Nag Panchami 2022: വളരെയധികം പ്രാധാന്യമുള്ള ഒരു ദിനമാണ് നാഗപഞ്ചമി ദിനം എന്നത് നിങ്ങൾക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്.  ഇന്ന് അതായത് ആഗസ്റ്റ് 2 നാണ് ഈ വർഷത്തെ നാഗപഞ്ചമി. ശ്രവണമാസത്തിലെ ശുക്ലപക്ഷത്തിലെ പഞ്ചമിയെയാണ് നാഗപഞ്ചമിയായി കണക്കാക്കുന് വേണ്ടി സമര്‍പ്പിക്കുന്ന ദിനമാണ്. ഇന്നേ ദിനം നാഗ ദൈവങ്ങളെ ആരാധിക്കുന്നവർക്ക് അനുഗ്രഹ വര്‍ഷങ്ങൾ ചൊരിയും എന്നാണ് വിശ്വാസം.  ശിവന്റെ കഴുത്തിലെ ആഭരണമായും നാഗങ്ങളെ കണക്കാക്കുന്നു അതുകൊണ്ടുതന്നെ ഇന്നേ ദിവസം ശിവനെ ആരാധിക്കുന്നതും  ഉത്തമമാണ്. ഇന്ന് നിങ്ങള്‍ ശിവനെയും നാഗദേവതകളേയും ആരാധിച്ചാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. ഒപ്പം ജീവിതം സന്തോഷകരമാവുകയും  ഐശ്വര്യം നിറയുകയും ചെയ്യുന്നു. ഇന്നേ ദിവസം നിങ്ങൾ ചെയ്യുന്ന പ്രത്യേക പ്രാർത്ഥനകൾ ജീവിതത്തില്‍ ഐശ്വര്യം നിറയ്ക്കും ഒപ്പം ജാതകദോഷങ്ങളില്‍ നിന്നും മുക്തി നേടാനും കഴിയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Lucky Girls: ഈ പെണ്‍കുട്ടികള്‍ അതീവ ഭാഗ്യശാലികള്‍, ഭര്‍തൃഗൃഹത്തിന് ഐശ്വര്യവും മാതാപിതാക്കള്‍ക്ക് ഭാഗ്യവും


ഈ ദിനത്തിന്റെ പ്രത്യേകതകള്‍ നിരവധിയാണ്. ഈ ദിനത്തില്‍ നാഗരാജാവിനെ പ്രീതിപ്പെടുത്തുന്നതിലൂടെ കുടുംബത്തില്‍ സന്താനഭാഗ്യവും ഐശ്വര്യവും നിലനില്‍ക്കുന്നു. കൂടാതെ സർപ്പദോഷത്തെ പരിഹരിക്കുന്നതിനും ജീവിതത്തില്‍ രാഹു-കേതു ദോഷത്തെ ഇല്ലാതാക്കുന്നതിനും നാഗാരാധന സഹായിക്കും. ജീവിതത്തിലുണ്ടാവുന്ന എല്ലാ ദോഷഫലങ്ങളേയും പ്രതിരോധിക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നതിനും നാഗാരാധന നടത്തുന്നത് ഉത്തമമാണ്.  നാഗദേവതകളെ പ്രീതിപ്പെടുത്തുന്നതിനും മഹാദേവനെ ആരാധിക്കുന്നതിനും മന്ത്രോച്ഛാരണം വളരെ മികച്ചതാണ്. അതും നിങ്ങളുടെ രാശിചിഹ്നത്തിന് അനുയോജ്യമായ മന്ത്രങ്ങള്‍ കൂടിയായാൽ പിന്നെ പറയുകയും വേണ്ട. നിങ്ങള്‍ക്ക് ചുറ്റും പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും ജീവിതത്തില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്നതിനും ഇത് വളരെ നല്ലതാണ്.  രാശിപ്രകാരം ഓരോരുത്തരും ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...  


Also Read: ബുധൻ-സൂര്യ സംക്രമണം: ഈ 2 രാശിക്കാരുടെ ഭാഗ്യം ഈ മാസം തെളിയും, ലഭിക്കും വൻ പുരോഗതി!


മേടം (Aries): മേടം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം 'ഓം വാസുകായ നമഃ' എന്നതാണ്. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കി സന്തോഷവും ഐശ്വര്യവും ലഭിക്കുന്നതിന് ഇന്നേ ദിനം ഈ മന്ത്രം ജപിക്കുന്നത് ഉത്തമമം.


