ഒൻപത് പകലും ഒമ്പത് രാത്രിയും നീണ്ടുനിൽക്കുന്ന നവരാത്രി ഉത്സവം സമാപനത്തിലെത്തിയിരിക്കുകയാണ്. മഹാ നവമി എന്നും അറിയപ്പെടുന്ന അവസാന ദിവസം സിദ്ധിദാത്രി ദേവിയെ ആരാധിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. നവരാത്രിയുടെ അവസാന ദിനത്തിൽ ഭക്തർ സിദ്ധിദാത്രി ദേവിയെ ആരാധിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു. നവരാത്രിയുടെ ഒമ്പതാം ദിവസമാണ് മഹാ നവമി വരുന്നത്. അശ്വിൻ മാസത്തിലെ ശുക്ല പക്ഷത്തിലെ നവമി തിഥിയിലാണ് മഹാ നവമി ആഘോഷിക്കുന്നത്. 2023ലെ നവരാത്രിയുടെ അവസാനത്തെ വ്രതം ഒക്ടോബർ 23ന് ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നവരാത്രി 2023: തീയതിയും സമയവും


നവമി തിഥി ആരംഭിക്കുന്നത് - ഒക്ടോബർ 22, 2023
നവമി തിഥി അവസാനിക്കുന്നത് - ഒക്ടോബർ 23, 2023


മഹാ നവമി 2023: പ്രാധാന്യം


ഹൈന്ദവ വിശ്വാസം അനുസരിച്ച്, നവരാത്രിയുടെ ഈ ഒമ്പതാം ദിവസം സിദ്ധിദാത്രി ദേവി പ്രത്യക്ഷപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ദേവതകളുടെയും പ്രാർത്ഥനയിൽ അവൾ സന്തുഷ്ടയായി, അവരെ അനുഗ്രഹിച്ചു. എല്ലാ ദുരിതങ്ങളിൽ നിന്നും ദുർ​ഗാദേവി അവരുടെ രക്ഷയ്‌ക്കെത്തി അവരെ സംരക്ഷിക്കുമെന്ന് ഉറപ്പുനൽകി. മഹാ നവമി രാജ്യത്തുടനീളം വിവിധ ആചാരങ്ങളോടെ ആഘോഷിക്കുന്നു.


സിദ്ധിദാത്രി ദേവിയെ ആരാധിക്കുന്ന ഭക്തർ സന്തോഷം, ഐശ്വര്യം, ആഗ്രഹങ്ങളുടെ പൂർത്തീകരണം എന്നിവയാൽ അനുഗ്രഹിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. സിദ്ധിദാത്രി ദേവിയെ സിദ്ധികൾ നൽകുന്നവളായി കരുതുന്നു. അതിനാൽ, സിദ്ധികൾ നേടുന്നതിനായി ദേവിയുടെ അനുഗ്രഹം തേടുന്നതിനായി തന്ത്രിമാരും സാധകരും പ്രത്യേക പൂജകൾ നടത്തുന്നു.


ALSO READ: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യ ദിനം; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം


മഹാ നവമി 2023: പൂജാ ചടങ്ങുകൾ


ആയുധപൂജ: ദക്ഷിണേന്ത്യയിൽ, അസ്ത്രപൂജ എന്നറിയപ്പെടുന്ന ആയുധപൂജ മഹാ നവമിയിൽ നടത്തപ്പെടുന്നു. ഈ ദിവസം ആളുകൾ അവരുടെ വാഹനങ്ങൾ ഉൾപ്പെടെ അവരുടെ ഉപകരണങ്ങളും ആയുധങ്ങളും പൂജ വയ്ക്കുന്നു. ജ്ഞാനത്തിന്റെയും വിദ്യയുടെയും ദേവിക്ക് സമർപ്പിച്ചിരിക്കുന്ന സരസ്വതി പൂജയും ഈ ദിവസം ആചരിക്കുന്നു.


കന്യാപൂജ: നവരാത്രി പൂജയുടെ കേന്ദ്ര ആചാരമായ കന്യാ പൂജയിൽ ഒമ്പത് പെൺകുട്ടികളെ ദുർ​ഗാദേവിയുടെ പ്രതിരൂപമായി ആരാധിക്കുന്നു. അവരുടെ പാദങ്ങൾ കഴുകി, കുങ്കുമ തിലകം ചാർത്തുന്നു, പ്രത്യേക ഭക്ഷണം സമർപ്പിക്കുന്നു, വിവിധ സമ്മാനങ്ങൾ നൽകി ഭക്തർ അവരോട് സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നു.


സരസ്വതി പൂജ: ദുർ​ഗാദേവിയെ അവളുടെ സരസ്വതി അവതാരത്തിൽ ജ്ഞാനത്തിന്റെയും വിദ്യയുടെയും പഠനത്തിന്റെയും ദേവതയായി ആരാധിക്കുന്നു. ഈ ദിവസം, സരസ്വതി ദേവിയെ ആരാധിക്കുന്നു. ദേവിയുടെ വി​ഗ്രഹം നിമഞ്ജനം ചെയ്യുന്നു.


അ​ഗ്നിപൂജ: മഹാനവമി ദിനത്തിൽ നിരവധി ഭക്തർ അ​ഗ്നിപൂജ നടത്തുന്നു, ഇത് ഐശ്വര്യം നൽകുമെന്നാണ് വിശ്വാസം. സിദ്ധിദാത്രി ദേവിക്കാണ് അ​ഗ്നിപൂജ സമർപ്പിച്ചിരിക്കുന്നത്.


ബത്തുകാംന ഉത്സവം: നവമി ദിനത്തിൽ, മനോഹരമായ പുഷ്പങ്ങളാൽ ബത്തുംകാന ഉത്സവം ആ​ഘോഷിക്കുന്നു. സ്ത്രീകൾ ഏഴ് പാളികളുള്ള, കോണാകൃതിയിൽ പൂക്കൾ അടുക്കി, ദുർ​ഗയുടെ രൂപമായ ഗൗരി ദേവിക്ക് സമർപ്പിക്കുന്നു. ഈ ഉത്സവം സ്ത്രീത്വത്തിന്റെ സൗന്ദര്യവും മഹത്വവും ആഘോഷിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.