Budh Asta Negative Impact on Zodiac: ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തേക്ക് അവരുടെ രാശി മാറ്റാറുണ്ട്.  ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് വിളിക്കുന്നത്. ജാതകത്തിൽ ബുധന്റെ സ്ഥാനം ദുർബ്ബലമാണെങ്കിൽ ജാതകന് ആത്മാഭിമാനക്കുറവും സാമ്പത്തിക പ്രശ്‌നങ്ങളും ബുദ്ധിനഷ്ടവും ഉണ്ടാകാം. ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ഇടവത്തിൽ സംക്രമിച്ചു ഇനി ജൂൺ 19 ന് രാവിലെ 7:16 ന് ഇതേ രാശിയിൽ അസ്തമിക്കും.  അതിന്റെ ശുഭ-അശുഭ ഫലങ്ങൾ എല്ലാ രാശിക്കാരേയും ബാധിക്കും.  എന്നാൽ ഈ സമയത്ത് കൂടുതൽ ശ്രദ്ധിക്കേണ്ട ചില രാശികളുണ്ട് അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Vakri 2023: ശനിയുടെ വക്രഗതി ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ജൂൺ 17 മുതൽ ബമ്പർ നേട്ടങ്ങൾ!


ഇടവം (യു|Taurus):  ഇടവ രാശിക്കാരുടെ രണ്ട്, അഞ്ച് ഭാവങ്ങളുടെ അധിപനാണ് ബുധൻ. ബുധന്റെ അസ്തമയ ഘട്ടം നിങ്ങളുടെ ലഗ്ന ഭവനത്തിലാണ്.  ബുധന്റെ അസ്തമാനം കാരണം ഈ രാശിക്കാർക്ക് കൂടുതൽ ചെലവുകൾ, കുടുംബത്തിൽ വലിയ പ്രശ്നങ്ങൾ എന്നിവ ഉണ്ടായേക്കാം.  ഇടവ രാശിയിൽ ബുധൻ അസ്തമിക്കുന്ന സമയത്ത് ജാതകർക്ക് ജോലിയിലും ബിസിനസ്സിലും കഠിനാധ്വാനം ചെയ്യേണ്ടിവരും. ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകാം. ഇൻസെന്റീവ്, പ്രമോഷനുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കില്ല. പണത്തിന്റെ കാര്യത്തിൽ ശ്രദ്ധാലുവായിരിക്കുക. നിങ്ങൾക്ക് ധനനഷ്ടവും നേരിടേണ്ടി വന്നേക്കാം. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.


കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് ബുധൻ മൂന്നാമത്തേയും 12 മതത്തെയും ഭാവത്തിന്റെ അധിപനാണ്.   പതിനൊന്നാം ഭാവത്തിലാണ് അസ്തമിക്കുന്നത്.  ഈ സമയത്ത് ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണം. നിങ്ങളുടെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കരിയർ മേഖലയിൽ ഈ കാലഘട്ടം വെല്ലുവിളി നിറഞ്ഞതായിരിക്കും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക കുഴപ്പങ്ങൾ ഉണ്ടാകാം. നിങ്ങളും ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം.


Also Read: കാമുകിയെ ഇമ്പ്രെസ് ചെയ്യാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ


ചിങ്ങം (Leo):  ചിങ്ങം രാശിയുടെ രണ്ടാം ഭാവത്തിന്റെയും പതിനൊന്നാം ഭാവത്തിന്റെയും അധിപനാണ് ബുധൻ.  ഈ രാശിയുടെ 10-ാം ഭാവത്തിലാണ് ബുധൻ അസ്തമിക്കുന്നത്. ചിങ്ങം രാശിക്കാർക്ക് ഈ സമയം അശുഭകരമായിരിക്കും.  ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം കുറയും, ജോലിസ്ഥലത്ത് സമ്മർദ്ദത്തിന്റെ അന്തരീക്ഷം ഉണ്ടാകും,  ക്ഷമയോടെ കാത്തിരിക്കുക. ബിസിനസ്സിൽ ആലോചിച്ച് തീരുമാനമെടുക്കുക. അമിതാവേശം വർധിക്കും. കുടുംബത്തിൽ അസ്വസ്ഥതയുടെ അന്തരീക്ഷം ഉണ്ടാകും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.