Nail Indication: നീണ്ട ഭംഗിയേറിയ നഖങ്ങള്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. നമ്മുടെ കൈകളുടെയും കാലുകളുടെയും ഭംഗി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കാണ് നഖങ്ങള്‍ക്ക് ഉള്ളത്. എന്നാല്‍, നഖങ്ങളും നമ്മെപ്പറ്റി പല രഹസ്യങ്ങളും വെളിപ്പെടുത്തും...!! 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Bad Habits: ചില ശീലങ്ങള്‍ നിങ്ങളെ ദാരിദ്രനാക്കും...!! ഈ 5 ശീലങ്ങൾ ഒഴിവാക്കാം 


ജ്യോതിഷത്തിൽ, ജാതകം നോക്കിയും ഹസ്തരേഖയില്‍ കൈയുടെ വരകളും ചിഹ്നങ്ങളും നോക്കിയും ഒരു വ്യക്തിയുടെ സ്വഭാവവും ഭാവിയും പ്രവചിക്കുന്നതുപോലെ സാമുദ്രിക് ശാസ്ത്രത്തിൽ, ശരീരഭാഗങ്ങൾ, മറുകുകൾ മുതലായവയുടെ ഘടനയിലൂടെ ഒരു വ്യക്തിയുടെ ഭാവിയെ വിലയിരുത്തുന്നു.


Also Read:  Gold Rate Today: സ്വര്‍ണവില കുത്തനെ ഇടിയുന്നു!! ഇന്ന് കുറഞ്ഞത്‌ പവന് 160 രൂപ
 
മനുഷ്യ ശരീരത്തിലെ ഒരു പ്രധാന ഭാഗമാണ് നഖങ്ങൾ. ഇവ നോക്കിയാൽ ഒരു വ്യക്തിയുടെ ആരോഗ്യത്തെ കുറിച്ച് മനസ്സിലാക്കാം. സാമുദ്രിക് ശാസ്ത്രമനുസരിച്ച് ഒരു വ്യക്തിയുടെ നഖങ്ങളുടെ ആകൃതിയും നിറവും ഒരുപാട് കാര്യങ്ങൾ പറയുന്നു...   


നിങ്ങളുടെ നഖങ്ങൾ വളഞ്ഞതോ വരകളുള്ളതോ ആണെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തിൽ പണവുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. നഖത്തിൽ വെളുത്ത പാടുകൾ ഉള്ളവർ ജീവിതത്തിൽ വളരെയധികം സമ്മർദ്ദം അനുഭവിക്കുന്നു.


നഖങ്ങളിൽ നീണ്ട വരകളുള്ള ആളുകൾക്ക് ശാരീരിക വേദനയും വൃക്ക സംബന്ധമായ അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്‌. എന്നാല്‍, കട്ടിയുള്ള നഖങ്ങൾ സന്ധിവാതം, പ്രമേഹം, ശ്വാസകോശ അണുബാധ, എക്സിമ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.


നഖങ്ങൾ വളരെ വലുതും വളഞ്ഞതും വെളുത്ത പാടുകൾ ഉള്ളതും ആണെങ്കിൽ, ഇത്തരക്കാരുടെ ജീവിതത്തിൽ സന്തോഷം വളരെ കുറവായിരിയ്ക്കും. നഖത്തിൽ വെളുത്ത പാടുകൾ ഉള്ളവര്‍ അത്തരം ആളുകൾ വളരെ കഠിനാധ്വാനികളാണ്. നഖങ്ങൾക്ക് ചുവപ്പും തിളക്കവും പിങ്ക് നിറവും ഉള്ളവർ വളരെ ഭാഗ്യവാന്മാരായി കണക്കാക്കപ്പെടുന്നു. അതേ സമയം, നിങ്ങളുടെ നഖങ്ങള്‍ നീണ്ട പിങ്ക് നിറത്തിലുള്ളതാണ് എങ്കില്‍ അത് ഭാഗ്യത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.


എന്നാല്‍ നഖങ്ങള്‍ ഭാഗ്യം മാത്രമല്ല, നിങ്ങളുടെ ആരോഗ്യവും വെളിപ്പെടുത്തും. നഖങ്ങളിലെ നിറവ്യത്യാസം, വരകൾ, വിളറിയ നഖങ്ങൾ, നഖത്തിന് ചുറ്റുമുള്ള നിറവ്യത്യാസം, നഖത്തിലെ മഞ്ഞ നിറം, നീല നിറമുള്ള നഖങ്ങൾ തുടങ്ങി നഖങ്ങളിലെ ഓരോ ചെറിയ മാറ്റങ്ങളും ശ്രദ്ധിക്കേണ്ടവയാണ്. ശ്വാസകോശം, ഹൃദയം, മറ്റ് അവയവങ്ങളുടെ അവസ്ഥ തുടങ്ങിയവയെല്ലാം നഖങ്ങളിൽ നിന്ന് വ്യക്തമാകും. ഈ അടയാളങ്ങൾ നേരത്തെ മനസ്സിലാക്കി ഗുരുതരമായ വൈകല്യങ്ങൾ കണ്ടെത്താനും കൃത്യസമയത്ത് ഉചിതമായ നടപടികൾ കൈക്കൊള്ളാനും നിങ്ങളെ സഹായിക്കും.



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം