Negative Energy: നമ്മുടെ വീട്ടില്‍ എപ്പോഴും സന്തോഷവും സമൃദ്ധിയുമാണ്‌ നാം ആഗ്രഹിക്കുക. എന്നാല്‍, ചിലപ്പോള്‍ നാമറിയാതെ ചില പ്രശ്നങ്ങള്‍ നമ്മുടെ വീട്ടില്‍ ഉടലെടുക്കാറുണ്ട്. കാരണമില്ലാതെ ഉണ്ടാകുന്ന ഈ പ്രശ്നങ്ങള്‍ ചിലപ്പോള്‍ നമ്മുടെ ജീവിതത്തില്‍നിന്ന്  സന്തോഷം ഇല്ലാതാക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ ചിലപ്പോള്‍ വാസ്തുദോഷമാകാം, അല്ലെങ്കില്‍ നെഗറ്റീവ് എനര്‍ജി ആകാം. അത് കണ്ടെത്തേണ്ടത്‌ നമ്മുടെ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ അനിവാര്യമാണ്. അതായത്, നമ്മുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്ന സാധനങ്ങള്‍ ഒഴിവാക്കേണ്ടത് ആവശ്യമാണ്. 


Also Read:  Astrology News: സമ്പത്ത് നേടാം, വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും, ചെയ്യേണ്ടത് ഇത്രമാത്രം  


വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് ചില സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് വീടിന് പ്രതികൂല ഫലം ഉണ്ടാക്കും. അതായത്, ഇത്തരം സാധാനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ചിലപ്പോള്‍ വീട്ടില്‍ അശാന്തി സൃഷ്ടിക്കും. അതിനാല്‍, നമ്മുടെ ജീവിതത്തില്‍, വീട്ടില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം സാധനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അതായത്, നാം അറിയാതെ വീട്ടില്‍ സൂക്ഷിച്ചിരിയ്ക്കുന്ന ഇത്തരം സാധനങ്ങള്‍ ചിലപ്പോള്‍ അശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിന് വഴിതെളിക്കും. 


Also Read:  Vastu Tips: രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഇക്കാര്യം ചെയ്യൂ, നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് കുറവുണ്ടാകില്ല


നമ്മുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്ന, ഉടനടി നീക്കം ചെയ്യേണ്ട വസ്തുക്കള്‍ എന്തെല്ലാമാണ് എന്ന് നോക്കാം...


1. നമ്മുടെ വീട്ടില്‍ പൂജാമുറിയും അവിടെ വിഗ്രഹങ്ങളും സാധാരണമാണ്. എന്നാല്‍, ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, കേടുപാടുകള്‍ സംഭവിച്ച വിഗ്രഹങ്ങള്‍ പൂജാമുറിയിലോ, നമ്മുടെ വീട്ടിലോ നാം സൂക്ഷിക്കുന്നുണ്ടോ എന്നാണ്. ഒരു പക്ഷേ അറിയാതെ സംഭവിക്കുന്നതാകാം, എന്നാല്‍, കേടുപാടുകള്‍ സംഭവിച്ച വിഗ്രഹങ്ങള്‍ നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ ഇത് വീട്ടില്‍ നെഗറ്റീവ് എനർജി സൃഷ്ടിക്കും. അതിനാല്‍, കേടുപാടുകള്‍ സംഭവിച്ച വിഗ്രഹങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യുക.
 
2. താജ്മഹല്‍, അല്ലെങ്കില്‍ മരണത്തിന്‍റെ അടയാളം സൂചിപ്പിക്കുന്ന എന്തെങ്കിലും വസ്തുക്കള്‍ നിങ്ങളുടെ  വീട്ടില്‍ ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് ഒഴിവാക്കുക.നിങ്ങളുടെ കാഴ്ചപ്പാടില്‍ ഒരു പക്ഷേ ഈ സാധനങ്ങള്‍ ഒരു അലങ്കാര വാസ്തു ആകാം, പക്ഷേ, ഇത് നിങ്ങളുടെ ഭവനത്തില്‍ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കും. അതിനാല്‍ താജ്മഹല്‍ പോലുള്ള സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. 


3. കീറിയതും പഴകിയതുമായ വസ്ത്രങ്ങൾ വീട്ടിൽ സൂക്ഷിക്കരുത്‌. ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കും. അതായത്, ഇത്തരം ഉപയോഗ ശൂന്യമായ വസ്തുക്കള്‍ ഉടന്‍ നീക്കം ചെയ്യുക. ഇത്തരം സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത്  നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നത് കൂടാതെ, ഐശ്വര്യത്തിന് തടസ്സമായും മാറുന്നു.
 
4. നിങ്ങളുടെ വീട്ടില്‍ നിലച്ചുപോയ ക്ലോക്കുകള്‍ ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് നന്നാക്കുക കേടുപാടുകള്‍ മാറ്റാന്‍ സാധ്യമല്ല എങ്കില്‍ അത് ഉപേക്ഷിക്കുക. അതായത്, ഇത്തരം നിന്നുപോയ ക്ലോക്കുകള്‍ നിങ്ങളുടെ ജീവിതത്തില്‍ നെഗറ്റീവ് എനർജിക്ക് കാരണമാകും.


5.  നിങ്ങളുടെ വീട്ടിൽ ഉപയോഗ ശൂന്യമായ പഴയ ചെരിപ്പുകള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട് എങ്കില്‍ അതും എത്രയം പെട്ടെന്ന് പുറത്തുകളയുക. അതായത്, ഇതുമൂലം പ്രതികൂല ഫലങ്ങൾ ഉണ്ടാകാം. ഉപയോഗശൂന്യമായ ഇത്തരം വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കരുത്.  


നിരാകരണം:  ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee news ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനുമായി ബന്ധപ്പെടുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.