Mercury In Pisces: ബുധൻ മീനം രാശിയിൽ; ഇനി ഈ രാശിക്കാർ ശ്രദ്ധിക്കണം, ധനനഷ്ടം ഉണ്ടാകാം
പഞ്ചാംഗം അനുസരിച്ച് 2022 ഏപ്രിൽ 8ന് ഉച്ചയ്ക്ക് 12.06 വരെ ബുധൻ മീനരാശിയിൽ തുടരും.
മീനം രാശിയിൽ ബുധന്റെ സംക്രമം തുടങ്ങി. മാർച്ച് 24ന് രാവിലെ 11 മണിക്ക് ശേഷമാണ് മീനരാശിയിൽ ബുധന്റെ സംക്രമണം ആരംഭിച്ചത്. പഞ്ചാംഗം അനുസരിച്ച് 2022 ഏപ്രിൽ 8ന് ഉച്ചയ്ക്ക് 12.06 വരെ ബുധൻ മീനരാശിയിൽ തുടരും. രാശികളെയെല്ലാം ബുധന്റെ സംക്രമണം ബാധിക്കും. നിങ്ങളുടെ രാശിചക്രത്തിൽ അതിന്റെ സ്വാധീനം എന്തായിരിക്കും എന്ന് അറിയാം.
മേടം - മേടം രാശിക്കാരെ ത്വക്ക് സംബന്ധമായ രോഗങ്ങൾ അലട്ടാൻ സാധ്യതയുണ്ട്. പരിധിവിട്ട് ആരോടും സംസാരിക്കാതിരിക്കുക. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും.
ഇടവം - ആശയവിനിമയ, സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ പുരോഗതി ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാകാം. ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ ലക്ഷ്യം വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
മിഥുനം - മിഥുനം രാശിക്കാരുടെ അധിപൻ ബുധനാണ്. ഓഫീസിലെ നിങ്ങളുടെ ജോലി വിലമതിക്കും. മേലധികാരിയുടെ പിന്തുണ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിച്ചേക്കും.
കർക്കടകം - വിവാദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ എല്ലാ കാര്യത്തിലും ശ്രദ്ധവേണം. എതിരാളികളോട് ജാഗ്രത പുലർത്തണം. ലാഭവും ബഹുമാനവും ലഭിക്കാൻ നന്നായി കഷ്ടപ്പെടേണ്ടിവരും.
ചിങ്ങം - മീനം രാശിയിലെ ബുധന്റെ സംക്രമണം നിങ്ങളുടെ വരുമാനം വർധിപ്പിക്കും. പുതിയൊരു ജോലി ആരംഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ഒപ്പം നിങ്ങളുടെ ഉത്തരവാദിത്തവും വർദ്ധിച്ചേക്കാം.
കന്നി - കന്നി രാശിയുടെയും അധിപൻ ബുധനാണ്. ഇത് നിങ്ങൾക്ക് നല്ല അവസരങ്ങൾ നൽകുന്നു. ജോലിയിൽ വ്യത്യസ്തമായ ഒരു ഐഡന്റിറ്റി ഉണ്ടാക്കുന്നതിൽ നിങ്ങൾ വിജയിക്കും. പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂർത്തിയാക്കാൻ കഴിയും. വരുമാനം വർദ്ധിക്കും.
തുലാം - ബുധൻ മീനം രാശിയിൽ എത്തിയതിനാൽ തുലാം രാശിക്കാർക്ക് ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകാം. അനാവശ്യമായി സംസാരിക്കുന്നത് ഒഴിവാക്കുക. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. അറിവ് വർദ്ധിക്കും. നിങ്ങൾക്ക് ഒരു പുതിയ കോഴ്സ് ചെയ്യാനുള്ള അവസരമുണ്ട്.
വൃശ്ചികം - വീട്ടിൽ പുതിയ സാധനങ്ങൾ വാങ്ങും. സുഹൃത്തുക്കളോടൊപ്പം പുറത്തുപോകാൻ നിങ്ങൾക്ക് ഒരു പ്ലാൻ ഉണ്ടാക്കാം. ഭൂമി നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പ്രത്യേക വിജയം കൈവരിക്കാൻ കഴിയും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ അവസരം ലഭിക്കും.
ധനു - വരുമാനം ശ്രദ്ധിക്കണം. അമിത ചെലവ് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കും. മുന്നോട്ട് പോകാനുള്ള അവസരങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാക്കാൻ പരിശ്രമിക്കേണ്ടിവരും.
മകരം - സംസാര വൈകല്യങ്ങൾ ഉണ്ടാകാം. സ്വാർത്ഥരെ സൂക്ഷിക്കുക. ഓഫീസിൽ ആദരവ് ലഭിക്കും. സ്ഥലംമാറ്റമോ സ്ഥാനക്കയറ്റമോ ഉണ്ടാകാം.
കുംഭം - നിങ്ങളുടെ പദ്ധതികൾ എല്ലാവരുമായും പങ്കിടരുത്. ബുധന്റെ സംക്രമണം നിങ്ങൾക്ക് പ്രധാനമാണ്. ഈ സമയത്ത് റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. സംസാരത്തിൽ മാധുര്യം നിലനിർത്തുക.
മീനം - ബുധന്റെ സംക്രമണം നിങ്ങളുടെ സ്വന്തം രാശിയിൽ സംഭവിക്കുന്നതിനാൽ ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ അശ്രദ്ധ പാടില്ല. വരുമാനം വർധിച്ചേക്കാം. പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കാൻ കഴിയും. ശത്രുക്കളെ സൂക്ഷിക്കുക. ഗണപതിയെ ആരാധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...