശിക്കാർ പൊളിക്കും; കരിയറിലുണ്ടാകും വൻ നേട്ടം, നിങ്ങളും ഉണ്ടോ?


മകരം (Capricorn): ശുക്ര സംക്രമണം മകര രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ഈ സമയം നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും അതിലൂടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ യോഗം. വസ്തുവകകളിൽ നിന്ന് ലാഭം, ധൈര്യവും ആത്മവിശ്വാസവും വർധിക്കും അത് നിങ്ങളുടെ ജോലിയിൽ വിജയം കൊണ്ടുവരും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.