Hatred Mind Nakshathras: ഇവർക്ക് വൈരാഗ്യ ബുദ്ധി ലേശം കൂടുതലായിരിക്കും...! ഈ ഏഴ് നക്ഷത്രക്കാരെ സൂക്ഷിച്ചോളൂ
Nakshathra having hatred Mind: ജീവിതത്തിൽ എന്തിനും ഏതിനും വൈരാഗ്യം മനസ്സിൽ കൊണ്ടു നടക്കുകയും പലപ്പോഴും ദുഷ്പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുന്ന രാശിക്കാരെയാണ് ഈ ലേഖനത്തിൽ പറയുന്നത്.
ജ്യോതിശാസ്ത്രപ്രകാരം 27 നക്ഷത്രങ്ങൾക്കും പൊതുവായ ചില സ്വഭാവസവിശേഷതകൾ പറയുന്നുണ്ട്. അതിനാൽ തന്നെ ഈ ഓരോ നക്ഷത്രത്തിലും ജനിക്കുന്ന വ്യക്തികൾ ഈ പൊതുസ്വഭാവങ്ങളിൽ പലതും പ്രകടമാക്കാറുണ്ട്. ഇതിനൊപ്പം തന്നെ ഇവരുടെ ജനനസമയ പ്രകാരമുള്ള ചില പ്രത്യേകതകളും കാണിക്കും. അതായത് ഒരു വ്യക്തിയുടെ നക്ഷത്രത്തെ പോലെ തന്നെ ആ വ്യക്തി ജനിക്കുന്ന സമയത്തിനും ഏറെ പ്രാധാന്യമുണ്ട്.
ചിലർക്ക് നന്മനിറഞ്ഞതും എന്നാൽ മറ്റു ചിലർക്ക് അല്പം ദുഷ്കരമായ സ്വഭാവസവിശേഷതകളും കാണാം. പലരുടെയും മനസ്സിലും ജീവിതത്തിലുമുള്ളതാണ് വൈരാഗ്യം. ഇത് അവർക്കോ മറ്റുള്ളവർക്കോ നല്ലതാവുന്നില്ലെങ്കിലും അത് അവരുടെ പൊതുവായ സ്വഭാവമായിരിക്കും. അത്തരത്തിൽ ജീവിതത്തിൽ എന്തിനും ഏതിനും വൈരാഗ്യം മനസ്സിൽ കൊണ്ടു നടക്കുകയും പലപ്പോഴും ദുഷ്പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുന്ന രാശിക്കാരെയാണ് ഈ ലേഖനത്തിൽ പറയുന്നത്.
കാർത്തിക
മനസ്സിൽ വൈരാഗ്യം സൂക്ഷിക്കുന്ന നക്ഷത്രക്കാരിൽ ആദ്യം വരുന്ന നക്ഷത്രമാണ് കാർത്തിക. ഇവർക്ക് അപാരമായ ഓർമ്മശക്തി ആയിരിക്കും. ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും മനസ്സിൽ ഓർത്തു വയ്ക്കുകയും, അതിൽ ജീവിതത്തിൽ അവർക്ക് മോശമായ അവസ്ഥയുണ്ടാക്കിയ കാര്യങ്ങൾ ആണെങ്കിൽ അതിന് പാത്രമായ വ്യക്തികളെ ഓർത്തുവെച്ച് പിന്നീട് ആ വ്യക്തികളോട് അത്തരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് കാർത്തിക നക്ഷത്രക്കാർ. ഈ രാശിയിലുള്ളവർ ചെറിയ കാര്യങ്ങളിൽ പോലും പെട്ടെന്ന് ദേഷ്യപ്പെടും.
ALSO READ: ഈ രാശിക്കാർക്ക് ഇനി സമ്പത്ത് നിറയും; 18 വർഷത്തിനു ശേഷം ബുധനും രാഹുവും ഒന്നിക്കും
അവരുടെ ഭാഗം ജയിക്കുന്നതിന് വേണ്ടി കലഹിച്ച് ഏത് അറ്റം വരെയും പോകും. മറ്റുള്ളവരോട് ദേഷ്യപ്പെട്ട് സംസാരിക്കുമ്പോൾ യാതൊരു മാനുഷിക പരിഗണനയും ഇല്ലാത്ത വാക്കുകൾ ഉപയോഗിക്കുന്നവരായിരിക്കും ഇവർ. കുത്തും മുനയും വച്ച് സംസാരിക്കാൻ ഇവർ മിടുക്കാനായിരിക്കും. ഒരിക്കൽ സംസാരിച്ചത് തെറ്റുപറ്റി പോയാലും അത് അംഗീകരിച്ച് ക്ഷമാപണം നടത്തുന്ന ഒരു സ്വഭാവ രീതി ഇവരിൽ പൊതുവേ കാണാറില്ല.
