Monday Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ  ഓരോ ദിവസവും പ്രത്യേകം ദേവീദേവന്മാര്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുകയാണ്. ഈ ദിവസങ്ങളില്‍  ഈ ദേവീദേവന്മാരെ  പ്രത്യേകമായി പൂജിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതനുസരിച്ച്, തിങ്കളാഴ്ച ദേവന്മാരുടെ ദേവനായ മഹാദേവിന് സമർപ്പിച്ചിരിക്കുന്നു.  മഹാദേവനെ പ്രീതിപ്പെടുത്തുക വളരെ എളുപ്പമാണ് എന്നാണ്  പറയപ്പെടുന്നത്. നിയമപ്രകാരം തിങ്കളാഴ്ച  ദിവസം മഹാദേവനെ പൂജിച്ചാല്‍ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടും എന്നാണ് വിശ്വാസം.   


Also Read:  Ganesh Chaturthi 2022: ഗണപതി അനുഗ്രഹം വര്‍ഷിക്കും, വിനായക ചതുര്‍ഥിയില്‍ ഈ 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങും


സാധാരണയായി തിങ്കളാഴ്ച, അവിവാഹിതരായ പെൺകുട്ടികൾ നല്ല വരനെ ആഗ്രഹിച്ചും വിവാഹിതരായ സ്ത്രീകൾ അഖണ്ഡ സൗഭാഗ്യം ആഗ്രഹിച്ചും വ്രതമനുഷ്ഠിക്കുന്നു. അതുകൂടാതെ തിങ്കളാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ സഹായിക്കും


1. ആഗ്രഹിച്ച ജോലി ലഭിക്കും
നിങ്ങൾ വളരെക്കാലമായി ജോലിയില്‍  പ്രമോഷനോ സാമ്പത്തിക നേട്ടമോ അല്ലെങ്കില്‍ ജോലി മാറ്റമോ ആഗ്രഹിക്കുന്നു, ഇക്കാര്യത്തില്‍ എപ്പോഴും തടസം ഉണ്ടാകുന്നുവെങ്കില്‍  
തിങ്കളാഴ്ച ചെയ്യുന്ന പ്രത്യേക പരിഹാരം നിങ്ങൾക്ക് ഏറെ  പ്രയോജനപ്പെടും. തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ പോയി അവിടെയുള്ള ശിവലിംഗത്തിന് പച്ച പാൽ സമര്‍പ്പിക്കുക. കുറച്ച് മധുരവും കുറച്ച് അരി ധാന്യങ്ങളും പാലിൽ കലർത്തണമെന്ന് ഓർമ്മിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ മഹാദേവന്‍ പ്രസാദിക്കുകയും നിങ്ങളുടെ ആഗ്രഹം നിറവേറ്റുകയും ചെയ്യും. 


2. കരുണാമൂര്‍ത്തിയായി പാർവതി ദേവി 


മഹാദേവനോടോപ്പം ദേവി പാർവതിയേയും തിങ്കളാഴ്ച ആരാധിക്കുന്നു. അമ്മ പാർവതി സ്ത്രീകൾക്ക് അഖണ്ഡ സൗഭാഗ്യ അനുഗ്രഹം പ്രദാനം ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. അതിനാൽ, വിവാഹിതരായ സ്ത്രീകൾ ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നു. കന്യകയായ പെൺകുട്ടിക്ക് മഹാദേവനെപ്പോലെ ഒരു വരനെ ലഭിക്കാനായി തിങ്കളാഴ്ച്ച വ്രതം അനുഷ്ടിക്കുന്നു.  


3.  തിങ്കളാഴ്ച വൈകുന്നേരം ശിവക്ഷേത്രത്തിൽ പോയി ശിവലിംഗത്തില്‍ ഗംഗാജലം സമർപ്പിക്കുക. ഒപ്പം 'ഓം നമഃ ശിവായ ജപിക്കുക. ഇപ്രകാരം ചെയ്യുന്നത് ശിവനെ പ്രീതിപ്പെടുത്തുകയും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയുകയും ചെയ്യുമെന്നാണ് വിശ്വാസം.


4.  മഹാദേവന് ചുവപ്പ് അല്ലെങ്കിൽ മഞ്ഞ (ചന്ദന) തിലകം പുരട്ടുക. ചന്ദനത്തിന്‍റെ സ്വഭാവം തണുത്തതായാതിനാല്‍ ശിവന് ചന്ദന തിലകം പുരട്ടുന്നതിലൂടെ വീട്ടിൽ സമാധാനത്തിനും ഐശ്വര്യത്തിന് യാതൊരു കുറവും ഉണ്ടാകില്ലെന്നുമാണ് വിശ്വാസം.  


5.  ശിവനെ ആരാധിക്കുമ്പോൾ അക്ഷത്, പുഷ്പം, നൈവേദ്യം എന്നിവ സമർപ്പിക്കണം. ഇപ്രകാരം ചെയ്യുന്നതിലൂടെ ഭഗവാന്‍ ശിവൻ പ്രസാദിക്കുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാവുകയും ചെയ്യും.



നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.