Venus Transit 2023: ജ്യോതിഷത്തിൽ ശുക്രനെ ആസ്വാദനം ആഡംബരം എന്നിവയുടെ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ആരുടെ ജാതകത്തിൽ ഈ ഗ്രഹം ശക്തിയോടെ നിൽക്കുന്നുവോ ആ വ്യക്തിയ്ക്ക് ഒന്നിനും ഒരു കുറവും ഉണ്ടാകില്ല.  ഗ്രഹസംക്രമത്തിന്റെ കാര്യത്തിൽ നവംബർ മാസം വളരെ പ്രാധാന്യമുള്ള മാസമാണ്. 2023 നവംബർ 3 ന് പുലർച്ചെ 4:58 ന് ശുക്രൻ ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിൽ പ്രവേശിക്കും. നവംബർ 29 വരെ ഇവിടെ തുടരും. ഈ മാറ്റം 3 രാശിക്കാർക്കും വമ്പൻ ശുഭഫലം നൽകും. അത് ആരൊക്കെ എന്നറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇന്നത്തെ ചന്ദ്രഗ്രഹണത്തോടെ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, ലഭിക്കും ധനവും സ്ഥാനമാനങ്ങളും!


കർക്കിടകം (Cancer): ശുക്രൻ കന്നി രാശിയിൽ പ്രവേശിക്കുന്നതോടെ കർക്കടക രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും. ഈ കാലയളവിൽ ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. കരിയറിലെ പുരോഗതിക്കുള്ള വഴികൾ തുറക്കും. അതുപോലെ മുടങ്ങിക്കിടക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കും, ബിസിനസ്സിൽ ലാഭം ഉണ്ടാകും, വരുമാനത്തിന് പുതിയ അവസരങ്ങൾ ഉണ്ടാകും, ധനലാഭം ഉണ്ടാകും. 


കന്നി (Virgo): ശുക്രന്റെ രാശിയിലെ മാറ്റം കന്നി രാശിക്കാർക്ക് വൻ ഭാഗ്യം ലഭിക്കും. ഈ രാശിക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കും. ഈ സമയത്ത് നിങ്ങളുടെ ജോലി ഐഡന്റിറ്റിയായി മാറും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകൾ ഉയർന്നുവരുന്നുണ്ട്. കുടുംബത്തിന്റെ പിന്തുണയോടെ നിങ്ങൾക്ക് ബിസിനസ്സിൽ ലാഭമുണ്ടാക്കാൻ കഴിയും.  


Also Read: ശനിദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ധനനേട്ടം!


വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ശുക്രസംക്രമണം അനുകൂല ഫലങ്ങൾ നൽകും. ഈ കാലയളവിൽ കരിയറിൽ മാറ്റങ്ങൾ ഉണ്ടാകും. ഭാഗ്യം നിങ്ങളെ അനുകൂലിച്ചാൽ നിങ്ങൾക്ക് ഒരു വലിയ യാത്രയ്ക്ക് സാധ്യതയുണ്ടാകും.  അത് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.