അശ്വതി
മനസ്സിൽ വൈരാഗ്യം സൂക്ഷിക്കുന്നവരിൽ അടുത്തതായി വരുന്ന നക്ഷത്രക്കാരാണ് അശ്വതി നക്ഷത്രക്കാർ. ഇവരോ നോവിക്കുകയോ വിശ്വാസവഞ്ചന കാണിക്കുകയോ ചെയ്താൽ മരണം വരെ അത് മറക്കില്ലെന്ന് മാത്രമല്ല തരം കിട്ടിയാൽ തിരിച്ചു പണി തരും എന്ന കാര്യവും തീർച്ച. തന്നോടുള്ള ഓരോ വ്യക്തികളുടെയും നീക്കവും പെരുമാറ്റ രീതിയും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന തരക്കാരാണ് ഇവർ. ഒരു കാര്യം അവരുടെ മനസ്സിൽ കൊണ്ടു കഴിഞ്ഞാൽ പിന്നെ അത് മനസ്സിൽ നിന്ന് കളയുകയുമില്ല അതിന് കാരണക്കാരായവരെ എപ്പോഴും മനസ്സിൽ സൂക്ഷിച്ചു വച്ചുകൊണ്ട് തിരിച്ച് അത്തരത്തിൽ തന്നെ പെരുമാറാനും മടിയില്ലാത്തവരാണ് അശ്വതി നക്ഷത്രക്കാർ. മാത്രമല്ല മറ്റൊരാൾ അവരോട് എന്തെങ്കിലും തെറ്റ് ചെയ്തുപോയി എന്ന് അവർക്ക് മനസ്സിലായിക്കഴിഞ്ഞു അവർ ഈ അശ്വതി നക്ഷത്രക്കാരോട് ക്ഷമ ചോദിച്ചാലും പിന്നീട് ഇനി എത്ര ചിരിച്ചു നന്നായി തന്നെ പെരുമാറിയാലും ഇവർക്ക് അവരോടുള്ള കോപമോ ദേഷ്യമോ വൈരാഗ്യമോ മാറില്ല.
പൂയം
മനസ്സിൽ അടങ്ങാത്ത പക കൊണ്ട് നടക്കുന്നവരാണ് പൂയം നക്ഷത്രക്കാർ. ആരെങ്കിലും അറിയാതെ സംഭവിച്ചു പോയ ഒരു തെറ്റാണെങ്കിൽ കൂടി അവർ ഇത് ക്ഷമിച്ചു കൊടുക്കില്ല. എന്നുവച്ച് എല്ലായിപ്പോഴും പക തീർക്കാനുള്ള മനസ്സും ഇവർക്ക് ഉണ്ടാവാറില്ല. എന്നുവച്ച് ക്ഷമിക്കുകയുമില്ല. വ്യക്തികളോടുള്ള ദേഷ്യം മനസ്സിൽ കൊണ്ടുനടന്ന് സ്വയം നീറും. ദേഷ്യം വന്നാൽ പരിസരം മറന്ന് ഉച്ചത്തിൽ സംസാരിക്കുന്നവരാണ് ഇവർ.
