ഒക്‌ടോബർ 14 ശനിയാഴ്ച 16 ദിവസത്തെ പിതൃ പക്ഷത്തിന്റെ സമാപനവും ദേവീപക്ഷത്തിന്റെ തുടക്കവുമാണ്. ഒൻപത് ദിവസത്തെ നവരാത്രി ഉത്സവം ശനിയാഴ്ച ആരംഭിക്കും. ഇന്ത്യയിൽ വളരെ ആഘോഷപൂർവമാണ് നവരാത്രിയും ദുർ​ഗാപൂജയും ആചരിക്കുന്നത്. പശ്ചിമ ബംഗാളിലും മറ്റ് കിഴക്കൻ സംസ്ഥാനങ്ങളിലും ദുർ​ഗാപൂജ ആഘോഷങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

നവരാത്രിയും ദുർ​ഗാപൂജയും ദുർ​ഗാദേവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളാണെങ്കിലും വെവ്വേറെ പരാമർശിക്കുന്നത് എന്തിനാണ് എന്ന് പലരും ചിന്തിച്ചേക്കാം. രണ്ട് ഉത്സവങ്ങളും ദുർ​ഗാദേവിയെ ആരാധിക്കുന്നതാണെങ്കിലും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കാര്യത്തിൽ രണ്ടും തമ്മിൽ വ്യത്യാസങ്ങളുണ്ട്.


നവരാത്രി ആഘോഷം 2023 ഒക്ടോബർ 15ന് ആരംഭിച്ച് 24ന് അവസാനിക്കും. ദുർഗാപൂജ ആഘോഷങ്ങൾ ഒക്ടോബർ 20ന് ആരംഭിച്ച് 24ന് അവസാനിക്കും. ദുർ​ഗാപൂജയും നവരാത്രിയും തമ്മിലുള്ള ചില പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.


ALSO READ: Navratri 2023 vrat: നവരാത്രി വ്രതാനുഷ്ഠാനങ്ങളിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ശ്രദ്ധിക്കാം


നവരാത്രി ആരംഭിക്കുന്നത് ദുർഗ്ഗാദേവിയുടെ ആദ്യ അവതാരമായ ശൈലപുത്രിയെ ആരാധിച്ചുകൊണ്ടാണ്. എന്നാൽ, ദുർ​ഗാപൂജ ആരംഭിക്കുന്നത് മഹാലയയിൽ നിന്നാണ്. ദുർ​ഗാദേവിയും മഹിഷാസുരനും തമ്മിലുള്ള യുദ്ധം ആരംഭിച്ച ദിവസത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.


ദസറയിൽ രാവണന്റെ കോലം കത്തിക്കുന്നതോടെ നവരാത്രി ആഘോഷം അവസാനിക്കും. ദുർ​ഗാപൂജ സിന്ദൂർ ഖേലയോടെയാണ് അവസാനിക്കുന്നത്. പശ്ചിമബം​ഗാളിൽ വിവാഹിതരായ സ്ത്രീകൾ വിഗ്രഹ നിമജ്ജനത്തിന് മുമ്പ് പരസ്പരം സിന്ദൂരം വിതറി ആഘോഷിക്കുന്നതാണ് സിന്ദൂർ ഖേല.


നവരാത്രി സമയത്ത്, ദുർ​ഗാദേവിയുടെ ഭക്തർ മാംസം, മുട്ട, ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കുന്നു. എന്നാൽ പശ്ചിമബം​ഗാളിൽ ദുർ​ഗാപൂജ ആഘോഷം സസ്യേതര ഭക്ഷണങ്ങളും ഉൾപ്പെടുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.