1 January 2023: പുതുവർഷം ആരംഭിക്കാൻ ഇനി വെറും 10 ദിവസങ്ങൾ മാത്രം.  ശരിക്കും പറഞ്ഞാൽ എല്ലാവരും അവരവരുടേതായ രീതിയിൽ പുതുവത്സര ആഘോഷങ്ങൾ ആസൂത്രണം ചെയ്യുന്ന തിരക്കിലുമാണിപ്പോൾ. ജ്യോതിഷികൾ പറയുന്നതനുസരിച്ച്, ഇത്തവണ പുതുവർഷത്തിൽ മൂന്ന് അത്ഭുതകരമായ യോഗങ്ങൾ ഉണ്ടാകും എന്നാണ്.  പുതുവർഷത്തിലെ ആദ്യ മാസത്തിലെ ആദ്യ ദിനം ഇത്തവണ ഞായറാഴ്ചയാണ്.  ഈ ദിനത്തിന്റെ സ്വാമി സൂര്യൻ തന്നെയാണ്.  അന്നേ ദിവസം അശ്വിനി നക്ഷത്രമാണ് അത് 27 നക്ഷത്രങ്ങളിൽ വച്ച് ആദ്യത്തേതാണ്. ഈ ദിവസം മകരം ബുധൻ, ശുക്രൻ, ശനി ഗ്രഹങ്ങൾ ഒരുമിച്ച് മകരം രാശിയിൽ ഇരിക്കുന്നതിനാൽ ത്രിഗ്രഹയോഗം രൂപപ്പെടും.  ഒപ്പം ഈ ദിനം സർവാർത്ഥ സിദ്ധി യോഗവും രൂപപ്പെടും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Saturn Rise 2023: ശനി ഉദയം സൃഷ്ടിക്കും ശശ മഹാപുരുഷ രാജയോഗം; ഈ 4 രാശിക്കാർക്ക് ലഭിക്കും പ്രശസ്തിയും വൻ സമ്പത്തും


162 സർവാർത്ഥ  സിദ്ധി യോഗകളാണ് അടുത്ത വർഷം രൂപപ്പെടുന്നത് 


ഹിന്ദു പഞ്ചാംഗമനുസരിച്ച് അടുത്ത വർഷം 162 സർവാർത്ഥ സിദ്ധി യോഗകങ്ങളാണ് സ്ടിഷ്ടിക്കാൻ പോകുന്നത്.  ഇവ കൂടാതെ 143 രവിയോഗവും 33 അമൃതസിദ്ധിയോഗവും കൂടിച്ചേരും. പുതുവർഷത്തിൽ ഏറ്റവും കൂടുതൽ സർവ്വാർത്ഥ സിദ്ധി യോഗം രൂപപ്പെടുന്നത് ജനുവരിയിലാണ്. 16 തവണയാണ് ഇത്തവണ ഈ യോഗം ചേരുന്നത്.  കൂടാതെ മാർച്ച്, ഏപ്രിൽ, ജൂലൈ, ഡിസംബർ മാസങ്ങളിൽ ഈ യോഗം 14-14 തവണ രൂപപ്പെടും. ഏപ്രിലിൽ 6 തവണ അമൃത സിദ്ധി യോഗം രൂപപ്പെടും. 2023-ൽ 14 പുഷ്യ യോഗങ്ങളും രൂപീകരിക്കും. ഈ നക്ഷത്രത്തിൽ ഷോപ്പിംഗ് നടത്തുനന്ത ശുഭകരമായി കണക്കാക്കുന്നു.


Also Read: Budh Uday 2023: ജനുവരി 12 മുതൽ ഈ രാശിക്കാർക്ക് നൽകും ലക്ഷ്മി കൃപ! ലഭിക്കും വൻ ധനലാഭം


നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും


വർഷത്തിലെ ആദ്യ ദിനം ഞായറാഴ്ച ആയതിനാൽ ജനങ്ങൾക്ക് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും പുരോഗതിയും ഉണ്ടാകും. ഇവരുടെ  ജീവിതം സൂര്യനെപ്പോലെ പ്രകാശിക്കും. സൂര്യന്റെ സ്വാധീനം കൊണ്ട് ഇന്ത്യക്ക് സാങ്കേതിക രംഗത്ത് ലോകത്തിന്റെ നെറുകയിൽ എത്തിച്ചേരാനാകും.  ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് 2023 ജനുവരി 1 ന് ശനിയും ദേവഗുരു വ്യാഴവും അവരവരുടെ രാശികളിൽ ഇരിക്കും. ശനി ദേവൻ മകരത്തിൽ ഇരിക്കുമ്പോൾ വ്യാഴം മീനരാശിയിലായിരിക്കും. ഇതുമൂലം മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ പണികളും അടുത്ത വർഷം പൂർത്തിയാക്കാൻ സാധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.