ചിത്തിര
ചിന്ന കാര്യമായാലും ചിത്തിര നക്ഷത്രക്കാർക്ക് അത് പെരിയതായിരിക്കും. നിസ്സാര കാര്യങ്ങൾക്ക് പോലും ആളുകളോട് കലഹിക്കുന്ന കൂട്ടരാണ് ഇവർ. പൊതുവിൽ വിശ്വസിക്കാൻ കഴിയുന്ന വിശ്വാസം വഞ്ചന ആരോടും കാണിക്കില്ല അതുപോലെ തന്നെ തിരിച്ചും ആരും കാണിക്കരുത് എന്ന പക്ഷക്കാരാണ് ഇവർ. അതുകൊണ്ടുതന്നെ വിശ്വാസ വഞ്ചന ആരെങ്കിലും കാണിച്ചാൽ അവരോട് ഇവർ പൊറുക്കുകയും ഇല്ല. ഒരു പണി എവിടുന്നെങ്കിലും കിട്ടിയാൽ തിരിച്ച് അത് പതിന്മടങ്ങ് ശക്തിയിൽ തിരിച്ചു നൽകാനും മടിക്കാത്തവരാണ് ഇവർ. ജീവിതത്തിലെ ഏറെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിക്കുന്ന ഇവ അവരുടെ അഭിമാനത്തിന് കോട്ടം തട്ടുന്ന രീതി ആരെങ്കിലും പെരുമാറിയാൽ അവരെയും അതേ രീതിയിൽ കൊണ്ടെത്തിക്കാൻ മടിക്കാത്തവരാണ് ചിത്തിര നക്ഷത്രക്കാർ.
ആയില്യം
വ്യക്തമായ ലക്ഷത്തോടെ ജീവിക്കുന്നവരാണ് ആയിരം നക്ഷത്രക്കാർ. ഇവർക്ക് ഇവരുടെ അഭിപ്രായങ്ങളെയും ജീവിതരീതിയെയും ഭയങ്കര മതിപ്പായിരിക്കും. അതുകൊണ്ടുതന്നെ ഇവരുടെ അഭിപ്രായത്തെ എതിർക്കുന്നവരെ ഇവർ ഇഷ്ടപ്പെടില്ല. മാത്രമല്ല വൈരാഗ്യ ബുദ്ധിയോടെ തിരഞ്ഞുപിടിച്ച് ചെന്ന് പക വീട്ടുന്ന കൂട്ടത്തിൽ ആണ് ഇവർ.
തിരുവോണം
വൈരാജ്യത്തിൽ മുന്നിട്ടു നിൽക്കുന്ന മറ്റൊരാളാണ് തിരുവോണം. വിട്ടുവീഴ്ച എന്ന കാര്യം ഇവരുടെ നിഘണ്ടുവിൽ ഇല്ല എന്നു തന്നെ പറയാം. വ്യക്തമായ പ്ലാനോടുകൂടി ജീവിതത്തെ നേരിടുന്നവരാണ്. സ്നേഹിച്ചാൽ അവർ മറ്റുള്ളവർക്ക് വേണ്ടി എന്തും ചെയ്യും എന്നാൽ ദ്രോഹിച്ചാലോ തിരിച്ച് ദ്രോഹിക്കാൻ ഒട്ടും മടി കാണിക്കുകയും ഇല്ല.
വിശാഖം
വിശാഖത്തിന് വൈരാഗ്യം എന്നാൽ ആനപ്പക പോലെയാണ്. രക്തത്തിൽ അലിഞ്ഞു ചേർന്നതെന്ന് വേണമെങ്കിൽ പറയാം. പൊതുവിൽ ഇവർ നിഷ്കളങ്കരാണ്. മറ്റുള്ളവരോട് സഹാനുഭൂതിയും സ്നേഹവും കരുണയും എല്ലാം മനസ്സിൽ കൊണ്ടു നടക്കുന്നവർ. മനപ്പൂർവമായി ആരെയും ദ്രോഹിക്കാനോ ഉപദ്രവിക്കാനോ ഇവർ മുതിരാറില്ല എന്നാൽ. ആരോടെങ്കിലും മനസ്സിൽ വൈരാഗ്യം വന്നു കഴിഞ്ഞാൽ പിന്നെ ഇവരെ പിടിച്ചാൽ കിട്ടില്ല. ദേഷ്യം തോന്നിയ വ്യക്തിയെ മാത്രമല്ല അയാൾക്ക് ചുറ്റുമുള്ളവരോടും ഇതേ പക വെച്ചുപുലർത്തുന്നവർ ആയിരിക്കും വിശാഖം നക്ഷത്രക്കാർ. മാത്രമല്ല ജീവിതാവസാനം വരെ ആ പക മനസ്സിൽ സൂക്ഷിക്കുകയും ചെയ്യും. പലപ്പോഴും ഇവർ അതേ രീതിയിൽ തിരിച്ചു ചെയ്യാറില്ല എന്നതും ശ്രദ്ധേയം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.