Monthly Horoscope for August: ഓ​ഗസ്റ്റ് മാസത്തിൽ മിക്ക ​ഗ്രഹങ്ങളുടെയും രാശി മാറും. ​ഗ്രഹങ്ങളുടെ രാശിമാറ്റം (Planet Transit) പൊതുവെ എല്ലാ രാശിക്കാരെയും ബാധിക്കാറുണ്ട്. നല്ല രീതിയിലും മോശം രീതിയിലും ഇത് ഓരോ രാശിയേയും ബാധിക്കാൻ ഇടയുണ്ട്. ഓ​ഗസ്റ്റ് ഒമ്പത് മുതൽ ​ഗ്രഹങ്ങളുടെ ഈ രാശിമാറ്റം സംഭവിക്കും. ഓ​ഗസ്റ്റ് 9ന് ബുധൻ കർക്കടകത്തിൽ നിന്ന് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ഓ​ഗസ്റ്റ് 11ന് ശുക്രൻ ചിങ്ങം രാശിയിൽ നിന്ന് കന്നി രാശിയിലേക്കും പ്രവേശിക്കും. 17ന് സൂര്യൻ കർക്കടകം വിട്ട് ചിങ്ങത്തിൽ പ്രവേശിക്കും. ഓഗസ്റ്റ് 26ന് ബുധൻ കന്നിരാശിയിലേക്കും പ്രവേശിക്കുന്നു. ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്കാണ് അനുകൂലമാകുന്നത്, ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവരും എന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം (Aries): മേടം രാശിക്കാർക്ക് ഓ​ഗസ്റ്റ് മാസത്തിലെ ​ഗ്രഹങ്ങളുടെ രാശിമാറ്റം നല്ല ഫലങ്ങളാകും നൽകുക. ഇക്കാലയളവിൽ ഇക്കൂട്ടർ ചെയ്യുന്ന ജോലികൾ വലിയ വിജയം നേടും. നിങ്ങൾക്ക് വളരെ തിരക്കുള്ള മാസമായിരിക്കും ഇത്. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും. മേലുദ്യോ​ഗസ്ഥരിൽ നിന്ന് അഭിനന്ദനം ലഭിക്കും. കഠിനാധ്വാനത്തിന് അം​ഗീകാരം നേടും. കുടുംബത്തിൽ സന്തോഷം നിലനിൽക്കുകയും കുടുംബത്തിനൊപ്പം വിനോദയാത്ര പോകാൻ അവസരം ലഭിക്കുകയും ചെയ്യും. 


Also Read: ഉറങ്ങുന്നതിന് മുൻപ് ജപിക്കാം ശിവക്ഷമാപണ സ്തോത്രം, മനസ് ശാന്തമാകും


 


മിഥുനം: മിഥുന രാശിക്കാർക്കും ഓ​ഗസ്റ്റ് മാസം അനുകൂലമായിരിക്കും. ​ഗ്രഹങ്ങളുടെ രാശിമാറ്റം ഇവർക്കും നല്ല ഫലങ്ങൾ നൽകും. ഈ രാശിക്കാരുടെ പ്രവർത്തന ശൈലിയിൽ ഇക്കാലയളവിൽ മെച്ചപ്പെടും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. ജോലി സ്ഥലത്ത് ബഹുമാനം ലഭിക്കുകയും നിങ്ങൾ ചെയ്യുന്ന ജോലി വിലമതിക്കപ്പെടുകയും ചെയ്യും. ശത്രുക്കളെ പരാജയപ്പെടുത്താൻ കഴിയും. ഈ കാലയളവിൽ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൂർണ പിന്തുണ ലഭിക്കും.


തുലാം: സന്തോഷം നിറഞ്ഞ് നിൽക്കുന്ന മാസമായിരിക്കും തുലാം രാശിക്കാർക്ക് ഓ​ഗസ്റ്റ്. ഈ മാസത്തിലെ ​ഗ്രഹങ്ങളുടെ മാറ്റം നിങ്ങൾക്ക് ഭാ​ഗ്യം കൊണ്ടുവരും. വ്യാപാരികൾക്ക് ലാഭം ലഭിക്കും. ആത്മീയ കാര്യങ്ങളിൽ നിങ്ങൾക്ക് കൂടുതൽ താൽപ്പര്യമുണ്ടാകും. ചെയ്യുന്ന കാര്യങ്ങൾക്ക് പ്രോത്സാഹനങ്ങളോ പ്രതിഫലമോ ലഭിക്കാൻ ഇടയുണ്ട്. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.