Tips to Grow Money Plant at Home: സാധാരണയായി എല്ലാ വീടുകളിലും കാണുന്ന ഒരു ചെടിയാണ് മണി പ്ലാന്‍റ്  (Money Plant). പണവുമായി ബന്ധപ്പെട്ട, പണം ആകര്‍ഷിക്കാന്‍ കഴിയുന്ന ചെടിയാണ് മണി പ്ലാന്‍റ്.  അതിനാല്‍  വീടുകളില്‍ മണി പ്ലാന്‍റ് വളര്‍ത്തുന്നത് സമൃദ്ധിയും  സന്തോഷവും നല്‍കുന്നു എന്നാണ് പറയപ്പെടുന്നത്‌.  


COMMERCIAL BREAK
SCROLL TO CONTINUE READING

വാസ്തു ശാസ്ത്രത്തിൽ മണി പ്ലാന്‍റ് വളരെ ശുഭകരമായ ഒരു ചെടിയായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, മണി പ്ലാന്‍റ് വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, ചെടി വയ്ക്കുന്ന സ്ഥലം, പരിപാലനം, തുടങ്ങിയവയുടെ കാര്യത്തില്‍ ശ്രദ്ധിച്ചില്ല എങ്കില്‍ മണി പ്ലാന്‍റ് സമ്പത്തിന് പകരം ദാരിദ്ര്യം ക്ഷണിച്ചു വരുത്തും.... 


Also Read:  Vastu Tips: സന്തോഷകരമായ ദാമ്പത്യത്തിന് ഈ സാധനങ്ങള്‍ കിടപ്പുമുറിയിൽനിന്ന് ഒഴിവാക്കാം  


വീട്ടില്‍ എവിടെയാണ് മണി പ്ലാന്‍റ്  വയ്ക്കേണ്ടത്? 
Where to keep Money Plant at home?


വീടിനുള്ളിൽ മണി പ്ലാന്‍റ്  സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ലത്. ചെടി വീടിനുള്ളില്‍ വയ്ക്കുമ്പോള്‍ ദിശയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. അതായത്, വടക്ക്, കിഴക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിൽ മണി പ്ലാന്‍റ് വയ്ക്കുന്നത് ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. തെക്ക് ദിശയിൽ ഒരിക്കലും മണി പ്ലാന്‍റ് നടരുത്. 


Also Read:   Money Tips: വീട്ടുമുറ്റത്ത്‌ ഈ ചെടി നടാം, ദാരിദ്ര്യം പറപറക്കും  


മണി പ്ലാന്‍റ് ഉണങ്ങാന്‍ പാടില്ല  
Do not kept Money Plant in direct sunlight


മണി പ്ലാന്‍റ്  നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഒരിയ്ക്കലും സൂക്ഷിക്കരുത്. മണി പ്ലാന്‍റ് ഉണങ്ങുന്നത് ശുഭകരമല്ല, ഇത്  പണ പ്രതിസന്ധിയ്ക്ക് ഇടയാക്കും.  


മണി പ്ലാന്‍റ് എങ്ങിനെ വളര്‍ത്തണം?  
How to grow  Money Plant? 


മണി പ്ലാന്‍റ്  ആരുടെയെങ്കിലും വീട്ടിൽ നിന്ന് എടുക്കുകയോ മോഷ്ടിക്കുകയോ ചെയ്യണമെന്ന് പറയുന്നത് ഒരു പക്ഷേ നിങ്ങള്‍ കേട്ടിരിയ്ക്കും. എന്നാല്‍ അത് തെറ്റാണ്. മണി പ്ലാന്‍റ് വിലകൊടുത്ത് വാങ്ങി നടുക.  


മണി പ്ലാന്‍റ്  പ്ലാസ്റ്റിക് കുപ്പിയിൽ നടരുത് 
Do not keep Money PLant in plastic bottle


മണി പ്ലാന്‍റ്  ഒരിയ്ക്കലും പ്ലാസ്റ്റിക് കുപ്പിയിൽ വയ്ക്കരുത്. ഗ്ലാസ് ബോട്ടിലിൽ വളര്‍ത്തുന്നതാണ് ഏറ്റവും ഉചിതം.    


മണി പ്ലാന്‍റ് വളര്‍ത്തുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?
Things to remember while growing Money Plant 


മണി പ്ലാന്‍റ് വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത്, ചെടി ഇപ്പോഴും താഴെ നിന്ന് മുകളിലേക്ക് വളരുന്ന രീതിയില്‍ വേണം നട്ടുവളര്‍ത്തേണ്ടത്. അതായത്,  മണി പ്ലാന്‍റ് ഒരിയ്ക്കലും താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന രീതിയില്‍ വളര്‍ത്തരുത്. വള്ളി താഴെയ്ക്കിറങ്ങുന്നത് പണനഷ്ടത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും വഴി തെളിക്കും.   


എന്നാല്‍, നിങ്ങളുടെ വീടിന്‍റെ സന്തോഷത്തിനും സമൃദ്ധിയ്ക്കും വേണ്ടി നിങ്ങളും മണി പ്ലാന്‍റ് വളർത്തി, വേണ്ടവിധത്തില്‍ പരിപാലന നല്‍കിയിട്ടും ചെടിയുടെ നിലച്ചുവെങ്കില്‍ വളർച്ച ത്വരിതപ്പെടുത്തുന്നതിന് ഈ നുറുങ്ങുകളിൽ ചിലത് പരീക്ഷിക്കാം... 


നിങ്ങള്‍ക്ക്  മണി പ്ലാന്‍റ്  മണ്ണിലോ വെള്ളത്തിലോ നടുവാന്‍ സാധിക്കും. ചെടിയ്ക്ക്‌ പുതിയ വേരുകള്‍ ഉണ്ടാവുന്നില്ല എങ്കില്‍, മണ്ണില്‍ മണ്ണില്‍ നടുന്നതാണ് ഉത്തമം. അതായത്, മണ്ണില്‍ നട്ട് വേര് പിടിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഗ്ലാസ്‌ ബോട്ടിലിലേയ്ക്ക് മാറ്റാം... വേരുകൾ അഴുകുന്നത് തടയാൻ, ആദ്യം വളം പ്രയോഗിക്കരുത്.


ഗ്ലാസില്‍ നട്ട മണി പ്ലാന്‍റിന്‍റെ വെള്ളം മാറ്റുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.  മണി പ്ലാന്‍റിലെ വെള്ളം ഓരോ 15 മുതൽ 20 ദിവസം വരെ കൂടുമ്പോള്‍ മാറ്റുക. വെള്ളം മാറ്റുന്ന ഓരോ തവണയും വെള്ളത്തിൽ ഒരു ആസ്പിരിൻ ടാബ്‌ലെറ്റ് ഇടുക. മണി പ്ലാന്‍റിന്‍റെ  തണ്ട് വെള്ളത്തില്‍ മുങ്ങിയിരിക്കണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 


മണി പ്ലാന്‍റിന്  അധികം വളം ആവശ്യമില്ല എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക,  ചെടിയുടെ   ഉണങ്ങിയതോ വാടിയതോ ആയ ഇലകൾ നീക്കം ചെയ്യുക. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.