Mahalaxmi Rajyog Effect 2023: ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹവും ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് സംക്രമിക്കുമ്പോൾ അതിന്റെ ശുഭ അശുഭ ഫലങ്ങൾ 12 രാശിക്കാരേയും ബാധിക്കും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശികളിൽ മാറ്റം വരുമ്പോഴെല്ലാം പല തരത്തിലുള്ള യോഗങ്ങളും രൂപം കൊള്ളാറുണ്ട്. ഇത് പല രാശിക്കാർക്കും വളരെ ഗുണകരമായിരിക്കും. മെയ് 24 ബുധനാഴ്ച ചന്ദ്രൻ കർക്കടക രാശിയിൽ പ്രവേശിച്ചു. ഈ സമയം ചന്ദ്രൻ ചൊവ്വയുമായി സംഗമിക്കും.  അതായത് ചൊവ്വ നേരത്തെ തന്നെ കർക്കടക രാശിയിലുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ചന്ദ്രന്റെയും ചൊവ്വയുടെയും കൂടിച്ചേരൽ വളരെ ശുഭകരമായ  മഹാലക്ഷ്മി രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ മഹാലക്ഷ്മി രാജയോഗത്തിന്റെ ഐശ്വര്യഫലം പല രാശിക്കാരുടെയും ജീവിതത്തിൽ ശുഭകരമായ സ്വാധീനം ചെലുത്തുമെങ്കിലും ഈ 3 രാശിക്കാർക്ക് ഇത് വളരെ സ്പെഷ്യലായിരിക്കും.  ഈ സമയത്ത് ഏതൊക്കെ രാശിക്കാർക്കാണ് കൂടുതൽ പ്രയോജനം ലഭിക്കുകയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Dhana Rajayoga 2023: കർക്കടകത്തിൽ ധനയോഗം; വരുന്ന 42 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും ധനത്തിന്റെ പെരുമഴ!


മേടം (Aries):  ജ്യോതിഷ പ്രകാരം ചന്ദ്രനും ചൊവ്വയും ചേർന്ന് മഹാലക്ഷ്മി രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മേടം രാശിക്കാർക്ക് അനുകൂല ഫലം ലഭിക്കും. ഇവർക്ക് സാമ്പത്തികമായി വളർച്ചയുണ്ടാകും.  കിട്ടാനുള്ള പണം തിരികെ ലഭിക്കും. പ്രമോഷന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നു. തൊഴിൽ മേഖലയിലും പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യത.


മിഥുനം (Gemini):  ചന്ദ്രനും ചൊവ്വയും ചേർന്ന് രൂപം കൊള്ളുന്ന രാജയോഗത്തിൽ നിന്നും മിഥുന രാശിക്കാർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് പുരോഗതി,  ബിസിനസിൽ ലാഭമുണ്ടാകും. വാഹനമോ വീടോ മറ്റ് വസ്തുവകകളോ വാങ്ങാൻ യോഗം.  കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അവസരം, ശാരീരിക സുഖം ലഭിക്കും.


Also Read: ശനി വക്രിയിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി


തുലാം (Libra): ജ്യോതിഷ പ്രകാരം തുലാം രാശിക്കാർക്ക് ഈ യോഗത്തിലൂടെ പ്രത്യേക ഗുണമുണ്ടാകും.  ഈ കാലയളവിൽ സാമ്പത്തിക വളർച്ചയ്ക്ക് സാധ്യതയുണ്ട്. കൂടാതെ ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. പുതിയ വരുമാന മാർഗങ്ങളും ഈ സമയത്ത് ലഭ്യമാകും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാൻ കഴിയും. ജോലി അന്വേഷിക്കുന്നവർക്ക് വിജയം ലഭിക്കും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.