പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു.ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍
തെളിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചു. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിലും മേൽശാന്തി അഗ്നി തെളിച്ചു.തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം
വിതരണം ചെയ്തു.


ശബരിമലയിലെ നിറപുത്തരിപൂജ തിങ്കളാഴ്ച നടക്കും. നിറപുത്തരിക്കായി ക്ഷേത്ര തിരുമുറ്റത്ത് എത്തിച്ച ,ശബരിമലയില്‍ കരനെല്‍കൃഷിചെയ്ത നെല്‍കറ്റകള്‍, മേല്‍ശാന്തി ആചാരപൂര്‍വ്വം ശിരസ്സിലേറ്റി നിറപുത്തരിപൂജയ്ക്കായി നമസ്കാര മണ്ഡപത്തിലേക്ക് കൊണ്ടുവരും. മണ്ഡപത്തിലെ പൂജകൾക്കു ശേഷം നെൽക്കതിരുകൾ  ക്ഷേത്രശ്രീകോവിലിനുള്ളിലേക്ക് കൊണ്ട്പോകും


ALSO READ : Mount Kailash: മഹാദേവന്റെ കൈലാസത്തിൽ ഇതുവരെ ആർക്കും കയറാൻ കഴിഞ്ഞിട്ടില്ല, അതിന്റെ രഹസ്യം..?


പൂജകള്‍ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നെല്‍കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. പുലര്‍ച്ചെ 5.55 ന് മേല്‍ 6.20നകമുള്ള മുഹൂര്‍ത്തത്തിലാണ് നിറപുത്തരിപൂജ.16 ന് രാവിലെ  മുതൽ ഭക്തരെ ശബരീശദര്‍ശനത്തിനായി കടത്തിവിടും.ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്ത് ദര്‍ശനാനുമതി ലഭിച്ച ഭക്തര്‍ക്ക് മാത്രമെ ഇക്കുറിയും ശബരിമലയിലെത്താനാവുകയുള്ളൂ.


ദര്‍ശനത്തിനായി സമയം അനുവദിച്ച് കിട്ടിയ അയ്യപ്പഭക്തര്‍  കൊവിഡ് 19 ന്‍റെ രണ്ട്ഡോസ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് 19 ആര്‍ടിപിസി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൈയ്യില്‍ കരുതേണ്ടതാണ്.


ALSO READ : Niraputhari 2021: ശബരിമലയിൽ നിറപുത്തരി ആഗസ്റ്റ് 16-ന്,ഭക്തർക്ക് നെൽക്കതിരുകൾ കൊണ്ടുവരാൻ അനുവാദമില്ല


17 ന് ആണ് ചിങ്ങം ഒന്ന്.ഓണം നാളുകളില്‍ കൊവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ച്  ഭക്തര്‍ക്കായി ഓണസദ്യയും നല്‍കും.ആഗസ്റ്റ് 23 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്ര തിരുനട അടയ്ക്കും.ആഗസ്റ്റ് മാസത്തില്‍ ക്ഷേത്രനട തുറന്നിരിക്കുന്ന 8 ദിവസങ്ങളില്‍ പ്രതിദിനം 15,000 എന്നകണക്കിന്,ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16 ന് ശബരിമല നടതുറക്കും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.