Monday Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ 7 ദിവസങ്ങളില്‍ ഓരോ ദിവസവും പ്രത്യേകം ദേവീദേവന്മാര്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. ഈ പ്രത്യേക ദിവസങ്ങളില്‍  ഈ ദേവീദേവന്മാരെ പൂജിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതനുസരിച്ച്, തിങ്കളാഴ്ച ദേവന്മാരുടെ ദേവനായ മഹാദേവിന് സമർപ്പിച്ചിരിക്കുന്നു.  മഹാദേവനെ പ്രീതിപ്പെടുത്തുക വളരെ എളുപ്പമാണ് എന്നാണ് വിശ്വാസം. നിയമപ്രകാരം തിങ്കളാഴ്ച  ദിവസം മഹാദേവനെ പൂജിച്ചാല്‍ എല്ലാ ആഗ്രഹങ്ങളും സഫലമാകും എന്നാണ് വിശ്വാസം.   


Also Read:  Navratri 2022: നവരാത്രി വ്രതാനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


സാധാരണയായി തിങ്കളാഴ്ച, അവിവാഹിതരായ പെൺകുട്ടികൾ നല്ല വരനെ ആഗ്രഹിച്ചും വിവാഹിതരായ സ്ത്രീകൾ അഖണ്ഡ സൗഭാഗ്യം ആഗ്രഹിച്ചും വ്രതമനുഷ്ഠിക്കുന്നു. അതുകൂടാതെ തിങ്കളാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ സഹായിക്കും


1.  നിങ്ങൾ വളരെക്കാലമായി നല്ല ജോലിയോ, അല്ലെങ്കില്‍ ജോലിയില്‍ പ്രമോഷനോ കൂടുതല്‍  സാമ്പത്തിക നേട്ടമോ ആഗ്രഹിക്കുന്നുവെങ്കില്‍ തിങ്കളാഴ്ച ചെയ്യുന്ന പ്രത്യേക പരിഹാരം നിങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ പോയി ശിവലിംഗത്തില്‍ പച്ച പാൽ സമര്‍പ്പിക്കുക. കുറച്ച് മധുരവും കുറച്ച് അരി ധാന്യങ്ങളും പാലിൽ കലർത്തണമെന്ന് ഓർമ്മിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ മഹാദേവന്‍ പ്രസാദിക്കുകയും നിങ്ങളുടെ ആഗ്രഹം നിറവേറ്റുകയും ചെയ്യും. 


Also Read: Vastu Tips For Photos: പൂര്‍വ്വികരുടെ ചിത്രങ്ങള്‍ ഈ ദിശയില്‍ ഒരിയ്ക്കലും വയ്ക്കരുത്, ദാരിദ്ര്യം വിട്ടുമാറില്ല


2. മഹാദേവനെ പൂജിക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കണം, ദേവി പാർവതിയേയും തിങ്കളാഴ്ച പ്രത്യേകം പൂജിക്കണമെന്നത്. ദേവി പാർവതി സ്ത്രീകൾക്ക് അഖണ്ഡ സൗഭാഗ്യ അനുഗ്രഹം പ്രദാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. അതിനാൽ, വിവാഹിതരായ സ്ത്രീകൾ ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നു. കന്യകയായ പെൺകുട്ടികള്‍ മഹാദേവനെപ്പോലെ ഒരു വരനെ ലഭിക്കാനായി തിങ്കളാഴ്ച്ച വ്രതം അനുഷ്ടിക്കുന്നു.  


3.  തിങ്കളാഴ്ച വൈകുന്നേരം ശിവക്ഷേത്രത്തിൽ പോയി ശിവലിംഗത്തില്‍ ഗംഗാജലം സമർപ്പിക്കുക. ഒപ്പം 'ഓം നമഃ ശിവായ ജപിക്കുക. ഇപ്രകാരം ചെയ്യുന്നത് ശിവനെ പ്രീതിപ്പെടുത്തുകയും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയുകയും ചെയ്യും. 


4.  മഹാദേവന് ചുവപ്പ് അല്ലെങ്കിൽ മഞ്ഞ (ചന്ദന) തിലകം പുരട്ടുക. ചന്ദനത്തിന്‍റെ സ്വഭാവം തണുത്തതായാതിനാല്‍ ശിവന് ചന്ദന തിലകം പുരട്ടുന്നതിലൂടെ വീട്ടിൽ സമാധാനത്തിനും ഐശ്വര്യത്തിന് യാതൊരു കുറവും ഉണ്ടാകില്ലെന്നുമാണ് വിശ്വാസം.  


5.  ശിവനെ ആരാധിക്കുമ്പോൾ അക്ഷത്, പുഷ്പം, നൈവേദ്യം എന്നിവ സമർപ്പിക്കണം. ഇപ്രകാരം ചെയ്യുന്നതിലൂടെ ഭഗവാന്‍ ശിവൻ പ്രസാദിക്കുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാവുകയും ചെയ്യും.


6. ബിസിനസിലും ജോലിയിലും ബിസിനസിലും ഏറെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഈ ഉപായം സ്വീകരിക്കാം. അതായത്, തിങ്കളാഴ്ച വൈകുന്നേരം ക്ഷേത്രത്തിൽ പോയി ശിവലിംഗത്തില്‍ തേൻ സമർപ്പിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ ജോലിയും ബിസിനസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാം അവസാനിക്കും.  


ജീവിതത്തില്‍ സന്തോഷവും സുഖവും സമൃദ്ധിയും ആഗ്രഹിക്കാത്തവര്‍ ആരുംതന്നെയുണ്ടാകില്ല... എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ അദ്ധ്വാനത്തിന്‍റെ ഫലം നമുക്ക് ലഭിക്കാറില്ല. ജീവിത വിജയത്തിന് ഈശ്വരന്‍റെ അനുഗ്രഹം പ്രധാനമാണ്. നിര്‍ദ്ദിഷ്ട പൂജ വിധികള്‍ ജിവിതത്തില്‍ ഉണ്ടാകുന്ന വിഘ്നങ്ങള്‍ക്ക് അറുതി വരുത്തും.



നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം.


 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.