ദുർ​ഗാദേവിയുടെ ഒമ്പത് ഭാവങ്ങളില്‍ നാലാമത്തെ അവതാരമാണ് കുഷ്മാണ്ഡ ദേവി. തന്റെ ശക്തികൊണ്ട് ഈ ചെറിയ ബ്രഹ്മാണ്ഡത്തെ നിർമിക്കുന്നവളായതിനാൽ ആണ് ദേവി കുഷ്മാണ്ഡ എന്നറിയപ്പെടുന്നത്. ബ്രഹ്മാണ്ഡം എത്ര വലുതായിരുന്നാലും ദേവിയെ സംബന്ധിച്ച് ബ്രഹ്മാണ്ഡം വളരെ ചെറുതാണ്. സൃഷ്ടി ഇല്ലാതിരുന്നപ്പോൾ ദേവിയുടെ ശക്തി പകരുന്ന മന്ദസ്മിതത്തിൽ നിന്ന് സൃഷ്ടി ഉടലെടുത്തുവെന്നാണ് വിശ്വാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനാൽ ദേവി 'ആദിശക്തി'ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കുഷ്മാണ്ഡ ദേവി എട്ടുകൈകൾ ഉള്ള 'അഷ്ടഭുജ' യാണ്. ഏഴ് കൈകളിൽ കമണ്ഡലു, വില്ല്, അസ്ത്രം, കമലം, അമൃതകുംഭം, ചക്രം, ഗദ എന്നിവയാണ് ധരിച്ചിരിക്കുന്നത്. അഷ്ടസിദ്ധികളും നവനിധികളും പ്രദാനം ചെയ്യാൻ കഴിവുള്ള ദിവ്യമാലയാണ് എട്ടാമത്തെ കൈയിൽ ധരിച്ചിട്ടുള്ളത്.


ALSO READ: Horoscope: ഇന്ന് ഈ രാശിക്കാർക്ക് രാജയോഗം!


സിംഹമാണ് കുഷ്മാണ്ഡ ദേവിയുടെ വാഹനം. ധർമത്തിന്റെ പ്രതീകമാണ് സിംഹം. സൂര്യമാതാവാണ് കുഷ്മാണ്ഡ ദേവി. സൗരവ്യൂഹം സൃഷ്ടിക്കുന്നത് ദേവിയാണെന്നാണ് വിശ്വാസം. ജാതകത്തിൽ സൂര്യസംബന്ധമായ ദോഷങ്ങൾ ഉള്ളവർ ദേവിയെ ആരാധിക്കുന്നതുവഴി അവരുടെ ദോഷങ്ങൾ പരിഹരിക്കപ്പെടും.


പ്രപഞ്ചത്തിലെ പ്രകാശത്തിന്റെയും ഊർജ്ജത്തിന്റെയും ആത്യന്തിക സ്രോതസാണ് കുഷ്മാണ്ഡ ദേവി. വിഷാദം, ഉത്കണ്ഠ, ഭയം, പശ്ചാത്താപം എന്നിവയാൽ ബുദ്ധിമുട്ടുന്നവർ ഈ ദിവസം പൂജ നടത്തുകയും കുഷ്മാണ്ഡ ദേവിയുടെ അനുഗ്രഹം തേടുകയും ചെയ്യണം. ഓറഞ്ച് നിറമാണ് കുഷ്മാണ്ഡ ദേവിക്ക് സമർപ്പിച്ചിരിക്കുന്നത്. സുരാംപൂർണ കലശം രുധിരപ്ലുത്മേവ ച ദധാന ഹസ്പദ്മാഭ്യാം കുഷ്മാണ്ഡ ശുഭദസ്തു മേ എന്ന മന്ത്രത്തോടെ ദേവിയെ ആരാധിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.