Navratri 2022: നവരാത്രി വ്രതാനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Navratri 2022: നവരാത്രിയിലെ അവസാന മൂന്ന് ദിവസങ്ങൾ ഭഗവതിയെ പൂജിക്കുന്നതിലെ പ്രധാന ദിവസങ്ങളാണ്.
നവരാത്രി 2022: സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് നവരാത്രിയെന്ന സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന നവരാത്രി ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ഉത്സവത്തിന് ഭക്തർ നവരാത്രിവ്രതം അനുഷ്ഠിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. മറ്റൊരു രീതിയിൽ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു. ചില ഭക്തർ പരാശക്തിയുടെ പത്ത് ഭാവങ്ങളെ, ദശമഹാവിദ്യകളെ ഈ പത്ത് ദിവസങ്ങളിലായി ആരാധിക്കുന്നു. നവരാത്രിയിലെ അവസാന മൂന്ന് ദിവസങ്ങൾ ഭഗവതിയെ പൂജിക്കുന്നതിലെ പ്രധാന ദിവസങ്ങളാണ്. ദേവിയുടെ രൂപങ്ങളും മണ്ണിൽ തീർത്ത ബൊമ്മകളെയും അലങ്കരിച്ചും ഈ ദിവസം ആഘോഷിക്കുന്നു.
ഇന്ത്യയിലുടനീളം വളരെ വിപുലമായി നവരാത്രി ആഘോഷിക്കുന്നു. ഹിന്ദു കലണ്ടർ അനുസരിച്ച്, ചൈത്ര നവരാത്രി, മാഘ ഗുപ്ത നവരാത്രി, ആഷാഢ ഗുപ്ത നവരാത്രി, ശരദ് നവരാത്രി എന്നിങ്ങനെ നാല് കാലാനുസൃത നവരാത്രികളെ ഹിന്ദുക്കൾ അനുസ്മരിക്കുന്നു. സാധാരണയായി സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ശരദ് നവരാത്രി ആഘോഷിക്കുന്നത്. ഈ വർഷം ശരദ് നവരാത്രി സെപ്റ്റംബർ 26 ന് ഘടസ്ഥാപനത്തോടെ ആഘോഷിക്കുകയും ഒക്ടോബർ അഞ്ചിന് വിജയദശമി ദിനത്തോടെ അവസാനിക്കുകയും ചെയ്യുന്നു.
നവരാത്രി ദിവസങ്ങളിൽ ദുർഗാ ദേവിയെ പൂജിച്ച് ഭക്തർ അനുഗ്രഹത്തിനായി പ്രാർഥിക്കുന്നു. നവരാത്രി ദിനത്തിൽ വ്രതം അനുഷ്ഠിച്ചും ഭക്തർ പൂജകൾ അർപ്പിക്കാറുണ്ട്. നവരാത്രി വ്രതം അനുഷ്ഠിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ഒന്നാമതായി, സ്ത്രീകളോട് അനാദരവ് കാണിക്കരുത്. ദുർഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്ന ഉത്സവമാണ് നവരാത്രി. അതിനാൽ, ഈ ഉത്സവം നിങ്ങളുടെ ചുറ്റുമുള്ള സ്ത്രീകളെ ബഹുമാനിക്കുന്നതായിരിക്കണം. ഈ ഒമ്പത് ദിവസങ്ങൾ മാത്രമല്ല, ദുർഗയുടെ ദിവ്യാനുഗ്രഹം ലഭിക്കാൻ സ്ത്രീകളെ ബഹുമാനിക്കണമെന്ന കാര്യം എപ്പോഴും ഓർക്കുക.
2. സമാധാനപരമായ ഒരു വീട് വർഷം മുഴുവനും സന്തോഷവും സമൃദ്ധിയും ആകർഷിക്കുന്നു. നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിൽ നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ, അല്ലെങ്കിൽ വഴക്കുകൾ എന്നിവ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക.
3. നവരാത്രി സമയത്ത്, മത്സ്യ-മാംസാദികൾ കഴിക്കുന്നത് ഒഴിവാക്കാൻ ആചാര്യൻമാർ നിർദേശിക്കുന്നു.
4. വ്രതാനുഷ്ഠാന വേളയിൽ വ്രതം മുറിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടരുത്. ആരോടും കലഹിക്കരുത്.
5. പ്രസാദം കഴിക്കുന്നതിന് മുൻപ് മാ ദുർഗയ്ക്ക് പ്രസാദം നേദിക്കണം.
6. ദുർഗ മാതാവിന് നിങ്ങൾ അർപ്പിക്കുന്ന വഴിപാടുകളിൽ വെളുത്തുള്ളിയും ഉള്ളിയും അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കുക.
7. മാത്രമല്ല നവരാത്രി ദിനങ്ങളിൽ, അനുസ്ഥാനം വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്ന ചില ആളുകളുണ്ട്. അതിനാൽ അവർ, നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിൽ മുടിവെട്ടലും താടിയെടുക്കലും ഒഴിവാക്കാൻ നിർദേശിക്കുന്നു.
8. നവരാത്രി സമയത്ത്, ദുർഗാ സപ്തശതിയിലെ ശ്ലോകങ്ങൾ വായിക്കുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു. നിങ്ങൾക്ക് ഇത് ശരിയായി ചെയ്യാൻ കഴിയുമോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, അത് ഒരു വിദഗ്ധനായ ആചാര്യനെക്കൊണ്ട് ചെയ്യിക്കുന്നതാകും നല്ലത്.
9. നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിൽ മദ്യപാനവും പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും കർശനമായും ഒഴിവാക്കണം.
10. വ്രതാനുഷ്ഠാനം നടത്തി പൂജകൾ ചെയ്യുന്നവർ ഈ സമയങ്ങളിൽ ഉറങ്ങുന്നത് ഒഴിവാക്കണമെന്നും പറയപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...