Navratri Mahanavami 2021: മഹാനവമി ദിനത്തിൽ ഈ 4 രാശിക്കാർക്ക് ദുർഗാ ദേവിയുടെ പ്രത്യേക അനുഗ്രഹം, ധനവർദ്ധനവും പുരോഗതിയും ഫലം
Navratri Mahanavami 2021: മഹാനവമി (Mahanavami) ദിവസം വളരെ സവിശേഷമാണ്. ഈ ദിവസം മാ ദുർഗ്ഗ (Maa Durga)തന്റെ ലോകത്തേക്ക് പോകുന്നു. ആ സമയം ദേവി ഈ 4 രാശിക്കാർക്ക് പ്രത്യേക അനുഗ്രഹം ചൊരിയും.
Navratri Mahanavami 2021: കന്നി മാസത്തിലെ നവരാത്രി (Navratri 2021) അവസാനിക്കുകയാണ്. ഇന്ന് നവരാത്രി മഹാനവമിയുടെ (Mahanavami 2021) അവസാന ദിവസമാണ്. ഇതോടെ 9 ദിവസമായി ഇരിക്കുന്ന മാ ദുർഗ്ഗയുടെ (Maa Durga) വിഗ്രഹങ്ങളുടെ നിമജ്ജനം ആരംഭിക്കും.
നവരാത്രിയുടെ 9 ദിവസങ്ങളിൽ ദുർഗ്ഗാ ദേവി ഭൂമിയിൽ വരുകയും ശേഷം ദേവ ലോകത്തേക്ക് മടങ്ങുകയും ചെയ്യുമെന്നാണ് വിശ്വാസം. മടങ്ങുന്ന സമയത്ത് ദേവി തന്റെ ഭക്തർക്ക് സന്തോഷവും സമൃദ്ധിയും നൽകി അനുഗ്രഹിക്കുന്നു. ഇന്ന് മഹാനവമിയുടെ ( 14 October, 2021) പ്രത്യേക അവസരത്തിൽ ഏത് രാശിക്കാർക്കാണ് (Zodiac Sign) ദുർഗാ ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കുക എന്നറിയാം.
Also Read: Mahanavami 2021| ഇന്ന് മഹാനവമി, നാളെ വിജയദശമി,ഭഗവതിയെ ഐശ്വര്യദേവതയായി ആരാധിക്കുന്ന ദിവസം
ദുർഗ്ഗാ ദേവിയുടെ കൃപ ഈ രാശികൾക്ക് ലഭിക്കും
മേടം (Aries): മേടം രാശിക്കാർക്ക് മഹാനവമി ദിവസം അതായത് 2021 ഒക്ടോബർ 14 ഒരു പ്രത്യേക സമ്മാനം ലഭിക്കും. പ്രധാനപ്പെട്ട ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും. ധനാലാഭമുണ്ടാകും. നിങ്ങൾക്ക് ഒരു പുതിയ ജോലി നേടാനോ സ്ഥാനക്കയറ്റം നേടാനോ കഴിയും. ഇന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കും.
ഇടവം (Taurus): ഇടവം രാശിക്കാരുടെ ഒരു വലിയ പ്രശ്നം മറികടക്കും. പെട്ടെന്ന് നിങ്ങൾക്ക് പണം ലഭിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളിൽ ആധിപത്യം പുലർത്തുന്ന ശത്രുക്കൾ ഇപ്പോൾ പിൻവാങ്ങും. കുടുംബത്തിൽ സന്തോഷമുണ്ടാകും.
കർക്കടകം (Cancer): നവരാത്രിക്ക് ശേഷം ദുർഗ്ഗാ ദേവി തന്റെ ലോകത്തേക്ക് മടങ്ങുമ്പോൾ കർക്കടകം രാശിക്കാർക്ക് സമ്പത്തും പ്രതാപവും നൽകി അനുഗ്രഹിക്കും. ദേവിയുടെ കൃപയാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിജയത്തിന്റെ മാധുര്യം നുണയും. ആരോഗ്യം നല്ലതായിരിക്കും. നിങ്ങൾ വളരെക്കാലമായി കാത്തിരുന്ന ജോലിയിൽ ഇന്ന് നിങ്ങൾക്ക് വിജയം ലഭിക്കും.
ധനു (Sagittarius): മഹാനവമി നാളിൽ ദുർഗ്ഗാ ദേവിയുടെ പ്രത്യേക അനുഗ്രഹങ്ങൾ ധനു രാശിക്കാർക്ക് ഗുണം ചെയ്യും. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ജോലിയിൽ വിജയം ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...