അഷ്ടഗ്രഹങ്ങളിൽ ഒന്നാണ് ബുധൻ. സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ​ഗ്രഹങ്ങളിലൊന്നും ബുധനാണ്. അതുകൊണ്ടാണ് ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്ന് വിളിക്കുന്നത്. ബുധൻ സമ്പത്തിന്റെയും ബിസിനസ്സിന്റെയും ബുദ്ധിയുടെയും അധിപനായി കണക്കാക്കപ്പെടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ, ഓഗസ്റ്റ് 24 ന് ബുധന് വിപരീത ചലനം സംഭവിച്ചിരുന്നു. സെപ്റ്റംബർ 15 വരെ ബുധൻ ഈ സ്ഥാനത്ത് തുടരും. ബുധന്റെ വിപരീത ചലനം ചില രാശിക്കാർക്ക് ശുഭകരവും മറ്റുള്ളവർക്ക് അശുഭകരവുമാണ്. ഏതൊക്കെ രാശിക്കാർക്ക് ബുധന്റെ വിപരീത ചലനം പ്രയോജനം ചെയ്യുമെന്ന് നമുക്ക് നോക്കാം. 


ALSO READ: ഒന്നര വർഷത്തിന് ശേഷം രാഹുവിന്‍റെ സംക്രമണം, ഈ 3 രാശിക്കാർക്ക് സുവര്‍ണ്ണകാലം!!


കർക്കടകം


ബുധൻ പിന്നോക്കം നിൽക്കുന്നത് കർക്കടക രാശിക്കാർക്ക് നേട്ടങ്ങൾ നൽകും. നിങ്ങൾ കർക്കടക രാശിക്കാരാണെങ്കിൽ ആഡംബര ജീവിതം നയിക്കാനുള്ള അവസരം ലഭിക്കും. നിങ്ങൾ വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാൻ സാധ്യതയുണ്ട്. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കും. കടം നൽകിയ പണം തിരികെ ലഭിക്കും. ജോലി ചെയ്യുന്നവർക്കും  വ്യാപാരികൾക്കും ഈ കാലയളവിൽ വലിയ നേട്ടമുണ്ടാകും.


ഇടവം


ബുധന്റെ വിപരീത ചലനം ഇടവം രാശിക്കാർക്ക് ഗുണകരമാണ്. ഈ രാശിക്കാർ കടം കൊടുത്ത പണം തിരികെ കിട്ടും. നിങ്ങൾ ഇടവം രാശിക്കാരാണെങ്കിൽ കരിയറിൽ മികച്ച പുരോഗതി കൈവരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങൾക്ക് പ്രശസ്തിയും ഭാഗ്യവും ലഭിക്കും. ബിസിനസ്സുകാർക്ക് വലിയ ലാഭമുണ്ടാകും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. 


തുലാം


ബുധന്റെ വിപരീത ചലനം തുലാം രാശിക്കാരെ വലിയ രീതിയിൽ അനുകൂലിക്കുന്നു. നിങ്ങൾ തുലാംര രാശിയിലാണെങ്കിൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. നിങ്ങളുടെ ജീവിതം സന്തോഷകരമാകും. സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനം ലഭിക്കും. നിങ്ങൾ തൊടുന്നതെല്ലാം പൊന്നായി മാറും. ഇത് നിക്ഷേപത്തിന് നല്ല സമയമാണ്. ബിസിനസ്സുകാർക്ക് വലിയ ലാഭം ലഭിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.