നവരാത്രിയുടെ ഏഴാം ദിവസം ഭക്തർ കാളരാത്രി ദേവിയെ ആരാധിക്കുന്നു. ഭൂതങ്ങൾ, പ്രേതങ്ങൾ, ആത്മാക്കൾ തുടങ്ങി എല്ലാത്തരം ദുഷ്ടശക്തികളോടും പോരാടുന്ന ദുർ​ഗാദേവിയുടെ ഉഗ്രമായ അവതാരമായ കാളരാത്രി ദേവിയെയാണ് ഈ ദിവസം ആരാധിക്കുന്നത്. കാളരാത്രി ദേവി എല്ലാ ദുഷ്ടശക്തികളിൽ നിന്നും സംരക്ഷണം നൽകുന്നുവെന്നാണ് വിശ്വാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

ദുർ​ഗാദേവിയുടെ ഏഴാമത്തെ ഭാവമാണ് കാളരാത്രി. നവരാത്രിയിൽ ഏഴാം ദിവസമായ സപ്തമി ദിനത്തിൽ ദുർ​ഗാദേവിയെ കാളരാത്രി ഭാവത്തിലാണ് ആരാധിക്കുന്നത്. കാളരാത്രിയെന്നാൽ ഇരുണ്ട രാത്രി എന്ന് അർത്ഥം. കാലനേയും അവസാനിപ്പിക്കാൻ കഴിവുള്ളതിനാൽ കാളരാത്രിയെന്നും ദുഷ്ടന്മാർക്ക് കാലനായി മരണം സമ്മാനിക്കുന്നതിനാൽ കാളരാത്രിയെന്നും വ്യാഖ്യാനിക്കുന്നു.


ഇരുട്ടിന്റെ നിറത്തോട് കൂടിയ ശക്തിസ്വരൂപമാണ് കാളരാത്രി. നാലുകൈകളോട് കൂടിയതാണ് കാളരാത്രിയുടെ ധ്യാനരൂപം. ഇടിമിന്നൽ പോലെ പ്രകാശിക്കുന്നതാണ് ദേവി കഴുത്തിൽ അണിഞ്ഞിരിക്കുന്ന മാല. ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ മൂക്കിലൂടെ തീജ്വാലകൾ വരുന്നത് ശത്രുക്കളുടെ ഭയത്തെ വർധിപ്പിക്കും. കഴുതയാണ്‌ കാളരാത്രിദേവിയുടെ വാഹനം.


കാളരാത്രി ഭാവത്തിലാണ് ദുർ​ഗാദേവി രക്തബീജൻ എന്ന അസുരനെ വധിച്ചത്. രക്തബീജന്റെ ഭൂമിയിൽ പതിക്കുന്ന ഓരോ തുള്ളി ചോരയിൽ നിന്നും നിരവധി അസുരന്മാർ ഉണ്ടാകും എന്നതിനാൽ രക്തപാനം ചെയ്ത് അസുരവധം ചെയ്തുവെന്നാണ് മാർക്കണ്ഡേയ പുരാണം പറയുന്നത്.


ALSO READ: നവരാത്രിയുടെ ആറാം ദിനത്തിൽ ആരാധിക്കേണ്ടത് കാർത്യായനി ദേവിയെ; പൂജാ വിധി, ശുഭ മുഹൂർത്തം, മന്ത്രങ്ങൾ അറിയാം


കാളരാത്രി ദേവി ശുഭാകാരി എന്നും അറിയപ്പെടുന്നു. കാഴ്ചയിൽ ഭയാനകമാണെങ്കിലും ദേവി അന്ധകാരത്തെ മാറ്റി ജ്ഞാനത്തെ നൽകുന്നതിനാലാണ് ശുഭാകാരി എന്നും അറിയപ്പെടുന്നത്. യോഗികളും സാധകരും നവരാത്രിയുടെ ഏഴാമത്തെ ദിവസം സഹസ്രാര ചക്രത്തിൽ ധ്യാനിക്കുന്നു. കാളരാത്രി ദേവിയുടെ അനുഗ്രഹത്താൽ അവരുടെ മുന്നിൽ പ്രപഞ്ചത്തിന്റെ വാതിൽ തുറക്കപ്പെടുമെന്നാണ് വിശ്വാസം.


നവരാത്രിയിൽ ഏഴാംനാൾ സപ്തമിക്ക് കാളരാത്രി ഭാവത്തിൽ ദേവിയെ ആരാധിച്ചാൽ ദേവി ഭക്തർക്ക്‌ നിർഭയത്വവും ക്ഷമയും ലഭിക്കുമെന്നാണ് വിശ്വാസം. സർവ്വ ഐശ്വര്യങ്ങൾക്കുമൊപ്പം നവഗ്രഹദോഷങ്ങളും ഇല്ലാതാകും. വിശ്വാസത്തോടെയും ഭക്തിയോടെയും ആരാധിക്കണം. ഈ സമയം ദേവി തന്റെ ഭക്തർക്ക് സമൃദ്ധിയും ശക്തിയും അറിവും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.


കറുത്ത നിറവും നാല് കൈകളും കഴുത്തിൽ തലയോട്ടികൊണ്ടുള്ള മാലയുമായി കഴുതപ്പുറത്ത് സഞ്ചരിക്കുന്ന ഭാവത്തിലാണ് കാളരാത്രി ദേവി. 
നിറം ചാരനിറമാണ്, ഇത് ശുദ്ധീകരണത്തെയും നിഗൂഢതയെയും പ്രപഞ്ചത്തിന്റെ വിശാലതയെയും പ്രതീകപ്പെടുത്തുന്നു. ഈ ദിവസം ചാരനിറം ധരിക്കുന്നത് വഴി ദേവിയുടെ അനു​ഗ്രഹം ലഭിക്കുമെന്ന് വിശ്വസിക്കുന്നു.


ശുഭ മുഹൂർത്തം:


തീയതി: 21 ഒക്ടോബർ 2023
അഭിജിത് മുഹൂർത്തം: രാവിലെ 11:43 മുതൽ ഉച്ചയ്ക്ക് 12:28 വരെ
അമൃത് കാല മുഹൂർത്തം: ഉച്ചയ്ക്ക് 03:15 മുതൽ വൈകിട്ട് 04:48 വരെ
ത്രി പുഷ്കര യോഗ മുഹൂർത്തം: രാവിലെ 07:54 മുതൽ രാത്രി 09:53 വരെ


കാളരാത്രി ദേവി മന്ത്രം:


"ഓം ദേവീ കാലരാത്ര്യൈ നമഃ॥"


പൂജാ വിധി:


കുളിച്ച് ദേഹശുദ്ധി വരുത്തുക.
കാളരാത്രി ദേവിയുടെ ചിത്രത്തിന് മുന്നിൽ നെയ് വിളക്കും ധൂപവും കത്തിക്കുക.
കാളരാത്രി ദേവിക്ക് പൂക്കൾ അർപ്പിക്കുക.
ദേവിക്ക് പ്രസാദം സമർപ്പിക്കുക.
കാളരാത്രി ദേവീ മന്ത്രം ചൊല്ലി ആരതി നടത്തി പൂജ അവസാനിപ്പിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.