മാർച്ച് മാസത്തിൽ ആരോഗ്യ കാര്യങ്ങളിലും വേണം അൽപം ശ്രദ്ധ: ദിനചര്യയിൽ ധ്യാനവും യോഗയും ഉൾപ്പെടുത്താം
ജ്യോതിഷത്തിലൂടെ ഒരാളുടെ ഭാവിയും സ്വഭാവവും മാത്രമല്ല ആരോഗ്യത്തെ കുറിച്ചും പറയാൻ സാധിക്കും. ഗ്രഹങ്ങളുടെ വിചിത്രമായ ഘടനയും ആരോഗ്യത്തെ ബാധിക്കുമെന്ന് ജ്യോതിഷത്തിൽ പറയുന്നു.
കഴിഞ്ഞ രണ്ട് വർഷക്കാലമായി കൊവിഡിനെ തുടർന്ന് എല്ലാവരും നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ജ്യോതിഷത്തിലൂടെ ഒരാളുടെ ഭാവിയും സ്വഭാവവും മാത്രമല്ല ആരോഗ്യത്തെ കുറിച്ചും പറയാൻ സാധിക്കും. ഗ്രഹങ്ങളുടെ വിചിത്രമായ ഘടനയും ആരോഗ്യത്തെ ബാധിക്കുമെന്ന് ജ്യോതിഷത്തിൽ പറയുന്നു.
മേടം: മേടം രാശിക്കാർക്ക് ശരീരഭാരം കൂടാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം. ഗുരുതര രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ ജാഗ്രത പാലിക്കണം. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളുണ്ടായേക്കാം എന്നുള്ളതിനാൽ ജാഗ്രത പാലിക്കുക. യോഗയും ധ്യാനവും ചെയ്യുന്നത് ഏറെ ഉത്തമമാണ്. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അശ്രദ്ധ പാടില്ല.
ഇടവം: സമീകൃതാഹാരത്തിന് പ്രധാന്യം നൽകണം. എണ്ണ കൂടുതലുള്ള വസ്തുക്കളാണ് നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. കൊഴുപ്പുള്ള ഭക്ഷണങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഹൃദയാരോഗ്യം നിലനിർത്താൻ കൊളസ്‌ട്രോൾ പരിശോധന നടത്തുന്നത് നല്ലതാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും കൃത്യസമയത്ത് ഉറങ്ങുകയും വേണം. സമ്മർദ്ദം കൂടുന്നത് ആരോഗ്യത്തിന് നല്ലതല്ല.
മിഥുനം: കാൽമുട്ടിന് പ്രശ്നങ്ങൾ ഉണ്ടാകാം. മരുന്ന് കഴിക്കുകയും വ്യായാമം ചെയ്യുകയും വേണം. ചെറിയ പ്രശ്നങ്ങൾക്ക് വേണ്ട ശ്രദ്ധ നൽകാത്തത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകാതെ നോക്കണം. ഭക്ഷണത്തിൽ കൂടുതൽ പഞ്ചസാര ചേർക്കുന്നത് നല്ലതല്ല. അധികമായി ദേഷ്യപ്പെടുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കും. ചെവി വേദന കാരണം പ്രശ്നം ഉണ്ടാകാം.
കർക്കടകം: മൂത്രാശയ അണുബാധ പോലുള്ള ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം ശാരീരിക ശുചിത്വവും ശ്രദ്ധിക്കണം. ഭക്ഷണത്തിൽ പോഷകങ്ങളുടെ അഭാവം രോഗങ്ങൾക്ക് കാരണമാകും. തലവേദന ഒരു പ്രശ്നമാകാം. ഗർഭിണികൾ ശ്രദ്ധിക്കണം. അടുക്കളയിൽ ജോലി ചെയ്യുമ്പോഴും മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കുക.
