Double Rajayoga 2025: ഏത് വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ കേന്ദ്ര ഭവനങ്ങളിൽ സ്ഥിതി ചെയ്യുന്നുവോ അപ്പോൾ മാളവ്യ രാജയോഗം രൂപപ്പെടും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ഭാവത്തിലും ത്രികോണ ഭാവങ്ങളിലും സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങള്‍ക്കിടയില്‍ ശുഭകരമായ, അനുകൂലമായ ബന്ധം രൂപപ്പെടുമ്പോഴാണ് കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കുന്നത്. വളരെ ശുഭകരമായ ഐശ്വര്യദായകമായ ഒരു രാജയോഗമാണിത്.  


Also Read: പുതുവർഷത്തിൽ ശനി മീനം രാശിയിലേക്ക്; ഇവർക്ക് ലഭിക്കും കരിയറിൽ പുരോഗതിയും ധനനേട്ടവും!


ഈ യോഗം രൂപപ്പെടുമ്പോൾ ആ വ്യക്തിയുടെ ജീവിതത്തിൽ സന്തോഷത്തിനും ഐശ്വര്യത്തിനും വിജയത്തിനും വഴിയൊരുക്കും.  പുതു വർഷത്തിൻ്റെ ആദ്യ മാസമായ ജനുവരിയിൽ, സ്നേഹത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ഘടകമായ ശുക്രൻ അതിൻ്റെ ഉയർന്ന രാശിയായ മീനത്തിലേക്ക് പ്രവേശിക്കും. 


ജ്യോതിഷ പ്രകാരം ശുക്രൻ ഇടവം, തുലാം രാശികളുടെ അധിപനാണ്. ശുക്രൻ മീന രാശിയിൽ ഉച്ച സ്ഥാനത്തും കന്നി രാശിയിൽ നീച സ്ഥാനത്തും നിൽക്കുന്നു. ഇതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കും.  2025 ജനുവരി 28 ന് ശുക്രൻ മീന രാശിയിൽ പ്രവേശിക്കുകയും മെയ് 31 വരെ ഇവിടെ തുടരുകയും ചെയ്യും.  ഈ ഡബിൾ രാജയോഗത്തിലൂടെ മെയ് 31 വരെ മിന്നിത്തിളങ്ങുന്ന ആ രാശികൾ ഏതൊക്കെയെന്ന് അറിയാം... 


Also Read: ഇന്ന് മുതൽ ഇവർക്ക് സുവർണ്ണ കാലം; ഗജകേസരി യോഗത്താൽ വമ്പൻ നേട്ടങ്ങൾ!


മിഥുനം (Gemini): പുതുവർഷത്തിൽ രണ്ട് രാജയോഗങ്ങൾ ഒരുമിച്ച് രൂപപ്പെടുന്നത് ഇവർക്ക് നേട്ടങ്ങൾ നൽകും. കരിയറിൽ പുരോഗതി, പ്രമോഷൻ, തൊഴിൽ അവസരങ്ങൾ, ബിസിനസുകാർക്ക് നേട്ടങ്ങൾ, കുടുംബ ബന്ധങ്ങൾ മെച്ചപ്പെടും. 


ഇടവം (Taurus): പുതുവർഷത്തിലെ കേന്ദ്ര ത്രികോണ മാളവ്യ രാജയോഗത്തിന്റെ രൂപീകരണം ഈ രാശിക്കാർക്കും അനുകൂലമായിരിലേക്കും. വരുമാനം വർദ്ധിക്കും, പുതിയ സ്രോതസ്സുകൾ സൃഷ്ടിക്കും.  ബിസിനസ്സ് ആരംഭിക്കുന്നതിന് അനുകൂല സമയം, ജോലിയിൽ വിജയം, നിക്ഷേപത്തിൽ നിന്ന് ലാഭം, എല്ലാ ജോലികളിലും നേട്ടം. 


Also Read: ചിങ്ങ രാശിക്കാർക്ക് പുരോഗതിയുടെ ദിനം, തുലാം രാശിക്കാർക്ക് കഠിനാധ്വാനം ഏറും, അറിയാം ഇന്നത്തെ രാശിഫലം!


കുംഭം (Aquarius): ഈ രണ്ട് രാജയോഗങ്ങൾ ഒരുമിച്ച് രൂപപ്പെടുന്നത് ഇവരുടെ ഭാഗ്യവും തെളിയിക്കും. ജോലിയിൽ സ്ഥലമാറ്റത്തിന് സാധ്യത, അപ്രതീക്ഷിത ധനലാഭം, ഓഹരി വിപണിയിൽ ലാഭം, പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് അനുകൂല സമയം. ഈ രാശിയിൽ ശനി നിൽക്കുന്നതിനാൽ ശനിയുടെ അനുഗ്രഹവും ഒപ്പം ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും.


മീനം (Pisces): പുതുവർഷത്തിലെ ഡബിൾ രാജയോഗം ഇവർക്കും കിടിലം നേട്ടങ്ങൾ നൽകും. ദാമ്പത്യ ജീവിതം അത്ഭുതകരമാക്കും. ബഹുമാനവും ആദരവും വർദ്ധിക്കും, അവിവാഹിതർക്ക് വിവാഹാലോചനകൾ വരും. കരിയർ സംബന്ധിച്ച ഏത് സുപ്രധാന തീരുമാനവും ജനുവരിയിൽ എടുക്കാം. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.