Nirjala Ekadashi 2022 Date:  നിർജ്ജല ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് വർഷത്തിലെ 24 ഏകാദശികളും അനുഷ്ഠിക്കുന്ന അതേ ഫലം നൽകും. അതുകൊണ്ടാണ് വളരെ പ്രയാസമുള്ളതാണെങ്കിലും ആളുകൾ നിർജ്ജല ഏകാദശി വ്രതം അനുഷ്ഠിക്കുന്നത്. നിർജ്ജല ഏകാദശി വ്രതത്തിൽ വ്രതം അനുഷ്ഠിക്കുന്നവർക്ക് വെള്ളം കുടിക്കാൻ പാടില്ല. ഈ വർഷത്തെ നിർജ്ജല ഏകാദശി വരുന്നത് നാളെ അതായത് ജൂൺ 10 വെള്ളിയാഴ്ച ആണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ എല്ലാ പാപങ്ങളും നശിക്കുകയും പുണ്യം ലഭിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. ഈ വ്രതം സാമ്പത്തിക അഭിവൃദ്ധിയും ജീവിതത്തിൽ സന്തോഷവും നൽകും. എങ്കിലും നിർജ്ജല ഏകാദശി ദിനമായ നാളെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ദിവസം ചെയ്യുന്ന ചില തെറ്റുകൾ നിങ്ങൾക്ക് വലിയ നഷ്ടം നൽകിയേക്കാം.


Also Read: ഈ 3 രാശിക്കാരുടെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി വെറും 9 നാളുകൾ! ലഭിക്കും വൻ പുരോഗതിയും സമ്പത്തും


നിർജ്ജല ഏകാദശി വ്രതത്തിൽ ഈ തെറ്റുകൾ ചെയ്യരുത് (Do not do these mistakes during Nirjala Ekadashi fast)


നിർജ്ജല ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ചില തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം.  ശരിക്കും പറഞ്ഞാൽ നിർജ്ജല ഏകാദശി വ്രതം അനുഷ്ഠിക്കാത്തവർ പോലും ഈ ദിവസം ഇക്കാര്യങ്ങൾ ചെയ്യരുത്.


>> നിർജ്ജല ഏകാദശി വ്രതം എടുക്കുന്നതിന്റെ തലേന്നും പിറ്റേന്നും അരി ആഹാരം കഴിക്കരുത്. കൂടാതെ ഏകാദശി വ്രത ദിനത്തിൽ ത്തിൽ അരി ആഹരം കഴിക്കുന്നത് പാപമാണ് എന്നാണ് വിശ്വാസം. 


>> നിർജ്ജല ഏകാദശി വ്രതമെടുക്കുന്നവർക്ക് ഉപ്പ് കഴിക്കാൻ പാടില്ല. എന്തിനേറെ ഈ വ്രതത്തിൽ വെള്ളം പോലും കുടിക്കാൻ പാടില്ല, എന്നാൽ ഇത് സാധ്യമല്ലെങ്കിൽ നിങ്ങൾക്ക് പഴങ്ങളും മറ്റും കഴിക്കാം. എങ്കിലും ഉപ്പ് കഴിക്കരുത്.


Also Read: Nirjala Ekadshi: ഇന്ന് നിർജ്ജല ഏകാദശി, വ്രതം എടുക്കുന്നത് ദീർഘായുസ് ഫലം


>> വ്രത ദിനം കള്ളം പറയരുത്. ആരോടും മോശമായ വാക്കുകൾ ഉപയോഗിക്കരുത്. ബ്രഹ്മചര്യം തുടരുക.


>> നിർജ്ജല ഏകാദശി ദിവസം വ്രതം അനുഷ്ഠിക്കാത്തവരും ഈ ദിവസം അരി, പയർ, വഴുതന, മൂലി എന്നിവ കഴിക്കരുത്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.