ചിങ്ങം: ചിങ്ങം രാശിക്കാർ ശാരീരികമായി സജീവമായിരിക്കുക. യോഗയും വ്യായാമവും പതിവായി ചെയ്യണം. കഴിയുമെങ്കിൽ രാവിലെ അൽപനേരം നടക്കുന്നത് നല്ലതാണ്. പ്രമേഹരോഗികൾ വളരെയധികം ശ്രദ്ധിക്കണം. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും അനിയന്ത്രിതമായ ഭക്ഷണക്രമവും തൈറോയ്ഡ്, പൊണ്ണത്തടി പ്രശ്നങ്ങൾക്ക് കാരണമാകും.
കന്നി: വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്, അപകടസാധ്യതയുണ്ട്. മാനസിക വൈകല്യങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കാം. അതുകൊണ്ട് മനസിന് അമിതഭാരം നൽകരുത്. അനാവശ്യമായ ചിന്തകൾ ഒഴിവാക്കുക. പല്ലുകൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. ഈ രാശിക്കാർ രാത്രിയിൽ പല്ല് തേക്കുന്നത് ശീലമാക്കണം. കന്നി രാശിക്കാർക്ക് ഈ മാസം അടിക്കടി വയറുവേദന ഉണ്ടാകാൻ സാധ്യതയുണ്ട്. തലവേദന പെട്ടെന്നുള്ള അസുഖത്തിന് കാരണമാകും. ശാരീരിക ക്ഷീണം, അലസത, ഉത്കണ്ഠ എന്നിവ അനുഭവപ്പെടും.
തുലാം: പ്രമേഹരോഗികൾ ശ്രദ്ധിക്കണം. തുലാം രാശിക്കാർ വളരെ ശ്രദ്ധചെലുത്തേണ്ടത് അനിവാര്യമാണ്. ചെറിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കുക. ജോലി സംബന്ധമായ ആകുലതകൾ അനാരോഗ്യകരമാകുമെന്നതിനാൽ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
വൃശ്ചികം: അണുബാധകളിൽ നിന്ന് കഴിവതും അകന്ന് നിൽക്കാൻ ശ്രമിക്കുക. ജങ്ക് ഫുഡ്, ഔട്ട്ഡോർ ഫുഡ്, വറുത്ത ഭക്ഷണങ്ങൾ എന്നിവയിൽ നിന്ന് ചെറിയ കുട്ടികളെ മാതാപിതാക്കൾ അകറ്റി നിർത്തണം. വ്യായാമം പതിവാക്കുക. നേത്ര സംബന്ധമായ അസുഖങ്ങളിൽ ജാഗ്രത പാലിക്കുക.
ധനു: ഈ മാസം മുതൽ നിങ്ങളുടെ ദിനചര്യയിൽ ധ്യാനം, യോഗ എന്നിവ ഉൾപ്പെടുത്തണം. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. രാത്രിയിൽ ലഘു ഭക്ഷണം ആണ് നല്ലത്.
മകരം: മൈഗ്രേൻ ഉള്ളവർ പതിവായി മരുന്ന് കഴിക്കണം. ഈ സമയത്ത് നിങ്ങൾക്ക് മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാകാം. രോഗങ്ങൾ അകറ്റാൻ സൂര്യനെ ആരാധിക്കണം.
കുംഭം: തെറ്റായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരപ്രക്രിയയെ തടസ്സപ്പെടുത്തും. അതിനാൽ, ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ശരീരത്തിന് ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക. വ്യായാമം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതിനാൽ നിങ്ങളുടെ ദിനചര്യയിൽ യോഗയോ വ്യായാമമോ ഉൾപ്പെടുത്തുക.
മീനം: മീനം രാശിക്കാർ വ്യായാമത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ശരീരഭാരം കൂടാതിരിക്കാൻ ശ്രദ്ധിക്കുക. അപ്പെൻഡിക്‌സ് പ്രശ്‌നമുള്ളവർ ഡോക്ടറെ സമീപിക്കണം. ത്വക്ക് സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ശ്രദ്ധിക്കണം. കാലാവസ്ഥാ വ്യതിയാനം പ്രശ്നങ്ങൾ ഉണ്ടാക്കും. രോഗം തടയുന്നതിനായി പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സസ്യാഹാരികൾ ഇക്കുറി അതിൽ നിന്ന് വിട്ടുനിൽക്കാൻ നിർദ്ദേശിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...