Navratri 2022 Navami: നവരാത്രിയിൽ ഓരോ ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്, എന്നാൽ അഷ്ടമിയും നവമി തിഥിയും കൂടുതൽ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ഈ രണ്ട് ദിവസങ്ങളിൽ ദേവിയെ പൂജിച്ചാൽ ലഭിക്കുന്ന ഫലം നവരാത്രി മുഴുവൻ വ്രതമനുഷ്ഠിച്ചതിന് തുല്യമാണെന്ന് ഗ്രന്ഥങ്ങൾ പറയുന്നു. ശാരദിയ നവരാത്രിയുടെ നവമി ഏത് ദിവസമാണെന്നും ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

നവമി എപ്പോഴാണ്? 


ഹിന്ദു കലണ്ടർ അനുസരിച്ച്, ശാർദിയ നവരാത്രിയുടെ നവമി തീയതി 2022 ഒക്ടോബർ 3-ന് വൈകുന്നേരം 4:37 മുതൽ ആരംഭിക്കുന്നു. അത് അടുത്ത ദിവസം 2022 ഒക്ടോബർ 4-ന് ഉച്ചയ്ക്ക് 2:20-ന് അവസാനിക്കും. ഉദയതിഥി പ്രകാരം, നവരാത്രിയുടെ നവമി 2022 ഒക്ടോബർ 4 ന് ആഘോഷിക്കും.


മഹാനവമിയിൽ എന്തുചെയ്യണം? (നവരാത്രി മഹാ നവമി പ്രാധാന്യം)


മഹാനവമി നാളിൽ പെൺകുട്ടികളെ ആരാധിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ഒമ്പത് പെൺകുട്ടികളെ ഭക്ഷണത്തിന് ക്ഷണിക്കണം. ഇവയെല്ലാം ദുർഗ്ഗാ ദേവിയുടെ ഒൻപത് രൂപങ്ങളായി ആരാധിക്കപ്പെടുന്നു. ഇതിന് ശേഷം ഇവർക്ക് സമ്മാനങ്ങൾ സമർപ്പിക്കണം. നവരാത്രി മുഴുവൻ പൂജിച്ചതിന്റെ ഇരട്ടി ഫലം പെൺകുട്ടിയെ പൂജിച്ചാൽ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.


നവമിയിൽ ഹവനം നടത്തുന്നത് നല്ലതാണന്ന് വിശ്വസിക്കുന്നു.ഹവനത്തിൽ സഹസ്രനാമങ്ങൾ ഉരുവിട്ട് ദേവിക്ക് വഴിപാടുകൾ അർപ്പിക്കുന്നു. നവമി നാളിൽ ഹവനം നടത്തിയാൽ ഒമ്പത് ദിവസത്തെ തപസ്സിൻറെ ഫലം പലമടങ്ങ് വേഗത്തിൽ ലഭിക്കുമെന്നാണ് വിശ്വാസം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.