ഇടവം (Taurus): ഇടവം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം 'ഓം ശൂലിനേ നമഃ' എന്നതാണ്. ഇതിലൂടെ ഇവരുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുകയും ചെയ്യും.


മിഥുനം (Gemini): മിഥുനം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം 'ഓം സര്‍പ്പായ നമഃ'. ഇവര്‍ക്ക് ഈ മന്ത്ര ജപത്തിലൂടെ  ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കും.


കര്‍ക്കിടകം (Cancer): കര്‍ക്കിടകം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം 'ഓം അനന്തായ നമഃ' എന്നതാണ്. അനന്തനാഗത്തെയാണ് ഇവര്‍ ആരാധിക്കേണ്ടത്. ഇത് ജപിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഇല്ലാതാവുകയും വീണ്ടും മുന്നേറാന്‍ സാധിക്കുകയും ചെയ്യും. 


ചിങ്ങം (Leo): ചിങ്ങം രാശിക്കാര്‍ 'ഓം കാര്‍ക്കോടകായ നമഃ' എന്ന മന്ത്രമാണ് ജപിക്കേണ്ടത്.  കൂടാതെ കാര്‍ക്കോടകനെ ആരാധിക്കുകയും പ്രസാദിപ്പിക്കുന്നതിനുള്ള മന്ത്രം ജപിക്കുകയും ചെയ്യുക.  


Also Read: കാമുകന്റെ മുന്നിൽ വെച്ച് കാമുകിയെ ഉമ്മ വച്ചു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


 


കന്നി (Virgo): കന്നി രാശിക്കാര്‍ 'ഓം കമ്പലായ നമഃ' എന്ന മന്ത്രമാണ് ജപിക്കേണ്ടത്. 


തുലാം (Libra): തുലാം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം 'ഓം ശംഖ്പാലായ നമഃ' എന്നതാണ്. ഇത് ജപിക്കുന്നതിലൂടെ അവര്‍ക്ക് ജീവിതവിജയം ഉണ്ടാകും.


വൃശ്ചികം (Scorpio):  വൃശ്ചിക രാശിക്കാര്‍ ജപിക്കേണ്ടത് 'ഓം തക്ഷകായ നമഃ' എന്ന മന്ത്രമാണ്. ഇത് ജപിക്കുന്നതിലൂടെ ഇവര്‍ക്ക് ആയുസ്സും ആയുരാരോഗ്യവും ഉണ്ടാവുന്നു. 


ധനു (Sagittarius): ധനു രാശിക്കാര്‍ ജപിക്കേണ്ടത് 'ഓം പൃഥ്വിധരായ നമഃ' എന്ന മന്ത്രമാണ്. തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും നാഗദേവതകളുടെ അനുഗ്രഹവും എപ്പോഴും കൂടെ നില്‍ക്കുന്നതിനും ഈ മന്ത്രം സഹായിക്കും.


മകരം (Capricorn): മകരം രാശിക്കാര്‍ 'ഓം നാഗായ നമഃ' എന്ന മന്ത്രമാണ് ജപിക്കേണ്ടത്. ഈ മന്ത്രം ജപിക്കുന്നതിലൂടെ ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല സത്സന്താനഭാഗ്യവും ഇവര്‍ക്കുണ്ടാകും.


Also Read:  Viral Video: മസ്തിയടിച്ചു നടന്ന ആൺകുട്ടികളുടെ മുന്നിലെത്തി പ്രേതം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


കുംഭം (Aquarius): കുംഭം രാശിക്കാര്‍ ജപിക്കേണ്ട മന്ത്രം 'ഓം കുലിശായ നമഃ' എന്നതാണ്. ഇത് ജപിക്കുന്നതിലൂടെ ജീവിത വിജയം കൈപ്പിടിയില്‍ ആക്കാന്‍ ഇവര്‍ക്ക് സാധിക്കും.


മീനം (Pisces): മീനം രാശിക്കുള്ള വിജയ മന്ത്രം എന്ന് വേണമെങ്കില്‍ നമുക്ക് ഈ മന്ത്രത്തെ കണക്കാക്കാവുന്നതാണ്. 'ഓം അശ്വതരായ നമഃ' എന്ന മന്ത്രം ജപിക്കുന്നത് ജീവിതത്തില്‍ ഐശ്വര്യവപം സുഖലോലുപതയും നിറക്കുന്നു.നല്ലതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.