Mercury Transit: ജ്യോതിഷത്തിൽ ബുദ്ധി, സംസാരം, ബിസിനസ്സ്, ആശയവിനിമയം എന്നിവയുടെ ഘടകമായി കണക്കാക്കുന്ന ഗ്രഹമാണ് ബുധൻ. ബുധൻ ശുഭഭാവത്തിൽ നിന്നാൽ ആ വ്യക്തി നല്ലൊരു വലിയ വ്യവസായിയാകും. ഇത്തരക്കാർ സ്വന്തം ബുദ്ധിയുടെയും സംസാരത്തിന്റെയും അടിസ്ഥാനത്തിൽ ധാരാളം വിജയങ്ങൾ നേടും. ബുധൻ കന്നിരാശിയിൽ നിന്നും ഇന്ന് പുലർച്ചെ 01:16 ന് തുലാം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ബുധൻ സ്വന്തം രാശിയായ കന്നിരാശിയിൽ നിന്നും ശുക്രന്റെ രാശിയായ തുലാം രാശിയിൽ പ്രവേശിക്കുന്നത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. ശേഷം ഒക്ടോബർ 22 ന് ബുധൻ ചോതി നക്ഷത്രത്തിലേക്കും തുടർന്ന് ഒക്ടോബർ 31 ന് വിശാഖനക്ഷത്രത്തിലേക്കും മാറും. അതിനു ശേഷമായിരിക്കും ബുധൻ വൃശ്ചിക രാശിയിൽ പ്രവേശിക്കുന്നത്. ഈ രീതിയിൽ അടുത്ത 15 ദിവസങ്ങൾ ചിലരുടെ ജോലിയിലും ബിസിനസ്സിലും വളരെയധികം കുഴപ്പങ്ങൾ വന്നേക്കാം. എങ്കിലും ഈ 5 രാശിക്കാർക്ക് ഈ സമയം ധാരാളം നേട്ടങ്ങളും പുരോഗതിയും ലഭിക്കും.  അത് ആരൊക്കെയെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Jupiter Favorite Zodiac Sign: വ്യാഴത്തിന് പ്രിയം ഈ രാശിക്കാരോട്, നൽകും വൻ സമ്പൽസമൃദ്ധി!


മിഥുനം (Gemini): മിഥുന രാശിയുടെ അധിപൻ ബുധനാണ്. അതുകൊണ്ട് തന്നെ ബുധന്റെ സംക്രമം മിഥുന രാശിക്കാർക്ക് വളരെയധികം സാമ്പത്തിക നേട്ടങ്ങൾ നൽകും. ഇവർക്ക് കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. വിജയത്തിന്റെ പടവുകൾ കയറും.


കന്നി (Virgo):  കന്നി രാശിയിൽ ബുധൻ ഉച്ച സ്ഥാനത്ത് കാണപ്പെടുന്നു.   അതിനാൽ കന്നി രാശിക്കാർക്ക് ബുധൻ ശുഭ ഫലങ്ങൾ നൽകും. ഒക്‌ടോബർ 19 മുതൽ ഇവർക്ക് ധാരാളം സമ്പത്തും വിജയവും നേടാൻ കഴിയും. നിങ്ങൾക്ക് എവിടെ നിന്നെങ്കിലും പെട്ടെന്ന് പണം ലഭിച്ചേക്കാം.


Also Read: 7th Pay Commission: നവരാത്രിയിൽ ഈ ജീവനക്കാർക്ക് ബമ്പർ ലോട്ടറി, ഡിഎ 4% വർദ്ധിപ്പിച്ചു


ധനു (Sagittarius):  ബുധന്റെ സംക്രമണം ധനു രാശിക്കാർക്ക് സാമ്പത്തിക ശക്തി നൽകും. വ്യവസായികൾക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ബിസിനസ്സിൽ വിപുലീകരണം നടക്കും. വരുമാനം വർദ്ധിക്കും. നിങ്ങൾക്ക് ഒരു പുതിയ ജോലിയോ സ്ഥാനക്കയറ്റമോ ലഭിച്ചേക്കും.


മകരം (Capricorn): ബുധന്റെ രാശിമാറ്റം മകരം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇവർക്ക് അവരുടെ കരിയറിൽ പുതിയ ഉയരങ്ങളിലെത്താൻ സാധിക്കും.  ഈ സമയം ഇവർ വലിയ എന്തെങ്കിലും നേടും. ബിസിനസ്സിൽ ലാഭം ഉണ്ടാകും, പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകും.


Also Read: Nakshtra Parivartan 2023: ശനി-ബുധ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ!


കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ബുധന്റെ സംക്രമം മൂലം വളരെയധികം നേട്ടങ്ങൾ ലഭിക്കും. ഈ കാലയളവിൽ ഇവരുടെ ബിസിനസ്സ് അതിവേഗം വളരും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. നിങ്ങളുടെ ജോലി, ബുദ്ധി, സംസാരം എന്നിവയിൽ ആളുകൾക്ക് മതിപ്പുണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.