Navratri 2021:  നവരാത്രി ഉത്സവം രാജ്യമെമ്പാടും ഇന്നു മുതൽ ആരംഭിക്കുന്നു. ഈ വർഷത്തെ നവരാത്രിയിൽ ൨ ഒരുമിച്ച് വരുന്നതുകൊണ്ട് ഇത്തവണ നവരാത്രി 9 ദിവസത്തിന് പകരം 8 ദിവസമായിരിക്കും ആഘോഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 6.17 ന് ശുഭ മുഹൂർത്തം


കന്നി മാസത്തിലെ നവരാത്രി ഉത്സവം ഒക്ടോബർ 7 ന് ആരംഭിച്ച് ഒക്ടോബർ 14 ന് മഹാനവമി അവസാനിക്കും. കേരളത്തിൽ ഒക്‌ടോബർ 15 ന് വിജയദശമിയിൽ വിദ്യരംഭത്തോടെയാണ് നവരാത്രി ആഘോഷങ്ങൾ അവസാനിക്കുന്നത്. 


Also Read: Navratri Money Remedies: സമ്പന്നരാകണോ നവരാത്രിയിൽ 9 ദിവസം ഇക്കാര്യം ചെയ്യുക, ഭാഗ്യം തെളിയും


നവരാത്രിയുടെ ആദ്യ ദിവസമാണ് മാ ശൈലപുത്രിയെ ആരാധിക്കുന്നത്. ഇതിനൊപ്പം, കലശം വീട്ടിൽ സ്ഥാപിക്കും. അതിനായിട്ടുള്ള ശുഭ മുഹൂർത്തം (Navratri 2021 Kalash Sthapana Shubh Muhurat) ഇന്ന് രാവിലെ 6.17 മുതൽ 7.07 വരെയാണ്.   ഈ ശുഭസമയത്ത് കലശം സ്ഥാപിക്കുന്നത് ഫലപ്രദമായിരിക്കും. എങ്കിലും ഇതിന് ശേഷവും കലശം സ്ഥാപിക്കാൻ കഴിയും.


ഈ രീതിയിൽ കലശം സ്ഥാപിക്കുക  


കലശം സ്ഥാപിക്കുന്നതിനുമുമ്പ് (Navratri 2021 Kalash Sthapana vidhi)  കുളിക്കുക. ശേഷം മാ ദുർഗ, ഗണപതി, നവഗ്രഹങ്ങൾ എന്നിവരുടെ പ്രതിമകളോടെ കലശം സ്ഥാപിക്കുക. കലശം സ്ഥാപിക്കുന്ന സമയത്ത്, നിങ്ങളുടെ പൂജാമുറിയിൽ ഏഴ് തരം ധാന്യങ്ങൾ സൂക്ഷിക്കുക. 


Also Read: Navaratri 2021: നവരാത്രിയിൽ അനുഗ്രഹം തേടാൻ ഈ ദേവി ക്ഷേത്രങ്ങൾ സന്ദർശിക്കാം


സാധ്യമെങ്കിൽ നദിയിൽ നിന്നും എടുക്കുന്ന മണലിൽ ഇവ സൂക്ഷിക്കുക. അതിനുശേഷം വിത്തുകൾ വിതറുക.  ഇതിനുശേഷം ഗംഗാജലം ചേർത്ത വെള്ളം അതിൽ ഒഴിക്കുക. ശേഷം മാവിലകൊണ്ട് കലശം മൂടുക.  കഴിഞ്ഞാൽ കലശത്തിന് മുകളിൽ ചുവന്ന ഷോൾ കൊണ്ട്  പൊതിഞ്ഞ ഒരു തേങ്ങ വയ്ക്കുക.


നവരാത്രിയിൽ ദിവസവും കുളിക്കുക


നവരാത്രി കാലത്ത് അതിരാവിലെ കുളിക്കുകയും വൃത്തിയുള്ള വസ്ത്രം ധരിക്കുകയും തുടർന്ന് ആരാധനാലയം വൃത്തിയാക്കുകയും ചെയ്യുക. ഇതിനുശേഷം നിയമങ്ങൾ അനുസരിച്ച് ദിവസവും ആരാധിക്കുക. 


Also Read: Kamakhya ക്ഷേത്രത്തിന്റെ രഹസ്യം അറിഞ്ഞാൽ ശരിക്കും നിങ്ങൾ ഞെട്ടും


പ്രഭാതത്തിനു പുറമേ വൈകുന്നേരവും നെയ്യ് വിളക്ക് കത്തിച്ച് ആരതി ചെയ്യുക. ഇനി നിങ്ങൾ അഖണ്ഡ് ജ്യോതി കത്തിച്ചാൽ അത് 9 ദിവസം മുഴുവനും അണയാതെ സൂക്ഷിക്കുക. അവസാന ദിവസം ആരാധനയ്ക്ക് ശേഷം അത് കെടുത്തിക്കളയരുത് പകരം തനിയെ അണയാൻ അനുവദിക്കുക.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.